Breaking News

മരട് ഫ്ലാറ്റ് പൊളിക്കൽ : പരിസരവാസികൾക്ക് കെ. എൽ . സി. എ. നെട്ടൂർ യൂണിറ്റ് പിന്തുണ പ്രഖ്യാപിച്ചു.

മരട് ഫ്ലാറ്റ് പൊളിക്കൽ : പരിസരവാസികൾക്ക് കെ. എൽ . സി. എ. നെട്ടൂർ യൂണിറ്റ് പിന്തുണ പ്രഖ്യാപിച്ചു.

 

മരട് : ഫ്ലാറ്റുകൾ പൊളിക്കുന്നതുമൂലം ക്ലേശങ്ങൾ അനുഭവിക്കുന്ന നെട്ടൂർ , മരട് നിവാസികൾക്ക് കെ.എൽ.സി.എ. പിന്തുണ പ്രഖ്യാപിച്ചു. ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ പരിസരത്തുള്ള വീടുകൾക്ക് വിള്ളൽ വീഴുന്നതും മതിയായ സുരക്ഷ ഉറപ്പാക്കാതെ പൊളിക്കുന്നതും കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കെ. എൽ.സി.എ. പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി .
പരിസരം മുഴുവൻ പൊടി മാലിന്യം നിറയുന്നതും കുടിവെള്ള പൈപ്പുകൾ പൊട്ടി കുടിവെള്ളം മുടങ്ങുന്നതും പരിസരവാസികളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു. ഫ്ലാറ്റിൽ നിന്നും കുടിയിറക്കപ്പെട്ടവർക്ക് പിന്തുണ നല്കാനെത്തിയ രാഷ്ട്രീയ കക്ഷികളോ നേതാക്കളോ സംഘടനകളോ പരിസരവാസികളെ സഹായിക്കാനില്ലാത്ത സാഹചര്യത്തിലാണ് കെ. എൽ. സി.എ. പിന്തുണയുമായി എത്തിയത് .
കോടതി ഉത്തരവ് പ്രകാരം 20 ദിവസം മാത്രമാണ് ഫ്ലാറ്റുകൾ പൊളിക്കാൻ ഇനിയുള്ളത് . ഇതു മൂലം അതിരാവിലെ 6 മണിക്ക് തുടങ്ങുന്ന പണികൾ പാതിരാത്രി വരെ തുടരുന്നു . പലതരം മെഷീനുകളുടെ ഉഗ്രശബ്ദം പ്രദേശത്തെയാകെ ഭീകരതയിലാഴ്ത്തുന്നതായി സംഘം നേരിട്ടു മനസ്സിലാക്കി . കെ. എൽ.സി. എ. നെട്ടൂർ യൂണിറ്റ് നേതൃത്വം കൊടുത്ത പരിപാടിയിൽ നെട്ടൂർ പള്ളി വികാരി ഫാ. പാട്രിക് ഇലവുങ്കൽ , ഫാ.റോഷൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ. തോമസ് സംസ്ഥാന സമിതിയംഗം വിൻസ് പെരിഞ്ചേരി , മേഖല സെക്രട്ടറി ജെയിംസ് പള്ളിപ്പറമ്പിൽ,കെ. എൽ . സി . എ. യൂണിറ്റ് പ്രസിഡണ്ട് അനീഷ്,ഭാരവാഹികളായ ജോഷി , ജയ ജോസഫ്, സിജോ ആന്റണി , പീറ്റർ പ്രവീൺ, കമ്മറ്റി അംഗങ്ങൾ,കെ. സി . വൈ . എം . യൂണിറ്റ് ഭാരവാഹികൾ നഗരസഭ കൗൺസിലർമാരായ ദേവൂസ് ആൻറണി , ദിഷ പ്രതാപൻ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ, പരിസരവാസികൾ എന്നിവർ പങ്കെടുത്തു . കേടുപാടുകൾ സംഭവിച്ച വീടുകളും സംഘം സന്ദർശിച്ചു .


Related Articles

എംപിമാരെയും എംഎല്‍എമാരെയും ഇല്ലാതാക്കാം, എന്നാല്‍ ‘ഇന്ത്യന്‍’ എന്ന പേരു നിലനില്‍ക്കും – ഡെറക് ഒബ്രയന്‍ എംപി

ന്യൂഡല്‍ഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്യാനുള്ള ഭരണഘടനാ പരിരക്ഷ എടുത്തുകളയുന്നതിന് ഇത്ര കുടിലവും വഞ്ചനാപരവും പൈശാചികവുമായ രീതി അവലംബിക്കേണ്ടിയിരുന്നോ എന്ന് രാജ്യസഭയിലെ

പുനര്‍നിര്‍മാണത്തിനൊരുങ്ങി മതിലകം സെന്റ് ജോസഫ് ലത്തീന്‍ പള്ളി സമൂഹം

  ഇടവകയിലെ 70 ശതമാനത്തിലധികം ജനങ്ങള്‍ പ്രളയദുരിതം അനുഭവിച്ച സ്ഥലമാണ് മതിലകം സെന്റ് ജോസഫ് ലത്തീന്‍ പള്ളി. 50 ശതമാനത്തിലേറെ ഭവനങ്ങളില്‍ പൂര്‍ണമായും വെള്ളംകയറി. ഭീതിയും ആശങ്കയും

സ്വര്‍ഗത്തിലേയ്ക്കുയരട്ടെ: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ

കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- സ്വര്‍ഗത്തിലേയ്ക്കുയരട്ടെ (ലൂക്കാ 24:46-53) ഇന്ന് നമ്മുടെ നാഥനായ ഈശോയുടെ സ്വര്‍ഗാരോഹണത്തിരുനാള്‍ ആഘോഷിക്കുകയാണ്. തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍ അവര്‍ അത്ഭുതംപൂണ്ടു നോക്കി നില്‍ക്കുകയാണ്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*