മഹത്വമേ ! നിൻ്റെ നാമധേയം ബിഷപ്പ് ഫാ. ജെയിംസ് ആനാ പറമ്പിൽ എന്നാകുന്നു !

മഹത്വമേ ! നിൻ്റെ നാമധേയം ബിഷപ്പ് ഫാ. ജെയിംസ് ആനാ പറമ്പിൽ എന്നാകുന്നു !

തുടർച്ചയായ കോവിഡ് മരണങ്ങളെ നേരിടാൻ ആലപ്പുഴ ലത്തീൻ രൂപതയെടു ചരിത്രപരമായ തീരുമാനത്തെ മുഖ്യ മന്ത്രിയും ജില്ലാ ഭരണകൂടവും അഭിനന്ദിച്ചിരുന്നു. അതിനു പിന്നാലെയാണ് മന്ത്രി ജി സുധാകരൻ ആലപ്പുഴ രൂപതാധ്യക്ഷൻ ജേയിംസ് ആനാപറമ്പിൽ പിതാവിന് നന്ദിയപ്പിച്ച് ഫേസ്ബുക്ക് കുറിപ്പ് ഇട്ടത്

👆ബഹു മന്ത്രി G സുധാകരൻ്റെ FB പോസ്റ്റ്

മഹത്വമേ ! നിൻ്റെ നാമധേയം ബിഷപ്പ് ഫാ. ജെയിംസ് ആനാ പറമ്പിൽ എന്നാകുന്നു !

കോവിഡ് 19 എന്ന് നാമകരണം ചെയ്യപ്പെട്ട ഈ ആഗോള മഹാമാരി 2020 ൻ്റെ രണ്ടാം പാതിയിലും സമൂഹത്തിൽ ബഹുമുഖമായ അനുരണനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അകാരണമായ ഭയം മനുഷ്യത്വത്തിൻ്റെ ഉറവ വറ്റിക്കുകയും സാമാന്യ യുക്തിയെ തമസ്കരിക്കുകയും മരണമടയുന്നവർക്ക് മാന്യമായ ശവസംസ്കാരം പോലും നിഷേധിക്കുകയും ചെയ്യുന്ന കറുത്ത ഏടുകളും സമകാലീന നൈതികതയിൽ അർബുദ മുറിവുകൾ തീർക്കുന്നു.

ഈ സാഹചര്യത്തിലാണ് ആലപ്പുഴ ലത്തീൻ അതിരൂപതയുടെ ഇന്നത്തെ തീരുമാനം വിപ്ലവകരമാകുന്നത്. കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ സഭാ സെമിത്തേരിയിൽ ദഹിപ്പിക്കാനും ചിതാഭസ്മം അന്ത്യ ശുശ്രൂഷകൾ ചെയ്ത് കല്ലറയിലടക്കാനും സഭാ നേതൃത്വം തീരുമാനിച്ചതായി അഭിവന്ദ്യ ബിഷപ്പ് ഫാ.ജെയിംസ് ആനാ പറമ്പിൽ അറിയിച്ചിരിക്കുന്നു.

മോർച്ചറിയിൽ നിന്നും അനാഥ മൃതശരീരങ്ങളെ നീക്കുന്നതു സംബന്ധിച്ച് പിതാവ് കഴിഞ്ഞ ദിവസങ്ങളിൽ വിളിച്ചിരുന്നു. സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളിൽ അദ്ദേഹം നിരന്തരമായി ബന്ധപ്പെടാറുണ്ട്.

മനുഷ്യ സ്നേഹം എന്ന വിശുദ്ധ ബൈബിളിൻ്റെ ആത്മാവാണ് അലപ്പുഴ ലത്തീൻ കത്തോലിക്ക സഭയുടെ ചരിത്രപരമായ ഈ തീരുമാനത്തിലൂടെ ഉയർത്തിപ്പിടിച്ചിരിക്കുന്നത്. ചരിത്രത്തിൻ്റെ അപനിർമ്മാണത്തിൽ ഒരു സംഘം അഭിരമിക്കുമ്പോഴും ഈ കാലത്തെ സത്യാന്തര കാലം എന്നും കെട്ട കാലം എന്നൊക്കെ അടച്ചാക്ഷേപിക്കാനാവില്ല. നന്മയുടെ പൊൻ വിളക്കുകൾ തിന്മയുടെ തമസ്സകറ്റിക്കൊണ്ടേയിരിക്കുന്നു.

മനുഷ്യത്വം എന്ന മഹാ വികാരത്തെ സർവ്വ ആചാരങ്ങൾക്കും മീതെ ഉയർത്തിപ്പിടിച്ച ധീരനായ ബഹു. പിതാവ് ജെയിംസ് ആനാ പറമ്പിലിനും സഭാ നേതൃത്വത്തിനും ഹൃദയം നിറയെ അനുമോദനങ്ങൾ.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*