മാനാട്ടുപറമ്പ് ദൈവാലയം ‘സമ്പൂര്‍ണ ജീവനാദം ഇടവക’

എറണാകുളം: വരാപ്പുഴ അതിരൂപതയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ വൈപ്പിന്‍ മാനാട്ടുപറമ്പ് തിരുഹൃദയദൈവാലയത്തിലെ 430 കുടുംബങ്ങളിലും ഇനി ‘ജീവനാദം’ മുടങ്ങാതെ എത്തും. ബിസിസി കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച പദ്ധതിയനുസരിച്ച് വിദ്യാഭ്യാസശുശ്രൂഷ സമിതി കോ-ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തിലാണ് എല്ലാ വീടുകളും ആഴ്ചതോറും ‘ജീവനാദം’ വിതരണം നടത്തുന്നത്.
ജൂണ്‍ 24നു രാവിലെ 6.30ന്റെ ദിവ്യബലിയില്‍ ‘ജീവനാദം’ മാനേജിംഗ് എഡിറ്റര്‍ ഫാ. ആന്റണി വിബിന് സേവ്യര്‍ വേലിക്കകത്ത് ‘സമ്പൂര്‍ണ ജീവനാദം ഇടവക’ പ്രഖ്യാപനം നടത്തി. കേന്ദ്രസമിതിക്ക് യൂണിറ്റുകള്‍ നല്‍കേണ്ട പ്രതിമാസവിഹിതം സ്വരൂപിച്ചാണ് ‘ജീവനാദം’ ആഴ്ചതോറും വീടുകളില്‍ എത്തിക്കാനുള്ള തുക കേന്ദ്രസമിതി കണ്ടെത്തിയത്.
ഇടവക വികാരി ഫാ. നോര്‍ബിന്‍ പഴമ്പിള്ളി, കേന്ദ്രസമിതി ലീഡര്‍ ഫിലിപ്പ് കൊമരപ്പിള്ളി, ഡീക്കന്‍ മാര്ട്ടിന് തേവരക്കാട് എസ്സിജെ, സെക്രട്ടറി ബിജോയ് പാടത്തുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 16 ബിസിസികളാണ് മാനാട്ടുപറമ്പ് തിരുഹൃദയ ദൈവാലയത്തില്‍ ഉള്ളത്.
Related
Related Articles
ദുരന്തമുഖത്ത് സേവനം ചെയ്ത ക്രൈസ്തവ യുവാക്കളെ തഹസിൽദാർ അപമാനിച്ചു
പ്രളയദുരന്തത്തിൽ അകപ്പെട്ട ആളുകളെ രക്ഷിക്കുന്നതിനുവേണ്ടി വരാപ്പുഴ അതിരൂപതയുടെ വിവിധ സ്ഥാപനങ്ങളിൽ110 ക്യാമ്പുകൾ നടത്തുകയും സന്നദ്ധസേവകരുടെ സഹായത്തോടുകൂടി ജാതിമതഭേദമന്യേ ആളുകളെ ക്യാമ്പിൽ പാർപ്പിച്ച് സൗജന്യമായി ഭക്ഷണവും താമസവും നല്കി
ഉചിതമായ തീരുമാനമെടുക്കണമെന്ന് കെഎല്‍സിഎ
എറണാകുളം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ആരോപണത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് സംസ്ഥാന സമിതി സിസിബിഐ (അഖിലേന്ത്യ കത്തോലിക്ക
മാർ അത്തനേഷ്യസ് നിരുപാധികം ക്ഷമ ചോദിച്ചു
തീരദേശ നിവാസികളെ അവഹേളിച്ച യാക്കോബായ മെത്രാൻ നിരുപാധികം ക്ഷമ ചോദിച്ചു. പിറവം പള്ളിയുടെ മുമ്പിൽ നടത്തിയ സമരത്തോട് അനുബന്ധിച്ചാണ് മാർ അത്തേനേഷ്യസ് വിവാദ പ്രസ്താവന നടത്തിയത്. “പള്ളിയുടെ