മാനുഷിക മൂല്യങ്ങളെ വിലമതിച്ച മഹാനടന്‍

മാനുഷിക മൂല്യങ്ങളെ വിലമതിച്ച മഹാനടന്‍

ഗിരീഷ് കര്‍ണാട് തന്റെ വേഷം പൂര്‍ത്തിയാക്കി അരങ്ങിനോടു വിടപറയുമ്പോള്‍ നഷ്ടം ഇന്ത്യയിലെ കലാസ്‌നേഹികള്‍ക്കു മാത്രമല്ല, മാനുഷികമൂല്യങ്ങളെ വര്‍ഗത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അതിര്‍ത്തികള്‍ക്കുള്ളില്‍ തളച്ചിടാന്‍ വിസമ്മതിക്കുന്ന മാനവികമൂല്യങ്ങള്‍ക്കുമാണ്. മഹാരാ്ട്രയില്‍ ജനിച്ച് കര്‍ണാടകത്തില്‍ ജീവിക്കുകയും കേരളത്തിലടക്കം നിരവധി ആരാധരകരെ സൃഷ്ടിക്കുകയും ചെയ്തിരുന്നു 81 കാരനായ കര്‍ണാട്. പുരോഗമന നിലപാടുകള്‍ക്കൊപ്പം പരസ്യനിലപാട് എടുത്തിരുന്ന ഗിരീഷ് കര്‍ണാടിനെ ഭാരതത്തിന്റെ പശുസേനകള്‍ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു. മനുഷ്യരുടെ എഴുത്തിലും ഭക്ഷണത്തിലുമടക്കം സംഘപരിവാര്‍ ബലമായി നടത്തുന്ന അധിനിവേശങ്ങളെ അദ്ദേഹം തുറന്നെതിര്‍ത്തു. ബംഗളൂരു നഗരത്തില്‍ ഗൗരി ലങ്കേഷ് അനുസ്മരണത്തില്‍ പങ്കെടുക്കവെ ‘ഞാനും അര്‍ബന്‍ നക്‌സലാണ്’ എന്ന പ്ലക്കാര്‍ഡ് കഴുത്തലണിഞ്ഞതിന്റെ പേരില്‍ ഗിരീഷ് കര്‍ണാടിനെതിരെയുള്ള നീക്കങ്ങള്‍ ശക്തമായി. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്‌കാരം (1998) ലഭിച്ച എഴുത്തുകാരനാണെന്ന പരിഗണനപോലും അദ്ദേഹത്തിനവര്‍ പലപ്പോഴും നല്കിയില്ല.
കേന്ദ്ര സംഗീതനാടക അക്കാദമി  അധ്യക്ഷനായിരുന്ന കര്‍ണാടിന് പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.  കര്‍ണ്ണാടക സ്‌റ്റേറ്റ് നാടക അക്കാദമിയുടെ അധ്യക്ഷനുമായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയില്‍ തിങ്കലാഴ്ച രാവിലെ ആറരയോടെയായിരുന്നു അന്ത്യം.
1938 മെയ് 19ന് മഹാരാഷ്ട്രയിലെ മാഥേരാനിലാണ് ജനിച്ചത്. വിദ്യാഭ്യാസം ഇംഗ്ലീഷിലും മറാഠിയിലുമായിരുന്നെങ്കിലും സാഹിത്യരചന മുഖ്യമായും കന്നഡയിലായിരുന്നു. 1958ല്‍ ബിരുദം നേടി. 1960-63 വരെ ഓക്‌സ്ഫഡ് യൂണിവര്‍സിറ്റിയില്‍ റോഡ്‌സ് സ്‌കോളര്‍ ആയിരുന്നു. ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ് ഇകണോമിക്‌സ് എന്നിവ ഐഛികവിഷയങ്ങളായെടുത്ത് എംഎ ബിരുദം നേടി. 1963ല്‍ ഓക്‌സ്‌ഫെഡ് യൂനിയന്‍ എന്ന സംഘടനയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. മദിരാശിയിലെ ഓക്‌സ്‌ഫെഡ് യൂനിവഴ്‌സിറ്റി പ്രസ്സിന്റെ മാനേജരായി പ്രവര്‍ത്തിച്ചു. 
ചരിത്രം, ഐതിഹ്യങ്ങള്‍ എന്നിവയെ സമകാലിക പ്രശ്‌നങ്ങളുമായി  കൈകാര്യം ചെയ്യുന്ന രീതിയാണ് നാടകങ്ങളില്‍ സ്വീകരിച്ചിരുന്നത്.  സിനിമയില്‍ നടന്‍, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍ എന്നീ നിലകളില്‍ ഗിരീഷ് കര്‍ണാട് പ്രവര്‍ത്തിച്ചിട്ടുണ്ട്. 
ആദ്യനാടകം യയാതിയാണ് (1961). ഹയവദന, തുഗ്ലക് എന്നിവ ഏറെ അംഗീകാരങ്ങള്‍ നേടിയ നാടകങ്ങളാണ്.  സ്വാതന്ത്ര്യാനന്തര കാലത്തെ നാടകരംഗത്ത് ബാദല്‍ സര്‍ക്കാര്‍, മോഹന്‍ രാകേഷ്, വിജയ് ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവരോടൊപ്പം പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ദേശീയ പുരസ്‌ക്കാരം നേടിയ സംസ്‌കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്. ഇതില്‍ പ്രധാന നടനുമായിരുന്നു. സംവിധാനം ചെയ്ത ആദ്യചിത്രം വംശവൃക്ഷയാണ്.
ദി പ്രിന്‍സ്, നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെ ജനപ്രീതി നേടിയ ടെലിവിഷന്‍ പരമ്പരയായ ‘മാല്‍ഗുഡി ഡേയ്‌സില്‍’ പ്രധാനവേഷം ചെയ്തിരുന്നു.


Related Articles

ശ്രീലങ്കയില്‍ ചാവേര്‍ ആക്രമണം കഴിഞ്ഞ് ആദ്യബലിയില്‍ തിരുപ്പട്ടം

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണ പരമ്പരയില്‍ 47 കുട്ടികള്‍ ഉള്‍പ്പെടെ 257 പേര്‍ കൊല്ലപ്പെട്ടതിനുശേഷം ശ്രീലങ്കയിലെ കത്തോലിക്കാ ദേവാലയങ്ങള്‍ അക്രമഭീഷണിയുടെ നിഴലില്‍ അടച്ചിട്ടിരിക്കെ കിഴക്കന്‍ മേഖലയിലെ

മരണം: പിതൃഭവനത്തിലേക്കുള്ള മടക്കയാത്ര

”കര്‍ത്താവ് ജീവന്‍ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു. അവിടുന്ന് പാതാളത്തിലേക്കിറക്കുകയും അവിടെനിന്ന് കയറ്റുകയും ചെയ്യുന്നു.” പഴയ നിയമത്തിലെ അവസാനത്തെ ന്യായാധിപനായ സാമുവല്‍ 1:2-6ല്‍ രേഖപ്പെടുത്തിയിരിക്കുന്ന വാക്യമാണിത്. നിയമാവര്‍ത്തനം 32:39-ല്‍

ചര്‍ച്ച് ബില്‍ 2019- ആശങ്കാജനകമെന്ന് കെഎല്‍സിഎ

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന കേരള ചര്‍ച്ച് ബില്‍ സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ഇടയാക്കുമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. നിലവില്‍ സഭാ സ്വത്തുക്കള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*