മാധ്യമപ്രവര്‍ത്തകര്‍ സദ്‌വാര്‍ത്ത പ്രചരിപ്പിക്കാന്‍ ചുമതലപ്പെട്ടവര്‍ -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

മാധ്യമപ്രവര്‍ത്തകര്‍ സദ്‌വാര്‍ത്ത പ്രചരിപ്പിക്കാന്‍ ചുമതലപ്പെട്ടവര്‍ -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: യേശുവിന്റെ സദ്‌വാര്‍ത്ത പ്രചരിപ്പിക്കാന്‍ ചുമതലപ്പെട്ടവരാണ് മാധ്യമപ്രവര്‍ത്തകരെന്ന് ‘ജീവനാദം’ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. ദൈവത്തിന്റെ സ്‌നേഹം പങ്കുവയ്ക്കുന്നതിന് നാമേവരും ശ്രദ്ധാലുക്കളാകണം. ജീവനാദം ഓണ്‍ലൈന്‍ എഡിഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സംരംഭത്തിനുവേണ്ടി പ്രവര്‍ത്തിച്ച ജീവനാദത്തിന്റെ എല്ലാ പ്രവര്‍ത്തകരെയും ആര്‍ച്ച്ബിഷപ് പ്രത്യേകം അഭിനന്ദിച്ചു. സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയിലെത്തിക്കാന്‍ ബാധ്യതപ്പെട്ടവരാണ് മാധ്യമപ്രവര്‍ത്തകരെന്ന് കോ-ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി പറഞ്ഞു. ജീവനാദം ഓണ്‍ലൈന്‍ പതിപ്പിന് ആശംസയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്. ഓണ്‍ലൈന്‍ എഡിഷന്റെ സാധ്യതകളെക്കുറിച്ച് ജീവനാദം ചീഫ് എഡിറ്റര്‍ ജെക്കോബി വിശദീകരിച്ചു.

കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, വരാപ്പുഴ അതിരൂപത വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
‘ജീവനാദം’ മാനേജിംഗ് എഡിറ്ററും കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. ആന്റണി വിബിന്‍ സേവ്യര്‍ വേലിക്കകത്ത് സ്വാഗതവും അസോസിയേറ്റ് എഡിറ്റര്‍ ബിജോ സില്‍വേരി നന്ദിയും പറഞ്ഞു. വിവിധ രൂപതകളില്‍ നിന്നുള്ള മീഡിയ കമ്മീഷന്‍ ഭാരവാഹികളും ‘ജീവനാദം’ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.


Related Articles

വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ LPG ഉപഭോക്താക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

1) വീട്ടിൽ പ്രവേശിക്കുന്നതിന് മുൻപ് LPG യുടെ മണം ഉണ്ടോ എന്നു ശ്രദ്ധിയ്ക്കുക :- എല്‍‌പി‌ജിയുടെ ചോര്‍ച്ച മനസിലാക്കുന്നതിനുള്ള പ്രാഥമിക മാര്‍ഗം ആണ് അതിന്‍റെ മണം. എല്‍‌പി‌ജിയുടെ

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

ഭവന കേന്ദ്രീകൃത മതബോധനം

KRLCBC മതബോധന കമീഷന്റെ നേതൃത്വത്തിലുള്ള ഭവനകേന്ദ്രീകൃത മതബോധനം ആദ്യ വാരത്തിലെ ക്ലാസടിസ്ഥാനത്തിലുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഷെയർ ചെയ്ത് എല്ലാ ടീച്ചേഴ്സിലേക്കും കുഞ്ഞുങ്ങളിലേക്കും ഭവനങ്ങളിലേക്കും എത്തിക്കുക. അതാതു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*