Breaking News

മറ്റൊരു വന്‍മതിലായി ചേതേശ്വര്‍ പൂജാര

മറ്റൊരു വന്‍മതിലായി ചേതേശ്വര്‍ പൂജാര

കംഗാരുക്കളെ അവരുടെ നാട്ടില്‍ ചെന്ന് തളയ്ക്കുക എന്നത് എളുപ്പമുളള കാര്യമല്ല. ക്രിക്കറ്റിലെ ഏറ്റവും ശക്തരെന്ന് അറിയപ്പെടുന്ന ഓസ്‌ട്രേലിയയെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് കീഴടക്കിയപ്പോള്‍ ചരിത്രം വിരാട് കോഹ്‌ലിക്കും കൂട്ടര്‍ക്കും മുന്നില്‍ വഴി മാറുകയായിരുന്നു. വിജയത്തില്‍ നിര്‍ണായക സ്ഥാനം വഹിച്ച ഇന്ത്യയുടെ പുതിയ വന്‍മതിലായി അറിയപ്പെടുന്ന ചേതേശ്വര്‍ പൂജാരയ്ക്ക് പുതുവര്‍ഷത്തിന്റെ തുടക്കം മധുരതരം. മൂന്ന് സെഞ്ച്വറിയാണ് ഓസീസ് മണ്ണില്‍ ചേതേശ്വര്‍ പൂജാര കരസ്ഥമാക്കിയത്, ഒരു അര്‍ധസെഞ്ച്വറിയും. പരമ്പരയിലെ ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 74.72 റണ്‍സ് ശരാശരിയില്‍ 521 റണ്‍സാണ് പൂജാര അടിച്ചുകൂട്ടിയത്. സിഡ്‌നിയില്‍ 373 പന്തുകള്‍ നീണ്ട മാരത്തണ്‍ ഇന്നിങ്‌സായിരുന്നു പൂജാരയുടേത്. നിര്‍ഭാഗ്യവശാല്‍ ഇരട്ട സെഞ്ചുറിക്ക് ഏഴു റണ്‍സ് അകലെവെച്ച് പുറത്തായി. ഹൃദയശസ്ത്രക്രിയക്കായി പിതാവിനെ ഓപറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു അപ്പോള്‍. താരത്തിന്റെ മിന്നും പ്രകടനം ക്രിക്കറ്റ് പട്ടികയിലെ വമ്പന്‍മാരുടെ ക്ലബിലേക്കാണ് എത്തിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍ക്കൊപ്പമാണ് പൂജാരയും പങ്കു ചേര്‍ന്നത്. ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനം നടത്തവെ ഒരു പരമ്പരയില്‍ മൂന്നു സെഞ്ച്വറികള്‍ നേടിയവരുടെ ഗണത്തില്‍ ഇനി പൂജാരയുടെ പേരും മിന്നിത്തിളങ്ങും.
അലിസ്റ്റര്‍ കുക്ക്, മൈക്കിള്‍ വോണ്‍, ക്രിസ് ബോര്‍ഡ്, എഡ്ഡി ബാര്‍ലോ, ജാക്ക് ഹോബ്‌സ് തുടങ്ങിയവര്‍ ഓസ്‌ട്രേലിയയില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. വിരാട് കോഹ്‌ലി, വാലി ഹാമ്മണ്ട്, ഹെര്‍ബര്‍ട്ട് സട്ക്ലിഫെ തുടങ്ങിയവര്‍ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ നാല് സെഞ്ച്വറി നേടിയവരാണ്. 2014-15 സീസണിലെ പരമ്പരയിലാണ് കോഹ്‌ലി നാല് സെഞ്ച്വറികള്‍ നേടിയത്. 1977-78 വര്‍ഷത്തില്‍ നടന്ന പരമ്പരയിലായിരുന്നു ഗാവസ്‌കര്‍ മൂന്ന് സെഞ്ച്വറികള്‍ സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയയിലെ ഒരു ടെസ്റ്റ് പരമ്പരയില്‍ 1000ത്തില്‍ അധികം പന്തുകള്‍ നേരിട്ട അഞ്ചാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും പൂജാരയ്ക്ക് ലഭിച്ചു. രാഹുല്‍ ദ്രാവിഡ്, വിജയ് ഹസാരെ, വിരാട് കോഹ്‌ലി, സുനില്‍ ഗാവസ്‌കര്‍ എന്നിവരാണ് പൂജാരയ്ക്ക് മുന്‍പ് ഈ നേട്ടത്തിലെത്തിയവര്‍.
മെല്ലെപ്പോക്കിന് പഴികേട്ടിട്ടുള്ള പൂജാര ടീമില്‍ നിന്നും പലപ്പോഴും പുറത്തായതും ഇതേ കാരണത്താലാണ്. മെല്‍ബണില്‍ സെഞ്ച്വറി നേടിയിട്ടും മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ് ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. സിഡ്‌നിയില്‍ ആദ്യദിനം തന്നെ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ വിമര്‍ശകരുടെ നാവടഞ്ഞു. ബാറ്റിങ് പിച്ചില്‍ എതിരാളികള്‍ക്ക് അവസരമൊന്നും നല്‍കാതെയായിരുന്നു പൂജാരയുടെ ഇന്നിങ്‌സ്. മോശം പന്തുകളെ കണക്കിന് ശിക്ഷിച്ചും താരം റണ്‍നിരക്കുയര്‍ത്തി.


Tags assigned to this article:
cheteshwar poojarajeevanaadhamsports

Related Articles

കലയും കലാപവും

ധാര്‍ഷ്ട്യക്കാരനും കുഴപ്പക്കാരനും കൊലപാതകിയും-ലോകത്തിലെ ഏറ്റവും പ്രതിഭാശാലികളിലൊരാളായ കലാകാരന്‍ അറിയപ്പെട്ടിരുന്നത് ഇപ്രകാരമായിരുന്നു. കാര്‍വാജിയോ എന്ന ചുരുക്കപ്പേരില്‍ പ്രശസ്തനായ മൈക്കെലാഞ്ചലോ മെറിസിയോ ഡാ കാര്‍വാജിയോ കാലത്തോടും ചുറ്റുപാടുകളോടും സന്ധിചെയ്യാതെ ജീവിച്ചു.

സമാധാനത്തിനായി പുതുചരിത്രംകുറിച്ച് കെസിവൈഎം

കോട്ടയം: മതത്തിന്റെ പേരിലുള്ള അക്രമണങ്ങള്‍ക്കും ഭീകരവാദത്തിനും വര്‍ഗീയതയ്ക്കുമെതിരെ മതേതരത്വം സംരക്ഷിക്കാനും ലോക സമാധാനത്തിനുമായി കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ‘സമാധാന നടത്തം’ സംഘടിപ്പിച്ചു. കേരളത്തിലെ രണ്ടായിരത്തില്‍പരം കെസിവൈഎം

ക്രിസ്തു ഭിന്നിപ്പിക്കുന്ന ദൈവമോ?

ബൈബിള്‍ ചോദ്യോത്തരം റവ. ഡോ. അഗസ്റ്റിന്‍ മുല്ലൂര്‍ ഒസിഡി ചോദ്യം:  ‘ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്… ഭൂമിയില്‍ സമാധാനം നല്‍കാനാണ് ഞാന്‍ വന്നിരിക്കുന്നത് എന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ?

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*