മനോസംഘര്‍ഷവും ഹൃദയാരോഗ്യവും

മനോസംഘര്‍ഷവും ഹൃദയാരോഗ്യവും

തുടരെ തുടരെയുണ്ടാകുന്ന മനോവ്യഥകള്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥയെ തളര്‍ത്തുകതന്നെ ചെയ്യുന്നു. പിരിമുറുക്കത്തെ നേരിടാന്‍ അധികമായി വേണ്ടി വരുന്ന ഊര്‍ജ്ജം സ്‌ട്രെസ്സ് ഹോര്‍മോണുകള്‍ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും സ്ഥിരമായ മനോസംഘര്‍ഷത്തെത്തുടര്‍ന്ന് കുമിഞ്ഞു കൂടുന്ന ഹോര്‍മോണുകള്‍ ശരീരത്തെ ഒരു യുദ്ധക്കളമാക്കി മാറ്റുകതന്നെ ചെയ്യുന്നു. സഹായഹസ്തവുമായി വന്ന ഹോര്‍മോണ്‍ പിന്നീട് വില്ലനായി മാറുന്നു. സ്‌ട്രെസ്സ് ഹോര്‍മോണുകള്‍ ഏറ്റവും കൂടുതല്‍ ഘടനാപരമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതും ഹൃദയധമനി സംവിധാനത്തില്‍ത്തന്നെ. പ്രഷറും നെഞ്ചിടിപ്പും വര്‍ദ്ധിക്കുന്നതിനോടൊപ്പം ഹൃദയധമനികളുടെ ഉള്‍വ്യാസവും ചുരുങ്ങുന്നു; ആകെമാനം ധമനിവീക്കം കലശലാകുന്നു. ആര്‍ട്ടറികളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് നിക്ഷപം പൊട്ടുകയും അവിടെ രക്തക്കട്ട ഉണ്ടാകുകയും ചെയ്യുന്നു. അതേ തുടര്‍ന്ന് ഹൃദയധമനി പൂര്‍ണ്ണമായി അടഞ്ഞാല്‍ ഹൃദയാഘാതമാണ് അനന്തരഫലം. അനിയന്ത്രിതമായ മനോസംഘര്‍ഷത്തിന്റെ വിസ്‌ഫോടനാവസ്ഥയില്‍ ഹാര്‍ട്ടറ്റാക്കുണ്ടാവുന്നതിന്റെ കാരണവും ഇതുതന്നെ.
വൈകാരികമായ പിരിമുറുക്കത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഒരു വശത്ത് ഹൃദയപ്രവര്‍ത്തനം ഉദ്ദീപിപ്പിക്കപ്പെടുമ്പോള്‍, മറു വശത്ത് ഇമ്യൂണ്‍ വ്യവസ്ഥയും ദഹന സംവിധാനത്തിന് പാളിച്ചയും സംഭവിക്കുന്നു. കാരണം സ്‌ട്രെസ്സ് ഉണ്ടാകുമ്പോള്‍ അതിനെ അതിജീവിക്കാന്‍ അപ്പോള്‍ ആവശ്യഘടകങ്ങള്‍ അല്ലാത്ത ഇമ്യൂണ്‍ വ്യവസ്ഥയും ദഹനപ്രക്രിയയും താല്‍ക്കാലികമായി മരവിപ്പിക്കപ്പെടുന്നു. അതുകൊണ്ടാണ് തുടര്‍ച്ചയായി പലര്‍ക്കും ജലദോഷവും ചിലപ്പോള്‍ പനിയും ഉണ്ടാകുന്നത്.
അപ്രതീക്ഷിതമായുണ്ടാകുന്ന ജലദോഷത്തിന്റെയും പനിയുടെയുമൊക്കെ കാരണങ്ങളും ഇതുതന്നെ. പ്രമേഹബാധയുള്ളവരിലും ഇല്ലാത്തവരിലും ശരീരത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് കുതിച്ചു കയറുന്നു. കൂടാതെ തുടര്‍ച്ചയായ സംഘര്‍ഷം ഉറക്കക്കുറവ,് മലബന്ധം, മലവേഗം, വയറുവേദന, തലവേദന, തളര്‍ച്ച, വിഷാദാവസ്ഥ, ദേഷ്യം, പുകവലി, മദ്യപാനം, എല്ലാത്തില്‍ നിന്നും പിന്‍വാങ്ങല്‍ തുടങ്ങിയവയ്ക്ക് കളമൊരുക്കുന്നു. ഈ പ്രതികൂല പരിവര്‍ത്തനങ്ങള്‍ ഹൃദയാരോഗ്യത്തിന് വന്‍ഭീഷണിയുണ്ടാക്കുക തന്നെ ചെയ്യുന്നു. അതിന്റെ പ്രവര്‍ത്തനമണ്ഡലത്തിന് പരുക്കുകളേല്‍ക്കുകയും ചെയ്യുന്നു.


Tags assigned to this article:
george thayyilhealthheart

Related Articles

വിവരാവകാശ കമ്മീഷണറെ ആര്‍ക്കാണു പേടി?

പത്തു രൂപ മുടക്കി ഒരു വെള്ളക്കടലാസില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ രാജ്യത്തെ ഭരണനിര്‍വഹണ സംവിധാനത്തിലെ ഏതു തലത്തില്‍ നിന്നും ഏതൊരു പൗരനും ഔദ്യോഗിക നടപടികളുടെ കൃത്യമായ വിവരവും കണക്കും

ചെല്ലാനത് പഞ്ചായത്ത് ഓഫീസ് ജനങ്ങള്‍ ഉപരോധിച്ചു

കൊച്ചി: കടല്‍ക്ഷോഭം നേരിടാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് ചെല്ലാനം തീരവാസികളുടെ വന്‍ പ്രതിഷേധപ്രകടനവും പഞ്ചായത്ത് ഓഫീസ് ഉപരോധവും. പ്രതിഷേധ പ്രകടനത്തിലും തുടര്‍ന്നുനടത്തിയ യോഗത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. ജിയോ

തിരുഹൃദയവര്‍ഷാഘോഷങ്ങള്‍ക്ക് സമാപനം

വിജയപുരം: വിജയപുരം രൂപതയുടെ പ്രഥമ മെത്രാന്‍ ബൊനവെന്തൂരാ അരാന ഒസിഡി രൂപതയെ ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചതിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2018 മാര്‍ച്ച് 28 ന് തുടക്കം കുറിച്ച

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*