Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
മലയാളത്തെ കപ്പലുകയറ്റിയഒരു പാതിരിയും ലോക വിസ്മയമായ ഒരു മഹാഗ്രന്ഥവും

മലയാളികളുടെ മത, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിലെ നവോത്ഥാന പ്രക്രിയകള്‍ക്കെല്ലാം നാന്ദി കുറിച്ച ഉദയംപേരൂര്‍ സൂനഹദോസില്‍ (1599 ജൂണ്‍ 20-26) നിന്ന് ഉടലെടുത്ത അസ്വാസ്ഥ്യങ്ങള്‍ ”മേലില്‍ തങ്ങള്‍ ഈശോസഭക്കാരുടെ കീഴില്‍ ഇരിക്കയില്ല” എന്ന് മട്ടാഞ്ചേരിയിലെ അതിപുരാതന കൂനന്‍ കുരിശില്‍ നീളമേറിയ വടം കെട്ടി മാര്‍തോമാ ക്രിസ്ത്യാനികള്‍ ശപഥം ചെയ്തതോടെ (1653 ജനുവരി 3) വലിയ പിളര്‍പ്പില്‍ ചെന്നെത്തിയ സാഹചര്യത്തില്‍ അലക്സാണ്ടര്‍ ഏഴാമന് പാപ്പ അനുരഞ്ജന ദൗത്യവുമായി മലബാറിലേക്ക് നിയോഗിച്ച രണ്ട് അപ്പസ്തോലിക കമ്മീസറിമാരില് കരമാര്‍ഗം ആദ്യം എത്തിച്ചേര്‍ന്ന (1657 ഫെബ്രുവരി 22) കര്‍മലീത്താ മിഷണറി ജോസഫ് ആ സാന്‍ക്ത മരിയ ദെ സെബസ്ത്യാനിയുടെ സംഘത്തോടൊപ്പം ഗോവയില്‍ നിന്നാണ് സസ്യശാസ്ത്ര രംഗത്തെ സൂര്യതേജസ്സായി കാലം അടയാളപ്പെടുത്തിയ മത്തേവൂസ് ആ സാന്ക്തോ ജോസഫ് എന്ന മത്തേവൂസ് പാതിരി മലയാളക്കരയില്‍ വരുന്നത്. ഡച്ചുകാര്‍ കേരളതീരത്ത് ആധിപത്യം ഉറപ്പിച്ചതോടെ മലബാര്‍ വികാരിയത്തിന്റെ പ്രഥമ വികാരി അപ്പസ്തോലിക്കയും കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുമായിരുന്ന സെബസ്ത്യാനി ഉള്‍പ്പെടെ എല്ലാ യൂറോപ്യന്‍ കത്തോലിക്കാ മിഷണറിമാര്‍ക്കും മലബാര്‍ വിട്ടുപോകേണ്ടിവന്നപ്പോഴും ഇറ്റാലിയന്‍ കര്‍മലീത്താ മിഷണറിയും ബഹുഭാഷാ പണ്ഡിതനും വൈദ്യശാസ്ത്രത്തിലും സസ്യശാസ്ത്രത്തിലും അനിതരസാമാന്യമായ നൈപുണ്യത്തിന് ഉടമയുമായ മത്തേവൂസ് പാതിരിക്ക് ഇവിടെ തന്റെ ശുശ്രൂഷ തുടരാന്‍ അനുമതി ലഭിച്ചു എന്നത് അദ്ദേഹത്തിന്റെ അനന്യമായ വൈഭവത്തിന്റെ നിദര്‍ശനമാണ്.
ഇറ്റലിയിലെ നേപ്പിള്‍സിനടുത്ത് (നാപ്പൊളി) മാര്ചെനീസെയില് 1621ല്‍ ഭൂജാതനായ അദ്ദേഹത്തിന്റെ ജ്ഞാനസ്നാനപ്പേര് പീറ്റര്‍ ഫോഗഌയ എന്നായിരുന്നു. മാര്ചെനീസെയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കര്‍മ്മലീത്താ സന്ന്യാസിയാകണമെന്ന ആഗ്രഹത്തോടെ നേപ്പിള്‍സിലെ കര്‍മ്മലീത്താ ആശ്രമത്തില്‍ ചേര്‍ന്നു. 1635 സെപ്റ്റംബര്‍ 25ന് സന്ന്യാസ വ്രതവാഗ്ദാനം നടത്തി വിശുദ്ധ യൗസേപ്പിന്റെ മത്തേവൂസ് എന്ന നാമം സ്വീകരിച്ചു. സസ്യശാസ്ത്രത്തില്‍ ഉന്നത ബിരുദം സമ്പാദിച്ച അദ്ദേഹം പ്രേഷിതദൗത്യവുമായി 1644ല്‍ സിറിയ-ലബനോന്‍ മേഖലയിലേക്കു പോയി. അറബ് നാട്ടില്‍ നാലു വര്‍ഷത്തെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 1648ല്‍ ഗോവയിലെത്തി. ലത്തീന്‍, പോര്‍ച്ചുഗീസ്, ഡച്ച്, അറബി, സുറിയാനി ഭാഷകളില്‍ നിഷ്ണാതനായിരുന്ന മത്തേവൂസ് ഓഫ് സെന്റ് ജോസഫ് ഗോവയിലെ ഒന്‍പതു വര്‍ഷത്തെ മിഷന് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അവിടത്തെ ഗൗഡസാരസ്വത ബ്രാഹ്മണരുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ദേവനാഗരി ലിപിയിലും കൊങ്കണി, സംസ്കൃതം, തമിഴ്, മലയാളം എന്നീ ഭാഷകളിലും പ്രാവീണ്യം നേടി. ഇദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രമുഖ സഭാചരിത്രകാരനായ ഡോമിനിക്ക് ഫെറോളി എസ്ജെ 1951ല്‍ ബാംഗളൂരില്‍ നിന്നു പ്രസിദ്ധീകരിച്ച ‘ഠവല ഖലൗെശെേ ശി ങമഹമയമൃ’ വാല്യം രണ്ടില്‍ 64 മുതല്‍ 72 വരെയുള്ള ഏടുകളില്‍ വിശദീകരിക്കുന്നുണ്ട്. ഇതേ ഗ്രന്ഥത്തിന്റെ 295-ാം പുറത്ത് ‘അമ്പഴക്കാട്ടു നിന്നു പ്രസിദ്ധീകരിച്ച 16-17 തമിഴ് ആധ്യാത്മിക ഗ്രന്ഥങ്ങള്‍ താന്‍ തൂത്തുക്കുടിയില്‍ വച്ച് പരിശോധിച്ചതായി വിശുദ്ധ യൗസേപ്പിന്റെ മത്തേവൂസ് എന്ന കര്‍മലീത്താ സന്ന്യാസി സാക്ഷ്യപ്പെടുത്തി’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മത്തേവൂസ് പാതിരിയുടെ തമിഴ് പാണ്ഡിത്യത്തിന്റെ തെളിവാണിത്. അദ്ദേഹം പിഴതീര്ത്തുകൊടുത്ത പുസ്തകങ്ങളില്‍ ഒന്ന് ആദിമ ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ‘ദൈവമാതാവമ്മാനൈ’ എന്ന ചെന്തമിഴ് കൃതിയായിരുന്നു. 1660നും 1670നും ഇടയിലാണ് ഈ പുസ്തകങ്ങളുടെ പിഴതീര്‍ത്ത് അച്ചടിക്ക് ഉപയുക്തമാക്കുന്നത്.
1659 ഡിസംബര്‍ 16ന് റോമില്‍ വച്ച് അലക്സാണ്ടര്‍ ഏഴാമന് പാപ്പയാല്‍ അഭിഷേകം ചെയ്യപ്പെട്ട് വീണ്ടും മലബാറിലേക്കു വന്ന ഹിയരാപ്പൊളിയുടെ സ്ഥാനികമെത്രാനും മലബാര്‍ വികാരിയത്തിന്റെ പ്രഥമ വികാരി അപ്പസ്തോലിക്കയുമായ ഡോം ജോസഫ് ആ സാന്ക്തോ മരിയ ദെ സെബസ്ത്യാനി 1662ല്‍ കൊടുങ്ങല്ലൂരും 1663 ജനുവരി 6ന് കൊച്ചിയും പോര്‍ച്ചുഗീസുകാരില്‍ നിന്നു ഡച്ചുകാര്‍ പിടിച്ചടക്കിയതോടെ മലബാര്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതനായി. അങ്കമാലി മെത്രാപ്പോലീത്ത ഡോം ഫ്രാന്‍സീസ് ഗാര്‍സിയയുടെ നിര്യാണത്തോടെ ഒഴിഞ്ഞുകിടന്നിരുന്ന സ്ഥാനത്തേക്ക് 1663 ജനുവരി 31ന് കുറവിലങ്ങാട് സ്വദേശിയായ പറമ്പില്‍ ചാണ്ടി കത്തനാരെ അലക്സാണ്ടര്‍ ദെ കാംപോ എന്ന പേരില്‍ (മാര്‍ അലക്സ് അന്ത്രയോസ് എന്നും പേരുണ്ട്) മെഗറായുടെ സ്ഥാനിക മെത്രാനായി രണ്ടു വൈദികരുടെ സഹകാര്‍മ്മികത്വത്തിലും ആയിരക്കണക്കിനു വിശ്വാസികളുടെ സാന്നിദ്ധ്യത്തിലും തന്റെ പിന്‍ഗാമിയായി അഭിഷേകം ചെയ്തശേഷം 1663 മാര്‍ച്ചില്‍ ജോസഫ് സെബസ്ത്യാനി റോമിലേക്കു തിരിച്ചുപോയി. 1665 മെയ് 6ന് റോമിലെത്തിയ അദ്ദേഹം റോമിനടുത്തുള്ള സിത്താ ദെ കാസ്തെല്ലാ രൂപതയുടെ ബിഷപ് ആയിരിക്കെ 1688 ഒക്ടോബര്‍ 15ന് കാലം ചെയ്തു.
പ്രൊട്ടസ്റ്റന്റ് കാല്വനിസ്റ്റുകളും കത്തോലിക്കാവിരുദ്ധരുമായ ഡച്ചുകാര്‍ അവരുടെ ഭരണപ്രദേശങ്ങളില്‍ നിന്നു കര്മ്മലീത്തരെയും ഈശോസഭക്കാരെയും തുരത്തുവാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ കര്‍മലീത്താ മിഷണറിയായ മത്തേവൂസ് പാതിരിയെ ആവശ്യമായ സഹായസഹകരണങ്ങള്‍ നല്കി ഡച്ചുകാര്‍ പരിപോഷിപ്പിച്ചു. സെബാസ്ത്യാനി മലബാറില്‍ മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുപോയ കര്മ്മലീത്തരില് പ്രമുഖനായ മത്തേവൂസ് പാതിരിക്ക് മലബാറിന്റെ കൊമ്മീസാറി (മാര്‍പാപ്പായുടെ പ്രതിനിധി) എന്ന പദവിയും നല്കപ്പെട്ടിരുന്നു.
മലയാളത്തെ കപ്പലുകയറ്റിയ പാതിരി
പറമ്പില്‍ ചാണ്ടിമെത്രാന്‍ കുറവിലങ്ങാട് താമസിച്ചിരുന്ന നാളുകളില്‍ അദ്ദേഹത്തിന്റെ മുഖ്യ ഉപദേഷ്ടാവായി കുറച്ചു കാലം അദ്ദേഹത്തോടൊപ്പം കഴിച്ചു കൂട്ടിയ മത്തേവൂസ് പാതിരിക്ക് ഇക്കാലയളവില്‍ അദ്ദേഹത്തോടൊന്നിച്ച് മലബാറിന്റെ ഉള്‍നാടുകളില്‍ പര്യടനം നടത്തുന്നതിനും അവിടങ്ങളിലുള്ള സസ്യലതാദികളെ സംബന്ധിച്ച് ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്തുന്നതിനും അവസരം ലഭിച്ചു. തല്‍ഫലമായി രചിക്കപ്പെട്ട സസ്യശാസ്ത്രഗ്രന്ഥമാണ് ഢശൃശറമൃശൗാ ഛൃശലിമേഹല (പൂര്‍വ്വദേശങ്ങളിലെ ഉദ്യാനം). 157 പേജുകളിലായി 140 ചിത്രങ്ങള്‍ സഹിതം 1678ല്‍ റോമില്‍ നിന്നു പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തില്‍ ഓരോ ചിത്രത്തിന്റെയും വിവരണം ലത്തീനിലും മലയാളത്തിലും നല്കിയിരിക്കുന്നു. ചിത്രത്തിലുള്ള ഓരോ ചെടിയുടെയും പ്രകൃതിഗുണങ്ങളും ഔഷധമൂല്യങ്ങളും വിശദമാക്കുന്ന ഈ ഗ്രന്ഥത്തിന്റെ കൈയെഴുത്തുപ്രതി തയ്യാറാക്കുന്നത് 1666ലും പ്രസിദ്ധീകരിക്കുന്നതിന് റോമിലേക്ക് കൊടുത്തയച്ചത് 1669ലും ആണ്. അങ്ങനെയാണ് ഫാ. മത്തേവൂസ് ‘മലയാളത്തെ കപ്പലുകയറ്റിയ പാതിരി’ ആകുന്നത്. ഈ ഗ്രന്ഥത്തിലേക്കുള്ള ചിത്രങ്ങള്‍ ചെമ്പുതകിടില്‍ തയ്യാറാക്കിയത് 1017 മുതല്‍ കീറ്റുപറമ്പില്‍ സെന്റ് ജോര്‍ജ് ചാപ്പല്‍ എന്നറിയപ്പെട്ടിരുന്നതും ഇന്ന് പച്ചാളം കുരിശുപള്ളി എന്നറിയപ്പെടുന്നതുമായ കൊച്ചുപള്ളിക്കു വടക്കുപടിഞ്ഞാറു ഭാഗത്ത്, 1504ല്‍ പോര്‍ച്ചുഗീസുകാര്‍ സൈനികാവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച കെട്ടിടത്തില്‍ താമസിച്ചുകൊണ്ടാണ്. പോര്‍ച്ചുഗീസ് വാസ്തുശില്പഭംഗിയോടെ നിര്‍മ്മിച്ച ഈ കെട്ടിടം 1898 മുതല്‍ അറിയപ്പെടുന്നത് ലേഡി ഓഫ് മൗണ്ട് കാര്‍മ്മല്‍ ബോയ്സ് ലോവര്‍ പ്രൈമറി സ്കൂള്‍ കെട്ടിടം എന്നാണ്. ഇടപ്പള്ളി സ്വരൂപം പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ പോര്‍ച്ചുഗീസ് പടത്തലവനായ ജനറല്‍ പച്ചിക്കോ വരുന്ന കാലത്ത് അഞ്ചിക്കൈമള്‍ ദേശമെന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിന്റെ പേര് പച്ചിത്താവളം എന്നും പിന്നീട് പച്ചാളം എന്നും ആയിതീര്‍ന്നു എന്നാണ് സ്ഥാലനാമചരിത്രം സാക്ഷിക്കുന്നത്. ഇടപ്പള്ളിക്കു (എളങ്ങല്ലൂര്‍ സ്വരൂപം) നേരെയുള്ള പച്ചിക്കോവിന്റെയും (1504) ഡിസൂസയുടെയും (1536) ആക്രമണങ്ങള്‍ ഏറ്റവും തീക്ഷ്ണമായിരുന്നു എന്ന് എ. ശ്രീധരമേനോന് കേരളചരിത്രത്തില്‍ (പേജ് 197) രേഖപ്പെടുത്തിയിട്ടുണ്ട്. 1665ല്‍ ഡച്ചുകാര്‍ ഈ കെട്ടിടം കേടുപാടുകള്‍ തീര്‍ത്ത് മനോഹരമാക്കി.
വടക്കുനിന്നു കൊച്ചിയിലേക്കു വരുന്ന കച്ചവടക്കാര്‍ക്ക് വള്ളം അടുപ്പിച്ച് വിശ്രമിക്കുവാനും ഞായാറാഴ്ച്ചകളില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാനും വേണ്ടി കിഴക്കുപടിഞ്ഞാറായി നെടുംപുരയോടു കൂടി നിര്‍മ്മിച്ചതായിരുന്നു ക്രിസ്ത്വബ്ദം 1017ല്‍ സ്ഥാപിതമായ ഓലമേഞ്ഞ സെന്റ് ജോര്‍ജ് ചാപ്പല്‍. ഞായറാഴ്ചകളില്‍ മാത്രം വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചിരുന്ന ഇവിടെ മത്തേവൂസ് പാതിരിയും സഹായിമാരായ സെലസ്റ്റിനുസ് ആ സാന്‍ക്ത ലുദോവിന പാതിരിയും മാര്‍സല്‍ പാതിരിയും വന്നെത്തിയതോടെ എല്ലാ ദിവസവും ബലിയര്‍പ്പണം തുടങ്ങി. 1901ല്‍ റെയില്‍പാതയ്ക്കായി റാംബോ മൂപ്പച്ചന്‍ ഇതിന്റെ ഭൂരിഭാഗവും പൊളിച്ചുമാറ്റി. 1923ല്‍ വിറ്റാലീസ് മൂപ്പച്ചന്റെ (എൃ. ഞീായമൗറ ഉഇ 1883-1909) കാലത്താണ് കല്ലും മരവും ഓടും ഉപയോഗിച്ച് ഇവിടെ കുരിശുപള്ളി പുനര്‍നിര്‍മ്മിച്ചത്. 1995ല്‍ ഇവിടെ വികാരിയായിരുന്ന ഫാ. ജോസഫ് കാരിക്കശ്ശേരി (ഇപ്പോള്‍ കോട്ടപ്പുറം ബിഷപ്) പുതുക്കിപ്പണിത കുരിശുപള്ളിയാണിപ്പോള് ഇവിടെയുള്ളത്.
ഡച്ചുസൈന്യത്തിലെ ഒരു സാധാരണ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അഡ്രിയാന്‍ ഹെന്‍ട്രിക് വാന്റീഡ് (ഒ. ഢമി ഞലലറല) പടിപടിയായി ഉയര്‍ന്ന് ഡച്ച് കമുദോറായും 1673 മുതല്‍ 1677 വരെ ഗവര്ണദോരായും കൊച്ചിയും കൊടുങ്ങല്ലൂരും ഭരിച്ചു. വാന്റീഡും മത്തേവൂസ് പാതിരിയും ഡച്ചുകാര്‍ കൊച്ചിയിലെത്തിയ കാലം മുതല്‍ സൗഹൃദത്തിലായിരുന്നു. സാഹിത്യ-വിജ്ഞാന രംഗങ്ങളില്‍ വാന്റീഡ് ഉല്സാഹവാനായിരുന്നു എന്നതാണ് അതിന്റെ മുഖ്യകാരണങ്ങളിലൊന്ന്. ഡച്ചുകാരുടെ, വിശേഷിച്ച് വാന്റീഡിന്റെ സ്നേഹബഹുമാനങ്ങള്‍ക്ക് മത്തേവൂസ് പാതിരി പാത്രീഭൂതനാവുകയും അവര്‍ തമ്മിലുള്ള ബന്ധം സുദൃഢമാവുകയും ചെയ്തത് ‘ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസ്’ എന്ന ബൃഹത്തായ സസ്യശാസ്ത്രഗ്രന്ഥത്തിന്റെ രചനയ്ക്കും അച്ചടിക്കും കാരണമായി ഭവിച്ചു. ഈ സൗഹൃദം ഉറപ്പിക്കുന്നത് മത്തേവൂസ് പാതിരി നേരത്തെ തയ്യാറാക്കിയിരുന്ന ഢശൃശറമൃശൗാ ഛൃശലിമേഹല എന്ന ഗ്രന്ഥത്തിന്റെ ഒരു കൈയെഴുത്തു പ്രതി വാന്റീഡിന് സമ്മാനിക്കുന്നതിലൂടെയാണ്. 1663ല്‍ സൈനിക കമുദോറായിരുന്ന കാലത്താണ് വാന്റീഡിനെ മത്തേവൂസ് പാതിരി പരിചയപ്പെടുന്നത്. ഢശൃശറമൃശൗാ ഛൃശലിമേഹല എന്ന ഗ്രന്ഥത്തിലുണ്ടായിരുന്ന മുഴുവന്‍ വിവരങ്ങളും ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ടെന്ന് മത്തേവൂസ് പാതിരി തന്നെ തന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്.
ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസിന്റെ ഒന്നാം വാല്യത്തില്‍ മത്തേവൂസ് പാതിരി ലത്തീന്‍ ഭാഷയില്‍ എഴുതിയിട്ടുള്ള മുഖവുരയുടെ പരിഭാഷ ഠവല ഇവൃശേെശമി ഒലൃശമേഴല ീള ഗലൃമഹമ എന്ന തന്റെ ലേഖനത്തില്‍ ഉപന്യാസകര്ത്താവായ ഡോ. കെ.എസ്. മണിലാല്‍ ചേര്‍ത്തിട്ടുണ്ട്. അതിന്റെ മലയാള പരിഭാഷ ചുവടെ ചേര്‍ക്കുന്നു:
‘സ്നേഹമുള്ള വായനക്കാരാ, ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥം നിങ്ങള്‍ സദയം സ്വീകരിച്ചാലും. ഈ കൃതി രചിക്കുന്നതിന് ബഹുമാന്യനും മഹാമനസ്കനുമായ വാന്റീഡ് തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതുപോലെതന്നെ ജോണ്‍ കസേരിയസിനെയും നിങ്ങള്‍ സ്മരിക്കേണ്ടതാണ്. ഈ ഗ്രന്ഥത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന സസ്യങ്ങളെകുറിച്ച് അതിസൂക്ഷ്മവും നിഷ്കൃഷ്ടവും അന്യൂനവുമായ ശ്രദ്ധ ചെലുത്തിയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ കൃതി രചിക്കുന്നതിന് എന്റെ ഭാഗഭാഗിത്വം എത്രമാത്രമുണ്ടെന്ന് എന്റെ മറ്റൊരു മുഖവുരയില്‍ നിന്നു സുവിദിതമാകുന്നുണ്ടല്ലോ. ഞാനീ ആദ്യചരിതരെ അഭിനന്ദിക്കുകയാണ്. കാരണം, അവര്‍ സസ്യങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ സൂക്ഷ്മമായി നല്കുന്നതിനു പ്രയത്നിച്ചിട്ടുണ്ട്. സസ്യങ്ങളെപ്പറ്റി വിവരിക്കുന്നതിന് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന പരിശ്രമങ്ങള്‍ തടുര്ന്നുകൊണ്ടുപോകുവാന്, സഭാസംബന്ധമായ എന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കേണ്ടതുകൊണ്ട്, നിര്‍വാഹമില്ലാതെ വന്നു. എന്നാല്‍ ഈ രണ്ടു കൃതികള്‍ പ്രകാശിതമാകുന്നതിന് ഉദ്യുക്തമായതില് ഞാന്‍ സന്തോഷിക്കുന്നു. സസ്യങ്ങളെക്കുറിച്ച് അവര്‍ എഴുതിയ കൃതികള്‍ കൂടുതല്‍ പൂര്‍ണ്ണമാകുന്നതിന് സസ്യങ്ങളുടെ ഗുണാഗുണങ്ങളെക്കുറിച്ചും മറ്റും എന്റെ അനുഭവജ്ഞാനം കൊണ്ടു സമ്പാദിച്ച വിവരങ്ങള്‍ അവരുടെ കൃതികളോടു കൂട്ടിച്ചേര്‍ക്കുന്നതിന് അവര്‍ സന്മനസു കാണിക്കുകയുണ്ടായി. പൊതുനന്മയ്ക്കും ഇന്ത്യന്‍ ജനതയുടെ പൊതുഗുണത്തിനും അത് ഉപകരിച്ചിട്ടുണ്ടെന്നതിന് പക്ഷാന്തരമില്ല. അങ്ങനെ എന്റെ കൃതികളും പ്രസിദ്ധീകൃതങ്ങളാകാന് ഇടയായി. അല്ലെങ്കില്‍ ഒരുപക്ഷെ, എന്റെ കൃതികള്‍ വെളിച്ചം കാണാതെ അപ്രകാശിതങ്ങളും നിഷ്ഫലങ്ങളും അപൂര്ണങ്ങളുമായി പരണമിക്കുമായിരുന്നു. പുസ്തക പ്രസിദ്ധീകരണത്തില്‍ അവര്‍ ഏറ്റവും വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, എന്റെ സുഹൃത്തുക്കള്‍, വിശിഷ്യാ എനിക്ക് ഏറ്റവും പ്രിയങ്കരനും ഡച്ചുകാരില്‍ ഏറ്റവും പ്രഗത്ഭനുമായ പ്രൊഫസര്‍ ജേക്കബ് ഗോളിനെയും (ജൃീള. ഖമരീയശ ഏീഹശശ) ഏലിയാസ് പ്രവാചകന്റെ സഭയിലെ നിഷ്പാദുക കര്മ്മലീത്താക്കാരനായ റവ. ഫാ. സെലിസ്റ്റിന്‍ ഓഫ് സെന്റ് ലുദവിനയെയും (ഞല്. എൃ. ഇീലഹലേെശില ീള ട.േ ഘൗറീ്ശിമ) വേണ്ടവിധം സഹായിക്കാന്‍ എനിക്കു സാധിച്ചിട്ടില്ല എന്നോര്‍ത്ത് പലപ്പോഴും ഞാന്‍ വ്യസനിക്കാറുണ്ട്. സസ്യങ്ങളെപ്പറ്റിയുള്ള വിവരണങ്ങളും അവയുടെ മൂല്യഗുണങ്ങളെക്കുറിച്ചും മറ്റും അവര്‍ നിരന്തരം ആരായുമായിരുന്നു. എന്നാലിപ്പോള്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. കാരണം സസ്യങ്ങളുടെ ഗുണാഗുണങ്ങളെക്കുറിച്ചു ഞാന്‍ നടത്തിയ ഗവേഷണങ്ങളും നിരീക്ഷണങ്ങളും വൃഥാവിലായില്ല. ഇനി മറ്റൊരാഗ്രഹവും എനിക്കില്ല. ‘ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസി’ന്റെ അവശേഷിച്ചിരിക്കുന്ന ഭാഗങ്ങളും പൂര്‍ത്തിയാക്കുന്നതിനുള്ള ഈ മാന്യവ്യക്തികളുടെ ഉദ്യമം അവിരാമം പുരോഗമിക്കട്ടെ. എന്റെ കൃതി ഉണ്ടെന്നുവച്ച് അവര്‍ അലസരാകാതെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കട്ടെ എന്നാണ് എന്റെ അഭ്യര്‍ത്ഥന.
കൊച്ചി നഗരത്തില്‍ നിന്ന് 1675 ഏപ്രില്‍ മാസം 3-ാം തീയതി ക്രിസ്തുവിന്റെ വിനീത ദാസന് ഫാ. മത്തേവൂസ് (മാത്യൂസ് ഓഫ് സെന്റ് ജോസഫ്), ഇറ്റാലിയന്‍ കോണ്‍ഗ്രിഗേഷനിലെ നിഷ്പാദുക കര്‍മ്മലീത്താ സന്ന്യാസി. ഒപ്പ്.’
വാന്റീഡിന്റെ മുഖവുര
‘ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസി’ന്റെ മൂന്നാം വാല്യത്തിന്റെ മുഖവുരയായി ചേര്‍ത്തിരിക്കുന്നത് ഡച്ച് ഗവര്ണദോര് ഹെന്‍ട്രിക്ക് വാന്റീഡിന്റെ ഒരു പ്രസ്താവനയാണ്. ആ പ്രസ്താവനയുടെ മലയാള വിവര്‍ത്തനം താഴെ ചേര്‍ക്കുന്നു:
‘ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസിന്റെ മൂന്നാം വാല്യത്തിന്റെ ആദ്യ ഭാഗങ്ങളില്‍ സസ്യങ്ങളെക്കുറിച്ചുള്ള അവ്യക്തമായ നക്കല്‍ കോപ്പികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മത്തേവൂസ് പാതിരിയുടെ ശ്രമത്തിലാണ് അത് ആകര്‍ഷണീയമാക്കാന്‍ സാധിച്ചത്. സസ്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ വര്‍ണനകള്‍ ഞങ്ങള്‍ക്കു ലഭിച്ചത് അദ്ദേഹത്തില്‍ നിന്നാണ്. പാതിരിയുടെ ഓര്‍മ്മയെ മാത്രം ആശ്രയിച്ചുകൊണ്ട് സ്ഥൂലചിത്രങ്ങളില് നിന്നു സസ്യങ്ങളുടെ സ്വാഭാവികമായ രൂപഭാവങ്ങള്‍ ആഭൂതപൂര്വ്വമായി നല്കുന്നതിനു സാധിച്ചിട്ടുണ്ട്.
ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസ് എന്ന ബൃഹത്തായ കൃതിക്ക് അടിസ്ഥാനശില സ്ഥാപിച്ചത് മത്തേവൂസ് പാതിരിയാണെന്നത് അവിതര്‍ക്കിതമത്രെ. പാതിരിയോടു ഞങ്ങള്‍ വളരെയേറെ നന്ദിയുള്ളവരാണ്. കാരണം അദ്ദേഹം ഞങ്ങളോട് ആത്മാര്‍ത്ഥതയോടും വിശ്വസ്തതയോടും കൂടി നിരന്തരം സഹകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണ എന്നും ബഹുമാനപുരസ്സരം നിലനിര്‍ത്തുന്നതായിരിക്കും. അദ്ദേഹത്തിന്റെ സുഹൃത്ബന്ധത്തെയും സന്മനസ്സിനെയും കുറിച്ചുള്ള ഓര്‍മ്മ അനശ്വരമായിരിക്കട്ടെ എന്നു ഞാന്‍ ആത്മാര്‍ത്ഥമായി ആശംസിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ പ്രാരംഭകനും പ്രഥമ സ്ഥാപകനും ഹേതുഭൂതനും മാത്രമല്ല, ഇതിന്റെ തുടര്‍ന്നുള്ള സ്ഥിരോല്‍സാഹിയായ പ്രബോധകനും മത്തേവൂസ് പാതിരി തന്നെ.’
കൊല്ലാട്ട് ഇട്ടി അച്ചുതന് വൈദ്യന്റെ പ്രസ്താവന
ചേര്‍ത്തല കടപ്പുറത്ത് കൊടക്കരപ്പള്ളി അഥവാ കൊല്ലാടന്‍ ഇട്ടി അച്ചുതന് വൈദ്യരുടെ മലയാളം വട്ടെഴുത്തിലുള്ള പ്രസ്താവന ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുള്ളത്:
‘പ്രസമവും മംഗല്യവും കൂടിയിരിപ്പും ബഹുമാനപ്പെട്ട കൊമ്പത്തിയുടെ തുപ്പായിത്തവും കൊച്ചിയില്‍ ആയ മനുവേല്‍ കാര്‍ന്നോരു നിശ്ചയിക്കും പ്രകാരം ആന്ദ്രിക്കവന്റെ ദേ കമനേരിയുടെ കല്പനയില് കരപ്പുറത്തു പിറന്നുള്ളരു മലയാം വൈദ്യന്റെ ചൊല്കേട്ട പുസ്തകത്തില്‍ ചാര്‍ത്തിയ മലയാളത്തിലെ വൃക്ഷങ്ങളും കായ്കളും വിത്തുകളും രസങ്ങളും പേരുകളും പാക്തികളും പറങ്കിപ്പാഴയിലും മലയാന്‍ പാഴയിലും വകതിരിച്ച് ചൊല്ലുവയെ നേരാകുവണ്ണം എഴുതിത്തീര്‍ന്ന നിശ്ചയത്തില്‍ എന്റെ (ഒപ്പ്) അബ്രില്‍ മാസം 19 ന് 1675 മത കൊച്ചിയില്‍ കോട്ടയില്‍ എഴുതി.’
കൊല്ലാട്ടു വൈദ്യന്റെ സാക്ഷ്യപത്രം
‘കരപ്പുറത്തു കൊടക്കരപ്പള്ളി തെചത്ത് കൊല്ലാട്ടു വീട്ടില്‍ പിറന്ന് അവിടെ കുടിയിരിക്കും ചെകൊര്‍ വര്‍ത്തത്തില്‍ സന്മപുറതായ് മറുത്തു മലയാം വൈത്തിയന് നിശ്ചയിക്കും പ്രകാരം എന്തിരിക്കവന്റെത് കമ്മതൊരിടെ കല്പ്പനയാല് കൊച്ചിയില്‍ കൊട്ടെയില്‍ വന്നാ പൊത്തകത്തില് ചാര്‍ത്തിയ വിര്ക്കകങ്ങളും ചെറുവീര്ക്കകങ്ങളും വള്ളികളും പുല്‍ക്കുലകളും വിത്തുചാതികള് കൊണ്ട് കൈചൈകയും നമ്മുടെ കെരന്തങ്ങളില്‍ നിന്ന് കെറയിക്കകൊണ്ടും ഓരോന്നിന്റെ പിറകാര്യവും വിവെത്തവരുത്തി വൈകമാനപ്പെട്ട കൊമ്പത്തിയെടെ തുപ്പംയി ആയ മന്നുവെല്ക്കര്ന്നൊരൊട് പറഞ്ഞു തിരിച്ച് അങ്ങ് അറിയിക്കയും ചൈത്യയിവണ്ണം ചമുചെയാം തീര്ത്തതിച്ച് അങ്ങ് അറിയിച്ചതില്‍ മലയാളത്തില്‍ ഇതുകൊണ്ട് ഉള്ളതില്‍ തല്ച്ചെനങ്ങടെ ചങ്ങം ചെയംയെന്നിയെ എഴുതിയ മൈക്ക് ആപിരില് മാതം 20 ന് 1675 മത കൊച്ചിയില്‍ കൊട്ടെയില്‍ എഴുത്ത് (ഒപ്പ്) കൊല്ലാട്ടു വൈത്തിയന്.’
ഗ്രന്ഥരചനയില്‍ സഹകരിച്ച രണ്ടു കൊങ്കണ ബ്രാഹ്മണ വൈദ്യന്മാരുടെ പ്രസ്താവന കൊങ്കണ ഭാഷയില്‍ നാഗരലിപിയിലും ദ്വിഭാഷിയായ ഇമ്മാനുവല്‍ കര്ണ്ണായി റോയുടെ ഒരു പ്രസ്താവനയും ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്.
Related
Related Articles
മെസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ചെല്ലാനം വീഡിയോ നമ്പര്‍ വണ്‍
അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തില്‍ എറണാകുളത്തെ ചെല്ലാനത്തു നിന്നുള്ള വീഡിയോ നിലവില്‍ ഒന്നാം സ്ഥാനത്ത്. ചെല്ലാനം കടപ്പുറത്തിനു സമീപമുള്ള സെന്റ് സെബാസ്റ്റ്യന്‍സ്
മാർ അത്തനേഷ്യസ് നിരുപാധികം ക്ഷമ ചോദിച്ചു
തീരദേശ നിവാസികളെ അവഹേളിച്ച യാക്കോബായ മെത്രാൻ നിരുപാധികം ക്ഷമ ചോദിച്ചു. പിറവം പള്ളിയുടെ മുമ്പിൽ നടത്തിയ സമരത്തോട് അനുബന്ധിച്ചാണ് മാർ അത്തേനേഷ്യസ് വിവാദ പ്രസ്താവന നടത്തിയത്. “പള്ളിയുടെ
സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും, സാമ്പത്തിക പുരോഗതിക്കും വിദ്യാഭ്യാസം അനിവാര്യമാണെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.
കൊച്ചി: സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും, സാമ്പത്തിക പുരോഗതിക്കും വിദ്യാഭ്യാസം അനിവാര്യമാണെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. ഓരോ വിദ്യാര്‍ത്ഥികളുടെയും പ്രഥമ മുന്‍ഗണന വിദ്യാഭ്യാസമേഖലയിലെ വളര്‍ച്ച ആയിരിക്കണമെന്നും അതുവഴി