സാമൂഹിക നീതിക്കായി ജാഗ്രത ഉണര്‍ത്തണം -ഡോ. സെബാസ്റ്റിയന് പോള്‍

എറണാകുളം: വിശ്വാസപാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളുമൊക്കെ ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധിയോട് പ്രതികരിക്കാനും സമുദായത്തോടും പൊതുസമൂഹത്തോടും ക്രിയാത്മകമായി സംവദിക്കാനും കാര്യങ്ങള്‍ വിശദമാക്കാനുമുള്ള ആശയവിനിയമ ഉപാധികള്‍ വീണ്ടെടുക്കേണ്ടതുണ്ടെന്ന് മുന്‍ എംപിയും പ്രമുഖ മാധ്യമനിരീക്ഷകനുമായ ഡോ. സെബാസ്റ്റിയന് പോള്‍ പറഞ്ഞു. കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സിലിന്റെ കീഴിലുള്ള മാധ്യമ കമ്മീഷന് എറണാകുളത്ത് കര്‍മലീത്താ പ്രൊവിന്‍ഷ്യല്‍ ഹൗസ് ഹാളില്‍ സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുമ്പസാരം എന്ന കൂദാശ മാത്രമല്ല, വിശ്വാസ സംബന്ധമായ പല മൗലിക വിഷയങ്ങളും സെക്യുലര്‍ സംവിധാനങ്ങളുടെ പരിശോധനയ്ക്കു വിധേയമാകുന്ന സ്ഥിതിവിശേഷമുണ്ട്. സമുദായത്തെ ബാധിക്കുന്ന പല കാര്യങ്ങളിലും വ്യക്തമായ നിലപാടും വിശാലമായ വീക്ഷണവും വച്ചുപുലര്‍ത്താന്‍ നമുക്കു കഴിയണം. സ്വന്തം ജാതിയുടെ കാര്യത്തില്‍ മാത്രം ഒതുങ്ങാതെ, ശബ്ദമില്ലാത്ത വിജാതീയരുടെയും അക്രൈസ്തവ ജനവിഭാഗങ്ങളുടെയും കാര്യത്തില്‍ ഇടപെടാനും സാമൂഹിക നീതിക്കായി പൊരുതാനും ക്രൈസ്തവ മാധ്യമങ്ങള്‍ എക്കാലത്തും മുന്‍പന്തിയിലുണ്ടായിരുന്നു. ഈ മാധ്യമധര്‍മത്തിന്റെ പൈതൃകം സജീവമായി നിലനിര്‍ത്തേണ്ടതുണ്ട്. ഇത്തരം ഇടപെടലിനും ഇടംകണ്ടെത്തലിനുമുള്ള ഉണര്‍വും ഊര്‍ജവുമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഡോ. സെബാസ്റ്റിയന് പോള്‍ പറഞ്ഞു.
ന്യൂസ് ഫൊട്ടോഗ്രഫിയില്‍ സംസ്ഥാന അവാര്‍ഡ് നേടിയ മനു ഷെല്ലി (മെട്രോ വാര്‍ത്ത), കെ.എം.ആര്.എല്‍ ഫൊട്ടോഗ്രഫി അവാര്‍ഡ് നേടിയ ജിപ്സന് സെക്വേര (ടൈംസ് ഓഫ് ഇന്ത്യ) എന്നിവരെ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ ആദരിച്ചു.
മാധ്യമ ഇടപെടലുകളും സാമൂഹിക വളര്‍ച്ചയും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ആന്റണി ജോണ്‍, കെ.ജി. മത്തായി, ജെയിംസ് പീറ്റര്‍, മാര്‍ഷല്‍ ഫ്രാങ്ക്, ജോയി ഗോതുരുത്ത്, ജീവനാദം ചീഫ് എഡിറ്റര്‍ ജെക്കോബി എന്നിവര്‍ പങ്കെടുത്തു.
ജീവനാദം മാനേജിംഗ് എഡിറ്ററായി ആറു വര്‍ഷം സേവനം ചെയ്ത ഫാ. ആന്റണി വിബിന് വേലിക്കകത്തിന് ഉപഹാരം സമ്മാനിച്ചു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, മാധ്യമ കമ്മീഷന് സെക്രട്ടറിയും ജീവനാദം മാനേജിംഗ് എഡിറ്ററുമായ ഫാ. മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍, അസോസിയേറ്റ് മാനേജിംഗ് എഡിറ്റര്‍ ഫാ. വിപിന്‍ മാളിയേക്കല്‍, കെ
ആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, ഷെവലിയര്‍ ഡോ. പ്രീമുസ് പെരിഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.
Related
Related Articles
കേരളം തിളങ്ങുന്ന മാതൃക: ആനന്ദ് മഹീന്ദ്ര
കൊച്ചി: കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. കൊവിഡ്-19 രോഗബാധ സംബന്ധിച്ച് നിലവിലെ സ്ഥിതി തന്നെ തുടരുകയാണെങ്കില്‍ കേരളം
കൊവിഡ്: ഇന്ന് സംസ്ഥാനത്ത് ഏഴു രോഗികള്‍; ഒരു മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും കാസര്‍ഗോഡും രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം വാവരമ്പത്തുള്ള മുന്‍ എസ്ഐ അബ്ദുള്‍
കൊറോണ പടരുന്നത് അതിവേഗം ഒരാഴ്ചക്കുള്ളില്‍ നാലു ലക്ഷത്തില്‍നിന്ന് എട്ടു ലക്ഷത്തിലേക്ക്
ന്യൂയോര്‍ക്ക്: ലോകമാകെ ഭീതിപരത്തി കോവിഡ്-19 അതിദ്രുതം പടരുന്നു. വെറും എട്ടുദിവസങ്ങള്‍കൊണ്ട് ലോകമാകെയുള്ള കൊവിഡ്-19 രോഗികളുടെ എണ്ണം എട്ടുലക്ഷം കടന്നു. ഒരാഴ്ചമുമ്പ് ലോകമാകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം നാലു