മഴക്കാല ഭക്ഷണം: കരുതല്‍ വേണം

മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ദഹനക്കേട്, അലര്‍ജി എന്നിവക്കും സാധ്യതയുണ്ട്. മഴക്കാലത്ത് ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. മഴക്കാല രോഗങ്ങളെ തടയാന്‍ കഴിയുന്ന തരത്തിലുള്ള പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു നല്ലതാണ്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ക്ക് രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിവുണ്ട്. കേടില്ലാത്ത പഴങ്ങളാണ് കഴിക്കേണ്ടത്. പഴച്ചാര്‍ കഴിക്കുമ്പോഴും നല്ല പഴങ്ങളുടേതാണെന്ന് ഉറപ്പുവരുത്തണം. നിപ പനി പടരുന്നത് വാവലുകള്‍ കടിച്ച പഴങ്ങള്‍ കഴിച്ചിട്ടാണെന്ന നിഗമനത്തിന് ഇതുവരെ വ്യക്തത വന്നിട്ടില്ലെങ്കിലും മറ്റു ജീവികള്‍ കടിച്ചതോ പക്ഷികള്‍ കൊത്തിയതോ ആയ പഴങ്ങള്‍ ഒഴിവാക്കണം.
ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന അമിതമായ മസാലകളും എണ്ണയും അജിനോമോട്ടോയും അടങ്ങിയ ഭക്ഷണത്തിന് നിയന്ത്രണം ആവശ്യമാണ്.
രോഗങ്ങള്‍ പിടിപെടുന്നതില്‍ ശുചിത്വത്തിന് പ്രധാനസ്ഥാനമുണ്ട്. ആഹാരം പാകം ചെയ്യുന്ന സ്ഥലവും പാത്രങ്ങളും വൃത്തിയുള്ളതാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കേണ്ടി വരുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഹോട്ടലിലായാലും വീട്ടിലായാലും ആഹാരം പാകം ചെയ്യുന്നവരും ശുചിത്വം പാലിക്കണം.
തട്ടുകടകളില്‍ നിന്നുള്ള ആഹാരം മഴക്കാലത്തെങ്കിലും വേണ്ടെന്നു വയ്ക്കാം. ഛര്‍ദിയും അതിസാരവും മറ്റു രോഗങ്ങളും വൃത്തിഹീനമായ ചുറ്റുപാടില്‍ നിന്നും ഭക്ഷണം കഴിക്കുന്നതുകൊണ്ടുണ്ടാകുന്നതാണ്. റോഡരികിലെ പാചകത്തിന്് ഉപയോഗിക്കുന്ന സാമഗ്രികളും വെള്ളവും ശുദ്ധമാകണമെന്നില്ല. കുടിക്കാന്‍ ലഭിക്കുന്ന ജലം തിളപ്പിച്ച് ആറ്റിയതാകണമെന്നുമില്ല. അഴുക്കുള്ള ജലം കുടിക്കുന്നത് മൂലം ഉണ്ടാകുന്ന ടൈഫോയിഡും കോളറയും മാരകരോഗങ്ങളാണ്.
ഭക്ഷണം വേവിക്കാതെ കഴിക്കരുത്. പഴകിയതും തണുത്തതുമായ ഭക്ഷണം കഴിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ചെറുചൂടുള്ള ഭക്ഷണപാനീയങ്ങളാണ് ഉത്തമം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമെ കുടിക്കാന്‍ പാടുള്ളു.
മഴക്കാലത്ത് ദഹനം ശരിയായ വിധം നടക്കണമെന്നില്ല. അതിനാല്‍ ജലം ധാരാളം അടങ്ങിയിട്ടുള്ള കഞ്ഞി പോലുള്ള ഭക്ഷണമാണ് നല്ലത്. വെജിറ്റബിള്‍ സൂപ്പ്് മഴക്കാലത്ത് കഴിക്കാവുന്നതാണ്. ഇലക്കറികള്‍ നല്ലതാണെങ്കിലും നന്നായി കഴുകി വൃത്തിയാക്കുവാന്‍ ശ്രദ്ധിക്കണം.
Related
Related Articles
പുതിയ പല്ല്, ഇപ്പോള്‍ അതിവേഗത്തില്‍!
ഡെന്റല്‍ ഇംപ്ലാന്റേഷന് രംഗത്തെ പുതിയ സങ്കേതമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സയിലൂടെ ഉറപ്പുള്ള പുതിയ പല്ലുകള്‍ സ്വന്തമാക്കാം, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍! പ്രായമേറുന്നതിനൊപ്പം പല്ലുകളും കൊഴിഞ്ഞുപോകുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍
പേരക്കയുടെ ഗുണം
ധാരാളം ഔഷധഗുണമുള്ള ഫലമാണ് പേരക്ക. രോഗപ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും പേരക്ക നല്കുന്ന സഹായം ചില്ലറയല്ല. ദഹനപ്രശ്നങ്ങള്‍ മുതല്‍ പ്രമേഹത്തെയും കൊളസ്ട്രോളിനെയും പ്രതിരോധിക്കുവാനും ഈ ഫലത്തിനു കഴിയും. വൈറ്റമിന്‍
ഹൃദയത്തില്‍ ഇടം തന്ന ജോസഫ് റാറ്റ്സിങ്ങറച്ചന്‍
വിദ്യാര്‍ത്ഥിയായും ഡോക്ടറായും ജര്‍മനിയില്‍ ചെലവഴിച്ച സുദീര്‍ഘമായ ഇരുപത് വര്‍ഷക്കാലത്ത് എനിക്കുണ്ടായ ഏറ്റവും അവിസ്മരണീയമായ അനുഭവമേതായിരുന്നുവെന്നു ചോദിച്ചാല്‍ ഉത്തരം പെട്ടെന്നു തരുവാന്‍ പറ്റും. അത് റാറ്റ്സിങ്ങര്‍ കുടുംബവുമായുണ്ടായിരുന്ന ഹൃദയാംഗമായ