മാനവിക സാഹോദര്യം കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാലഘട്ടം -ബിഷപ് ഡോ. അലക്സ് വടക്കുംതല

മാനവിക സാഹോദര്യം കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാലഘട്ടം -ബിഷപ് ഡോ. അലക്സ് വടക്കുംതല

 

കണ്ണൂര്‍: മാനവിക സാഹോദര്യം കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാലഘട്ടമാണിതെന്നും മനുഷ്യബന്ധങ്ങള്‍ക്ക് പോറലേല്ക്കാതെ പരസ്പര സൗഹാര്‍ദ്ദത്തോടെ പൊതുനന്മക്കുവേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. കണ്ണൂര്‍ രുപത കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) രൂപത സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെഎല്‍സിഎ യുടെ മുന്‍ സംസ്ഥാന സെക്രട്ടറി കെ.എച്ച്. ജോണ്‍ രചിച്ച ദിവ്യനക്ഷത്രം ഉദിച്ച നാട്ടില്‍ എന്ന പുസ്തകം ബിഷപ് പ്രകാശനം ചെയ്തു. രൂപത പ്രസിഡന്റ് രതീഷ് ആന്റണി അധ്യക്ഷത വഹിച്ചു. വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, സംസ്ഥാന പ്രസിഡണ്ട് ആന്റണി നൊറോണ, ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, ഫാ. ജോയ് പൈനാടത്ത്, ഗോഡ്സണ്‍ ഡിക്രൂസ്, ജോണ്‍ ബാബു, കെ.ബി. സൈമണ്‍, ഷേര്‍ളി സ്റ്റാന്‍ലി, കെ.എച്ച്. ജോണ്‍, ജോസഫൈന്‍, ക്രിസ്റ്റഫര്‍ കല്ലറക്കല്‍, സണ്ണി പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.

 

കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംഘടിപ്പിച്ച കണ്ണൂര്‍ രൂപത സംഗമം ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യുന്നു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
klca kannur

Related Articles

മുന്നോക്ക പ്രീണനത്തിന്റെ തുല്യ നീതി

  മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം ചെയ്തുകൊണ്ട് കേരള സ്റ്റേറ്റ് സബോര്‍ഡിനേറ്റ് റൂള്‍സ് ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് വിജ്ഞാപനമിറക്കി.

ഫോബ്‌സ് മാസികയില്‍ വിരാട് കോഹ്‌ലിയും

ലണ്ടന്‍: ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ഒന്നാമത്. ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികപ്രകാരം 803 കോടി രൂപയാണ് ഫെഡററുടെ

മൂലമ്പിള്ളി: വല്ലാര്‍പാടം ടെര്‍മിനലിലേക്ക് മാര്‍ച്ച് നടത്തി

എറണാകുളം: വല്ലാര്‍പാടം പദ്ധതിക്കു വേണ്ടി തയ്യാറാക്കിയ പുനരധിവാസപ്പാക്കേജിന് 10 വയസ് തികയുന്നതിനോടനുബന്ധിച്ച് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തി. പുനരധിവാസ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*