മലബാറിന് സ്‌നേഹസാന്ത്വനമായി കെഎല്‍സിഎ കോട്ടപ്പുറം രൂപത

മലബാറിന് സ്‌നേഹസാന്ത്വനമായി കെഎല്‍സിഎ കോട്ടപ്പുറം രൂപത

കണ്ണൂര്‍: പ്രളയം ദുരിതംവിതച്ച മലബാറിന് കോട്ടപ്പുറം രൂപതയുടെ സ്‌നേഹസാന്ത്വനം. ഭക്ഷ്യസാധനങ്ങള്‍, മരുന്ന്, വസ്ത്രങ്ങള്‍, പായ, പുതപ്പ്, അലൂമിനിയ പാത്രങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും പാഡുകള്‍, ക്ലീനിങ്ങ് ഉപകരണങ്ങള്‍ എന്നിവ അടങ്ങിയ കിറ്റുകള്‍ ദുരിതബാധിതര്‍ താമസിക്കുന്ന ക്യാമ്പുകളില്‍ വിതരണം ചെയ്തു.
കോട്ടപ്പുറം രൂപതയിലെ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) പ്രവര്‍ത്തകര്‍ സമാഹരിച്ച സാധനസാമഗ്രികള്‍ രൂപതാ പ്രസിഡന്റ അലക്‌സ് താളൂപ്പാടത്ത്, രൂപതാ ഭാരവാഹികളായ സേവ്യര്‍ പടിയില്‍, ഷാജു പീറ്റര്‍, പി.എഫ്. ലോറന്‍സ് കെ.ടി.തോമസ്, നിക്കോളാസ് കോണത്ത്, സാബു തച്ചില്ലേത്ത്, ബെബറ്റോ തങ്കച്ചന്‍, അലന്‍ സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കണ്ണൂരില്‍ എത്തിച്ചത്. യാത്രയുടെ ഫഌഗ് ഓഫ് കൊടുങ്ങല്ലൂര്‍ നഗരസാഭാ കൗണ്‍സിലര്‍ വി.എം.ജോണി നിര്‍വഹിച്ചു.
വിഭവങ്ങള്‍ കണ്ണൂരില്‍ എത്തിയപ്പോള്‍ കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ, രൂപതാ പ്രസിഡന്റ് രതീഷ് ആന്റണി, ഷിബു എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ബിഷപ് ഡോ. അലക്‌സ് വടക്കുംതല കോട്ടപ്പുറം കെഎല്‍സിഎ പ്രവര്‍ത്തകരെ സ്വീകരിച്ച് സ്‌നേഹാഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
ഇ.ഡി.ഫ്രാന്‍സിസ്, ജെയ്‌സണ്‍ ജേക്കബ്, എന്‍.പി.തോമസ്, ജോണ്‍സണ്‍ മങ്കുഴി, സാബു കൊത്തൊലെന്‍ഗോ, ഷാജി കാട്ടാശേരി, ബൈജു കാട്ടാശേരി, ടോമി തൗണ്ടശേരി, സേവ്യര്‍ ചേരമാന്‍തുരുത്തി, തോമസ് കോട്ടപ്പുറം, ഷീന ജോസഫ്, നൈസന്‍ തച്ചിലേത്ത്, ജിജോ മുനമ്പം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


Related Articles

ആമസോണ്‍ സിനഡ്: മൂന്നു കര്‍ദിനാള്‍മാരെ അധ്യക്ഷരായി നിയോഗിച്ചു

വത്തിക്കാന്‍ സിറ്റി: ലാറ്റിന്‍ അമേരിക്കയിലെ ഒന്‍പത് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വിശാല ആമസോണ്‍ മേഖലയ്ക്കായി ഒക്‌ടോബര്‍ ആറു മുതല്‍ 27 വരെ റോമില്‍ ചേരുന്ന മെത്രാന്മാരുടെ പ്രത്യേക സിനഡിലേക്കുള്ള

വിവാഹവാര്‍ഷിക ദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം

കൊച്ചി: വിവാഹവാര്‍ഷിക ദിനത്തില്‍ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി പ്രൊഫസര്‍ ദമ്പതികള്‍. പ്രൊഫ. എം.കെ. പ്രസാദും പ്രൊഫ. ഷെര്‍ളി ചന്ദ്രനുമാണ് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ

ദൈവഹിതം ജീവിതതത്വമാക്കി മടക്കം എന്റെ പിതാവേ സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതമല്ല, അവിടുത്തെ ഹിതം നിറവേറട്ടെ.” ഈ വചനം അതിന്റെ പൂര്‍ണതയില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*