മാധ്യമ കണ്ണുകൾ കണ്ടില്ല, നെടുംകുഴിയിൽ അപകടസ്ഥലത്ത് എം. വി. ഡി ഉണ്ടായിരുന്നു

കോട്ടയം: കോട്ടയം നെടുംകുഴിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തെ മോട്ടോർ വാഹന വകുപ്പ് അവഗണിച്ചുവെന്ന പരാതിയിൽ വിശദീകരണവുമായി പൊലീസ്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ വ്യത്യസ്ത സിസി ടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ഇന്നലെയായിരുന്നു നെടുംകുഴി സമ്മര്‍ സാന്‍ഡ് ഹോട്ടലിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായത്. അലക്ഷ്യമായി റോഡിലേക്ക് കയറിയ ഓട്ടോയിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചതോടെയാണ് നിയന്ത്രണം നഷ്ടമായത്.

എന്നാൽ, സംഭവ സമയം അതുവഴി വന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് കാര്യങ്ങൾ പറഞ്ഞെങ്കിലും അവർ നിർത്താതെ പോയി എന്ന് പരാതി ഉയർന്നിരുന്നു. സമീപത്ത് ഉണ്ടായിരുന്ന സിസി ടിവിയിലെ ദൃശ്യങ്ങളിൽ ഇത് കാണാമായിരുന്നു. ഈ ദൃശ്യങ്ങളായിരുന്നു ആദ്യം പുറത്ത് വന്നത്. എന്നാൽ അപകടം നടന്ന പ്രദേശത്തെ നാല് സിസി ടിവി ദൃശ്യങ്ങളാണ് കേരള പൊലീസ് പുറത്തു വിട്ടിരിക്കുന്നത്.

അപകടസ്ഥലത്തുകൂടി കടന്നുപോകുന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനം അല്‍പം മുന്നോട്ടുപോയി നിര്‍ത്തുന്നതും വാഹനത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി അപകട സ്ഥലത്തേക്ക് നടന്നുപോകുന്നതും ഈ ദൃശ്യങ്ങളില്‍ കാണാം. പല മാധ്യമങ്ങളും മോട്ടോർ വാഹന വകുപ്പിൻറെ വാഹനം അപകടസ്ഥലത്തു നിന്നും നിർത്താതെ വണ്ടിയോടിച്ചു പോകുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ �� നിർത്താതെ പോയ വാഹനത്തെ മോട്ടോർ വാഹന വകുപ്പ് നെയും അതിരൂക്ഷമായി വിമർശിച്ചിരുന്നു. പൊലീസ് വിശദീകരണവുമായി എത്തിയതോടെ പല ഫേസ്ബുക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും മോട്ടോർ വാഹന വകുപ്പ് നെയും പോലീസിനെയും ശ്ലാഘിക്കുകയും മാധ്യമങ്ങളുടെ ശ്രദ്ധയില്ലായ്മയും തെറ്റായ റിപ്പോർട്ട് ചെയ്യലിനെയും വിമർശിക്കുകയും ചെയ്തു.


Related Articles

മാലാഖയുടെ ത്രാസ്

ഗ്രേറ്റ്ഫാദര്‍ എന്ന ഒറ്റചിത്രം കൊണ്ട് കൊതിപ്പിച്ചു തുടങ്ങിയ ആളാണ് അദേനി. മമ്മൂട്ടിയുടെ മാസ് അപ്പിയറന്‍സും കലക്കന്‍ ബാക്ഗ്രൗണ്ട് മ്യൂസിക്കും ചേര്‍ന്ന് ആളത്ര നിസ്സാരനല്ല എന്ന് ഒരിക്കല്‍ തെളിയിച്ചതാണ്.

വാരിക്കുഴിയിലെ കൊലപാതകത്തിൻറെ രഹസ്യങ്ങളുടെ ചുരുളഴിയുന്നു

വാരിക്കുഴിയിലെ രഹസ്യങ്ങളുടെ ചുരുൾ അഴിക്കുകയാണ് ചിത്രത്തിലെ നായക കഥാപാത്രം ഫാ വിൻസൻറ് കൊമ്പന. ചിത്രത്തിലെ നായകനായ വൈദികൻറെ കഥാപാത്രം അവതരിപ്പിക്കുന്നത് പുതുമുഖ നടൻ അമിത് ചക്കാലക്കലാണ്. അരയംതുരുത്ത്

പുന്നപ്ര ഷാപ്പിനെതിരെ ശക്തമായ പ്രതിഷേധം

ആലപ്പുഴ: പുന്നപ്ര ബീച്ച് റോഡിലെ ഷാപ്പിനെതിരെ ജനകീയ മദ്യവിരുദ്ധ സമിതി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പുന്നപ്ര തെക്കു പഞ്ചായത്ത് ഓഫീസിലേക്കാണ് മാര്‍ച്ച് നടന്നത്. പുന്നപ്ര വിയാനി പള്ളിയങ്കണത്തില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*