Breaking News

മാനവീകതയുടെ ഹൃദയമറിഞ്ഞ് ഫ്രാൻസിസ് പാപ്പ മരുഭൂമിയിൽ

മാനവീകതയുടെ ഹൃദയമറിഞ്ഞ് ഫ്രാൻസിസ് പാപ്പ മരുഭൂമിയിൽ

അബുദാബി: സാഹോദര്യ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇയില്‍. ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ അറബ് മേഖലയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. ഇന്ത്യന്‍ സമയം രാത്രി 11.30ന് പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയെയും സംഘത്തെയും പാരമ്പര്യ അറബ് വസ്ത്രങ്ങൾ അണിഞ്ഞ ബാലന്മാർ പൂക്കൾ നൽകിയും, പാപ്പയുടെ മാതൃഭാഷയായ സ്പാനിഷിൽ സ്വാഗതം നൽകിയത്.

അബുദാബി കിരീടാവകാശിയും, യുഎഇ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഇഈദ് ഇല്‍ നഹ്യാന്‍ നേതൃത്വത്തില്‍ പ്രസിഡ്യന്‍ഷ്യല്‍ കൊട്ടാരത്തില്‍ സ്വീകരണം നല്‍കി. മൂന്ന് ദിവസത്തെ മാര്‍പാപ്പയുടെ സന്ദര്‍ശനം വിവിധ മതതവിശ്വാസികള്‍ പരസ്പരം അംഗീകരിച്ച് ജീവിക്കണമെന്ന സന്ദേശത്തിന്റെ ഭാഗമായിട്ടാണെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.

മാര്‍പാപ്പയുടെ സന്ദര്‍ശനം യുഎഇ സഹിഷ്ണുതാ വര്‍ഷം ആചരിക്കുന്ന സമയത്താണ് എന്ന പ്രത്യേകതയുമുണ്ട്. യുഎഇ മാനവസാഹോദര്യ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മാര്‍പാപ്പ, അബുദാബി ഗ്രാന്റ് മോസ്‌ക് സന്ദര്‍ശിക്കും. മുസ്ലീം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് അംഗങ്ങളുമായും മാര്‍പാപ്പ അവിടെ കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ചയാണ് അബുദാബി സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ മാര്‍പാപ്പയുടെ ദിവ്യബലിയും പ്രസംഗവും. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് യുഎഇ സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുകയും, സൗജന്യ യാത്ര ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

സഹോദര തുല്യമായമായ സ്നേഹത്തോടെയാണ് ഈ രാജ്യത്തിലേക് പോകുന്നതെന്നും, ഈ ഐതിഹാസിക സന്ദർശനം തുറവിയുടെയും ലോകസമാധാനത്തിന്റെയും വാതിലുകൾ തുറക്കട്ടെയെന്നും പാപ്പാ ട്വീറ്റ് ചെയ്തു. യുദ്ധം, കുടിയേറ്റം തുടങ്ങിയ രാജ്യാന്തര വിഷയങ്ങളിൽ ഫ്രാന്സിസ് പാപ്പയുടെ നിലപാടുകൾ ആഗോളശ്രദ്ധ നേടിയിരുന്നു. Related Articles

നൈജീരിയയില്‍ ക്രിസ്മസിന് ക്രൈസ്തവരുടെ കൂട്ടക്കൊല

അബുജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്ത് ക്രിസ്മസ് ദിനത്തില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് (ഇസ്വാപ്) തീവ്രവാദികള്‍ 11 ക്രൈസ്തവ ബന്ദികളെ കഴുത്തറുത്തും വെടിവച്ചും കൊല്ലുന്നതിന്റെ

ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം നിലനിര്‍ത്തണം

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി, വര്‍ഗ സംവരണം പത്തു കൊല്ലം കൂടി തുടരുന്നതിനുള്ള ഭരണഘടനയുടെ 126-ാം ഭേദഗതി ബില്‍ ഒരു എതിര്‍പ്പുമില്ലാതെ 352 അംഗങ്ങള്‍ ഏകകണമ്ഠമായി ലോക്‌സഭയില്‍

21 പേര്‍ സുഖംപ്രാപിച്ചു; 6 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനുശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് 21 പേരുടെ ഫലം നെഗറ്റീവായി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*