Breaking News

മലയാളിയുടെ വികലമായ ഭക്ഷണച്ചിട്ടകള്‍

മലയാളിയുടെ വികലമായ ഭക്ഷണച്ചിട്ടകള്‍

എഴുപതുകളുടെ ആദ്യം മംഗളം ദൈ്വവാരികയുടെ പത്രാധിപരായിരിക്കെയാണ് എനിക്ക് ജര്‍മ്മനിക്ക് ഉപരിപഠനത്തിനായി പോകുവാനുള്ള അവസരം ലഭിച്ചത്. അറുപതുകളുടെ അവസാനം ഞാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ബിരുദ വിദ്യാര്‍ഥിയാണ്. അക്ഷരങ്ങളെ ആവേശത്തോടെ ഉള്ളില്‍ കൊണ്ടുനടന്ന ആ കാലത്ത് പുസ്തകങ്ങള്‍ വായിച്ചും കഥകളെഴുതിയുമാണ് രാപകലുകള്‍ കടന്നുപോയത്. ആയിടക്കാണ് കോട്ടയത്തെ മംഗളം യുവജന സാഹിത്യവേദിയെക്കുറിച്ച് അറിയുന്നത്. കുടുതല്‍ വിവരങ്ങള്‍ക്ക് കത്തെഴുതിയപ്പോള്‍ തുറന്ന മനസോടെയുള്ള ഒരു മറുപടിവന്നു. മംഗളം സ്ഥാപക പത്രാധിപര്‍ എം.സി. വര്‍ഗീസ് എഴുതിയതായിരുന്നു അത്. ഹാന്‍ഡ്പ്രസില്‍ അച്ചടിച്ച് മാസത്തിലൊരിക്കല്‍ പ്രസിദ്ധീകരിക്കുന്ന ചെറിയ ബുള്ളറ്റിനായിരുന്ന അന്നു മംഗളം. അതിനുപിന്നില്‍ നിലകൊണ്ട് ഞങ്ങളുടെ യുവജന സാഹിത്യവേദി പിന്നീട് എല്ലാ മാസവും യോഗം ചേര്‍ന്നു. പല സ്ഥലങ്ങളില്‍ നിന്ന് വണ്ടി കയറി കോട്ടയത്തെത്തുന്ന സാഹിത്യവേദി പ്രവര്‍ത്തകര്‍ക്ക് കാപ്പിയും ഊണുമൊക്കെ എംസി വര്‍ഗീസിന്റെ വകയായിരുന്നു. ശുഭ്രവസ്ത്രം ധരിച്ച് ചുണ്ടില്‍ പുഞ്ചിരിയുമായിവരുന്ന അദ്ദേഹം ഊര്‍ജ്ജസ്വലനായി ഓടിനടന്ന് എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതു ഞാനോര്‍ക്കുന്നു. 1970 -ല്‍ ഞാന്‍ ഡിഗ്രി പാസായപ്പോള്‍ സഹൃദയനായ എം.സി. വര്‍ഗീസ് എന്നോടുപറഞ്ഞു: ”താനിനി ഇവിടെ നില്‍ക്ക്. മംഗളത്തിന്റെ ചുമതല ഇനി തനിക്കാണ്…”
അങ്ങനെ മംഗളം ദൈ്വവാരികയുടെ പത്രാധിപത്യം ഞാന്‍ ഏറ്റെടുത്തു. അക്കാലത്ത് ഹാന്‍ഡ്പ്രസില്‍ നിന്ന് ചവിട്ടു പ്രസിലേക്ക് അച്ചടി മാറിയിരുന്നു. മുന്‍ലക്കങ്ങളില്‍ നിന്ന് വിഭിന്നമായി ദൈ്വവാരികയുടെ രൂപകല്പനയില്‍ സമൂലമായ പരിഷ്‌ക്കാരങ്ങള്‍ വരുത്താന്‍ എനിക്കു സാധിച്ചു. ‘ഇരുപതു വയസുള്ള ഒരു പയ്യന്’ ഇതിനെല്ലാമുള്ള ധൈര്യം പകര്‍ന്നുനല്‍കിയത് എം.സി.വര്‍ഗീസും എഴുത്തുകാരന്‍ ദേവസ്യ മണിമലയുമായിരുന്നു. അക്കാലത്ത് മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കഥകളും മറ്റും ഞാന്‍ തുടര്‍ച്ചയായി എഴുതികൊണ്ടിരുന്നു. രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ജര്‍മ്മനിയിലെ ലുഡ്‌വിഗ്-മാക്‌സ്മില്യന്‍ സര്‍വ്വകലാശാലയില്‍ വൈദ്യപഠനത്തിന് അവസരമുണ്ടായപ്പോള്‍ മംഗളത്തിന്റെ പത്രാധിപത്യം എനിക്കു വിടേണ്ടിവന്നു. തികച്ചും വിഭിന്നമായ ജര്‍മ്മന്‍ ജീവിതത്തിനിടയിലും പഠനകാലത്തും പിന്നീട് ജോലി ചെയ്യുമ്പോഴും ഞാന്‍ സ്ഥിരമായി മംഗളത്തിലും മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതിക്കൊണ്ടിരുന്നു.
ജര്‍മ്മന്‍ ജീവിതം എന്റെ ജീവിതശൈലിയെ പാടെ മാറ്റിമറിച്ചു. അവരുടെ ജീവിതച്ചിട്ടയും ഭക്ഷണ സംസ്‌ക്കാരവും കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. ഭക്ഷണം പാകപ്പെടുത്തുന്നവിധവും കഴിക്കുന്ന സമയവുമെല്ലാം ഏറെ വ്യത്യാസം. ഏറെ സമയം ഭക്ഷണം പാകപ്പെടുത്താന്‍ എടുത്ത് നിമിഷനേരംകൊണ്ട് അത് അകത്താക്കുന്ന പ്രകൃതമാണ് മലയാളികളുടേതെങ്കില്‍, പെട്ടെന്ന് ആഹാരം പാകപ്പെടുത്തി ദീര്‍ഘനേരം ഇരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതാണ് ജര്‍മ്മന്‍കാരുടെ ശൈലി. കാണുന്നില്ലേ, നമ്മുടെ സ്ത്രീകള്‍ നാലുമണി രാവിലെ എഴുന്നേറ്റ് അടുക്കളയില്‍ പ്രവേശിച്ചാല്‍ എപ്പോഴാണൊന്നുപുറത്തുവരിക. മറ്റുള്ളവരെ ഊട്ടിയുറപ്പിക്കാനായി മാത്രം നമ്മുടെ അമ്മമാര്‍ എത്ര കഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനെ വിഭിന്ന രുചികളില്‍ ഉണ്ടാക്കുന്ന പല കറികള്‍ നാം എത്ര ലാഘവത്തോടെയാണ് ഒരുമിച്ച് കൂട്ടിയിളക്കി രൂചിപോലും നോക്കാതെ വെട്ടിവിഴുങ്ങുന്നത്. ജര്‍മ്മന്‍കാര്‍ നമ്മേപ്പോലെ അധികമുണ്ടാക്കാറില്ല, കുറച്ചുമാത്രം. അത് വെവ്വേറെ രുചിയായിട്ട് ആസ്വദിച്ച് പതുക്കെ കഴിക്കുന്നു. ആഹാരം കഴിക്കുന്ന സമയത്തിനുമുണ്ട് അവര്‍ക്ക് ചിട്ട. ഏഴുമണിക്കു മുമ്പായി അവര്‍ അത്താഴം കഴിച്ചിരിക്കും. അല്ലാതെ നമ്മള്‍ ചെയ്യുന്നതുപോലെ പത്തോ പന്ത്രണ്ടോ മണിക്കല്ല അവര്‍ കഴിക്കുന്നത്. കിടക്കാന്‍ നേരം വയറ്റിലുള്ളതെല്ലാം ഏതാണ്ട് ദഹിച്ചിരിക്കണം, എന്നാലെ ഉറക്കം ശരിയാകൂ.


Related Articles

ചരിത്രമതിലില്‍ വിരിയുന്ന ചരിത്രം യഥാര്‍ത്ഥവസ്തുതകളുടെ പുനരാവിഷ്‌ക്കരണം

ആക്കുളത്തെ ചരിത്രമതിലില്‍ വരക്കപ്പെടുന്ന അഞ്ചുതെങ്ങ് കലാപത്തിന്റെ അടിക്കുറിപ്പിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ദുരപദിഷ്ടവും സങ്കുചിതതാല്പര്യങ്ങളാല്‍ ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമവുമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ 1721ലെ അഞ്ചുതെങ്ങ് സമരം കര്‍ഷക, കയര്‍, മത്സ്യ, നെയ്ത്ത്

ജിബിന്‍ വില്യംസ് രാജ്യന്തരതലത്തിലേക്ക്‌

അള്‍ത്താര അലങ്കാരത്തില്‍ നിന്നും അന്താരാഷ്ട്ര മത്സരവേദിയിലേക്ക് ചുവടുവയ്ക്കുകയാണ് തുറവൂര്‍ കോടംതുരുത്ത് സ്വദേശി ജിബിന്‍ വില്ല്യംസ് എന്ന ഇരുപതുകാരന്‍. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ സംഘടിപ്പിച്ച ഇന്ത്യസ്‌കില്‍സ്

പുണ്യശ്ലോകനായ ദൈവദാസന്‍ തിയോഫിനച്ചന്‍

വേദനിക്കുന്ന മനുഷ്യന്റെ തോളില്‍ കയ്യിട്ട് പുഞ്ചിരിയുടെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച കര്‍മയോഗിയാണ് തിയോഫിനച്ചന്‍. എറണാകുളം വൈറ്റില-പാലാരിവട്ടം റോഡില്‍ പൊന്നുരുന്നിയില്‍ വിശുദ്ധ പത്താം പീയൂസിന്റെ ദൈവാലയത്തിനു സമീപം സ്ഥിതിചെയ്യുന്ന കപ്പൂച്ചിന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*