Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
മറിയം ത്രേസ്യ വിശുദ്ധപദം ചൂടി

വത്തിക്കാന്‍ സിറ്റി: കുടുംബങ്ങള്‍ക്കുള്ള പ്രേഷിത പ്രവര്‍ത്തനങ്ങളിലൂടെ പുണ്യജീവിതം നയിച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്ടോബര്‍ 13ന് ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കുശേഷം 1.30ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ നടന്ന സമൂഹബലിയര്‍പ്പണത്തിന് ആമുഖമായി ഫ്രാന്‍സിസ് പാപ്പാ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തി. ഇംഗ്ലണ്ടിലെ കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, ബ്രസീലിലെ പാവങ്ങളുടെ അമ്മ സിസ്റ്റര്‍ ദൂള്‍ചെ ലൊപെസ് പോന്തെസ്, ഇറ്റലിക്കാരി രോഗീപരിചാരികയായ സിസ്റ്റര്‍ ജുസെപ്പീന വന്നീനി, സ്വിറ്റ്സര്‍ലന്‍ഡുകാരി മാര്‍ഗ്രറ്റ് മെയ്സ് എന്നിങ്ങനെ ആഗോള സഭയിലെ മറ്റു നാലു വാഴ്ത്തപ്പെട്ടവരെയും പാപ്പാ വിശുദ്ധരായി പ്രഖ്യാപിക്കുകയുണ്ടായി.
പ്രദക്ഷിണവും പ്രാരംഭവും
ഫ്രാന്‍സിസ് പാപ്പായും സഹകാര്‍മികരും വെളുത്ത പൂജാവസ്ത്രങ്ങളണിഞ്ഞ് വിശുദ്ധ പത്രോസിന്റെ ബസിലിക്ക അങ്കണത്തിലെ പൊതുവേദിയിലേയ്ക്ക് പ്രദക്ഷിണമായി എത്തിച്ചേര്‍ന്നു. ദാനിയേല്‍ പ്രവാചകന്റെ ഗ്രന്ഥത്തിലെ മൂന്നു യുവാക്കളുടെ കീര്‍ത്തനം ഗായകസംഘം ആലപിച്ചു. പാപ്പാ ചൊല്ലിയ ത്രിത്വസ്തുതിയോടെ തിരുകര്‍മങ്ങള്‍ക്ക് തുടക്കമായി.
സഭാസൂഹത്തിന്റെ അഭ്യര്‍ഥന
നീണ്ടകാലത്തെ സൂക്ഷ്മമായ പഠനത്തിനും പരിശോധനയ്ക്കുംശേഷം ആഗോള സഭയില്‍നിന്നു തെരഞ്ഞെടുത്തിട്ടുള്ള അഞ്ചു വാഴ്ത്തപ്പെട്ടവരെ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തണമെന്ന് വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന് കര്‍ദിനാള്‍ ആഞ്ജലോ ബെച്യു പാപ്പായോട് സഭാസമൂഹത്തിന്റെ പേരില്‍ അഭ്യര്‍ഥിക്കുകയും അവരുടെ ഹ്രസ്വമായ ജീവിതചരിത്രം വായിക്കുകയും ചെയ്തു.
ദൈവാത്മാവിനോടുള്ള പ്രാര്‍ഥന
തുടര്‍ന്ന് വിശുദ്ധപദവിയുടെ പ്രഖ്യാപന കര്മ്മത്തിന് ആമുഖമായി പരിശുദ്ധാത്മഗീതം ആലപിച്ചുകൊണ്ട് ദൈവാരൂപിയുടെ സാന്നിധ്യത്തിനായി പ്രാര്‍ഥിച്ചു. ആഗോളസഭയിലെ അഞ്ചു വിശുദ്ധാത്മക്കളെ, ഓരോരുത്തരെയും പേരെടുത്തു പറഞ്ഞ് വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്താന്‍ കനിവുണ്ടാകണമേയെന്ന് ഗീതത്തിന് സമാപനമായി പാപ്പാ ദൈവത്തോടു പ്രാര്‍ഥിക്കുകയും ചെയ്തു.
വിശുദ്ധരുടെ പ്രാര്ഥനാമഞ്ജരിയും പ്രഖ്യാപനവും
തുടര്‍ന്ന് ഗായകസംഘവും വിശ്വാസസമൂഹവും ചേര്‍ന്ന് സകലവിശുദ്ധരുടെ പ്രാര്ഥനാമഞ്ജരി ആലപിച്ചുകൊണ്ട് സഭയിലെ വിശുദ്ധാത്മാക്കളുടെ മാധ്യസ്ഥം പ്രാര്‍ഥിച്ചു. തുടര്‍ന്നാണ് ഫ്രാന്‍സിസ് പാപ്പാ വിശുദ്ധപദവി പ്രഖ്യാപനം നടത്തിയത്. പരിശുദ്ധ ത്രിത്വത്തിന്റെ ബഹുമാനാര്‍ഥവും വിശ്വാസത്തിന്റെ മഹത്വീകരണത്തിനും ക്രൈസ്തവജീവിതങ്ങളുടെ വര്‍ധനയ്ക്കും വിശുദ്ധീകരണത്തിനുമായി ക്രിസ്തുവിന്റെയും വിശുദ്ധരായ പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെയും തന്റെയും അധികാരത്തിലും ദീര്‍ഘനാളത്തെ പര്യാലോചനയ്ക്കും പഠനത്തിനുംശേഷം, ബന്ധപ്പെട്ട സഹോദരമെത്രാന്മാരുമായി ആലോചിച്ചതിനുശേഷവും ഇംഗ്ലണ്ടിലെ കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, ഇറ്റലിക്കാരി ജുസെപ്പീന വന്നീനി, കേരളത്തിന്റെ മറിയം ത്രേസ്യ ചിറമ്മേല്‍ മങ്കടിയാന്‍, ബ്രസീലിലെ ദൂള്‍ചെ ലോപെസ് പോന്തെസ്, സ്വിറ്റ്സര്‍ലന്‍ഡിലെ അല്മായ മാര്‍ഗ്രറ്റ് ബെയ്സ് എന്നിവരെ വിശുദ്ധ പദവിയിലേക്ക് താന്‍ ഉയര്‍ത്തുന്നുവെന്നായിരുന്നു വിശുദ്ധപദവിയുടെ പ്രഖ്യാപന മൊഴികള്‍. വിശ്വാസികളുടെ സമൂഹം ഒന്നടങ്കം ഉറക്കെ ആമേന്‍ എന്ന് ഉച്ചരിച്ചുകൊണ്ട് അല്ലേലൂയഗീതം ആലപിച്ച് ദൈവത്തിനു നന്ദിയര്പ്പിച്ചതോടെയാണ് വിശുദ്ധപദവി പ്രഖ്യാപനകര്മം അവസാനിച്ചത്.
വചനപാരായണവും വചനപ്രഘോഷണവും
തുടര്‍ന്ന് ദൈവത്തെ മഹത്വപ്പെടുത്തുന്ന ഗ്ലോറിയഗീതം ആലപിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ ചൊല്ലിയ ആമുഖപ്രാര്ഥനയോടെ ദിവ്യബലി വചനശുശ്രൂഷയിലേക്കു കടന്നു. ഇംഗ്ലീഷിലെ ആദ്യവായന സിറിയക്കാരനും വിജാതീയനുമായ സൈന്ന്യാധിപന്‍ നാമാനു പ്രാവചകന് എലീഷയല്നിന്നു ലഭിച്ച സൗഖ്യദാനത്തിന്റെ കഥയായിരുന്നു (2 രാജാ. 5, 14-17). രണ്ടാം വായന തിമോത്തിയോസിന് പൗലോസ് അപ്പസ്തോലന് എഴുതിയ രണ്ടാം ലേഖനത്തില്‍നിന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പാരായണം ചെയ്യപ്പെട്ടു (2, 8-13). യേശുവില്‍ വിശ്വാസമര്പ്പിക്കുന്നവന് അവിടുത്തെ വിശ്വസ്തദാസനും പടയാളിയുമാണെന്ന് ശ്ലീഹ ഉദ്ബോധിപ്പിക്കുന്നു. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍നിന്ന് 10 കുഷ്ഠരോഗികള്‍ക്ക് ക്രിസ്തു സൗഖ്യംനല്കിയ സംഭവം ലത്തീനിലും ഗ്രീക്കിലും ആലപിക്കപ്പെട്ടു (17, 11-19).
പാപ്പായുടെ വചനപ്രഭാഷണം
‘വിശ്വാസം രക്ഷിച്ചിരിക്കുന്നു!’ എന്ന് കുഷ്ഠരോഗിയോട് ഈശോ ഉച്ചരിച്ച വാക്കുകള്‍ മനുഷ്യജീവിതത്തിലെ വിശ്വാസയാത്രയുടെ ഉച്ചകോടിയും, ദൈവംതരുന്ന രക്ഷയുമാണതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. സുവിശേഷം വരച്ചുകാട്ടുന്ന കുഷ്ഠരോഗികളുടെ കരച്ചിലും പ്രാര്‍ഥനയും, അവരുടെ വിശ്വാസയാത്രയും, അവസാനം അവര്‍ ദൈവത്തിന് കൃതജ്ഞത അര്‍പ്പിച്ചതുമാണ് പാപ്പാ വചനചിന്തയില്‍ വിസ്തരിച്ചത്.
വിശ്വാസത്തോടെയുള്ള കരച്ചില്
എല്ലാവരാലും പരിത്യക്തരായ കുഷ്ഠരോഗികള്‍ ക്രിസ്തുവിലേക്കു തിരിഞ്ഞ് കരഞ്ഞപേക്ഷിക്കുന്നു. ദൈവം ആരെയും അകറ്റിനിര്‍ത്തുന്നില്ല. സമുദായം കല്പിച്ച അകല്‍ച്ച ക്രിസ്തുവിന്റെ പക്കല്‍ അടുപ്പമായി മാറുന്നു. രോഗികള്‍ സഹായത്തിനായി ക്രിസ്തുവിന്റെ പക്കലെത്തി കരയുന്നു. അവിടുന്ന് അവരുടെ കരച്ചില് കേള്‍ക്കുന്നു. ജീവിതത്തില്‍ ഏകാന്തതയും ക്ലേശങ്ങളും അനുഭവിക്കുന്നവരുടെ കരച്ചില് ക്രിസ്തു കേള്‍ക്കും.
നമുക്കും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സൗഖ്യം ആവശ്യമാണ്. നമ്മുടെ ദുശ്ശീലങ്ങളില്‍നിന്ന് ആവശ്യമായ വിടുതലിന്റെ സൗഖ്യം അനിവാര്യമാണ്. മനുഷ്യന്റെ കരച്ചില് പ്രാര്‍ഥനയാണ്. എന്നാല്‍ ദൈവമാണ് രക്ഷകന്. ക്രിസ്തു രക്ഷകനാണ്. അതിനാല്‍ പ്രാര്‍ഥന മനുഷ്യന് ആവശ്യമാണ്. വിശ്വാസത്തിന്റെ വാതിലാണ് പ്രാര്‍ഥന. അത് ഹൃദയത്തിന് ഔഷധവുമാണ്.
വിശ്വാസം ഒരു നടത്തവും തീര്‍ഥാടനവും
സുവിശേഷം വിവരിക്കുന്ന കുഷ്ഠരോഗികളുടെ സൗഖ്യദാനം നടക്കുന്നത് അവരെ ക്രിസ്തു ദേവാലയത്തിലെ പുരോഹിതന്മാരുടെ പക്കലേക്ക് പറഞ്ഞുവിടുന്ന വഴിക്കുവച്ചാണ്. വിശ്വാസജീവിതം വിശ്വാസയാത്ര ആവശ്യപ്പെടുന്നുണ്ട്. അവിടെ എളിമയുള്ള പ്രായോഗികമായ സ്നേഹവും ആത്മവിശ്വാസവുമുണ്ട്. അവിടെ ക്ഷമയുമുണ്ട്. ഈ എളിമയും സ്നേഹവും ആത്മവിശ്വാസവും ക്ഷമയും രക്ഷാകരമാണ്, രക്ഷ പ്രദാനംചെയ്യുന്നതാണ്. മാത്രമല്ല, കുഷ്ഠരോഗികള്‍
Related
Related Articles
ദയാവധം മൗലികാവകാശമോ?
കാരുണ്യവധം നിയമവിധേയമാക്കിക്കൊണ്ടുള്ള ചരിത്രപ്രധാനമായ സുപ്രീം കോടതിയുടെ വിധി ഏറെ സങ്കീര്‍ണതകളും അതിലേറെ ആശങ്കയുണര്‍ത്തുന്നതുമാണ്. ഒരു വ്യക്തിക്ക് ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉള്ളതുപോലെ തന്നെ മരിക്കാനും അവകാശമുണ്ട് എന്നുപറയുന്നത്
നഴ്സിങ് റിസര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ കോണ്‍ഫറന്‍സ് കൊട്ടിയം ഹോളിക്രോസ് ഓഡിറ്റോറിയത്തില്‍ നടത്തി
കൊല്ലം: കേരളത്തില്‍ ആദ്യമായി നഴ്സിങ് റിസര്‍ച്ച് സൊസൈറ്റിയുടെ ദക്ഷിണേന്ത്യന്‍ ഘടക കോണ്‍ഫറന്‍സ് ഹോളിക്രോസ് കോളജ് ഓഫ് നഴ്സിങ്ങിന്റെയും തിരുവനന്തപുരം ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍
ആംഗ്ലോ ഇന്ത്യരോട് കാട്ടുന്നത് ക്രൂരമായ അനീതി – ഷാജി ജോര്‍ജ്
തിരുവനന്തപുരം: ആംഗ്ലോ ഇന്ത്യര്‍ക്ക് ലോക്സഭയിലും സംസ്ഥാന നിയമസഭകളിലുമുള്ള പ്രാതിനിധ്യ അവകാശം പിന്‍വലിച്ചത് അതിക്രൂരമായ നടപടിയാണെന്ന് കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെആര്‍എല്‍സിസി) വൈസ് പ്രസിഡന്റ് ഷാജി