Breaking News

മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി
മദ്യം, പുകയില, സിഗരറ്റ് വില്പനയ്ക്ക് നിരോധനം
പൊതുആരാധന പാടില്ല
പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകരം
റോഡ്-കെട്ടിട നിര്‍മാണം, ജലസേചന പദ്ധതികള്‍ക്ക് അനുമതി
ഹോട്ടലുകളും ഹോംസ്റ്റേകളും പോസ്റ്റോഫീസുകളും തുറക്കാം
തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചുള്ള കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. ഏപ്രില്‍ 20 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. അതേസമയം കൊവിഡ് ഹോട്ട്‌സ്‌പോട്ടായി തിരിച്ച പ്രദേശങ്ങള്‍ക്ക് ഇളവുകള്‍ ഉണ്ടാകില്ല. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് കേരളത്തില്‍ ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ളത്. ഇത് കൂടാതെ കാസര്‍കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ നിയന്ത്രണം സംബന്ധിച്ച് നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും. കേന്ദ്രമാര്‍ഗനിര്‍ദേശമനുസരിച്ചായിരിക്കും തീരുമാനങ്ങള്‍. കേന്ദ്രനിര്‍ദേശത്തില്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും നിലവില്‍ കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ട്.
ഹോട്ടലുകളും ഹോംസ്റ്റേകളും പോസ്റ്റോഫീസുകളും തുറക്കാന്‍ അനുമതി നല്‍കി. ഐടി സ്ഥാപനങ്ങള്‍ക്കും (50 ശതമാനം ജീവനക്കാരെ പാടുള്ളൂ) പ്രവര്‍ത്തിക്കാം. കമ്പോളങ്ങളും തുറക്കാം. പൊതുഗതാഗത സംവിധാനം പ്രവര്‍ത്തിക്കില്ലെങ്കിലും ചരക്ക് ഗതാഗതത്തിന് അനുമതിയുണ്ട്. സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാം.
റേഷന്‍ കടകള്‍ തുറക്കാം, ഭക്ഷണം, പലചരക്ക്, പഴം, പച്ചക്കറി, പാല്‍, പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, മീന്‍ വില്‍പന, വൈക്കോല്‍, വളം, കീടനാശിനി കടകള്‍, വിത്ത് – എന്നിവ വില്‍ക്കുന്ന കടകളും വ്യാപാരസ്ഥാപനങ്ങളും തുറക്കാം. ഇവയില്‍ പരമാവധിയും വീട്ടിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന രീതിയിലാക്കാമെങ്കില്‍ അതാണ് നല്ലത്. ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് ഓഫീസുകള്‍, എടിഎമ്മുകള്‍, ബാങ്കുകള്‍ക്ക് വേണ്ടി സേവനം നല്‍കുന്ന ഐടി സ്ഥാപനങ്ങള്‍, ബാങ്കിംഗ് കറസ്‌പോണ്ടന്റ് സ്ഥാപനങ്ങള്‍, എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.
റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും, തോട്ടങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി, കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കും, ഐടി സ്ഥാപനങ്ങള്‍ 50% ജീവനക്കാരുമായി തുറക്കാം. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ 33% ജീവനക്കാരെ അനുവദിക്കും. വ്യോമ-റെയില്‍ വാഹന ഗതാഗതം മെയ് മൂന്നുവരെ പുനരാരംഭിക്കില്ല.
അവശ്യ വസ്തുക്കള്‍ക്ക് നിലവിലുള്ള ഇളവുകള്‍ തുടരും, വ്യാപാര സ്ഥാപനങ്ങളും വ്യവസായ ശാലകളും അടഞ്ഞു കിടക്കും, പൊതുആരാധന നടത്താന്‍ പാടില്ലെന്ന് നിര്‍ദേശം, മദ്യം, സിഗരറ്റ്, പുകയില വില്‍പനയ്ക്ക് നിരോധനം, പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മുഖാവരണം നിര്‍ബന്ധം,    മെഡിക്കല്‍ ലാബുകള്‍ക്ക് തുറക്കാം, ആരാധനാലയങ്ങള്‍ തുറക്കരുത്, ബാറുകളും മാളുകളും തിയറ്ററുകളും തുറക്കരുത്, മരണം, വിവാഹ ചടങ്ങ് എന്നിവയ്ക്ക് നിയന്ത്രണം,  ക്ഷീരം, മത്സ്യം, കോഴിവളത്തല്‍ മേഖലകളിലുള്ളവര്‍ക്ക് യാത്രാനുമതി. പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകരമാകും.
തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട അത്യാവശ്യമുള്ള നിര്‍മാണ യൂണിറ്റുകള്‍ സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക അനുമതി തേടി മാത്രം തുറക്കണം. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കല്‍ക്കരി, മൈനിംഗ് മേഖലയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.
ഭക്ഷണസാധനങ്ങളുടെ പാക്കേജിംഗ്, മെഡിക്കല്‍ ഉപകരണങ്ങളുടെ പാക്കേജിംഗ് എന്നിവ നടത്തുന്നവര്‍ക്ക് തുറക്കാം. തേയിലത്തോട്ടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി. പക്ഷേ, 50 ശതമാനം മാത്രമേ ജോലിക്കാരെ നിയോഗിക്കാവൂ.

ഗതാഗതം
1. അവശ്യസാധനങ്ങള്‍ കൊണ്ടുപോകാന്‍ മാത്രമേ വാഹനങ്ങള്‍ ഉപയോഗിക്കാവൂ.

2. സ്വകാര്യ കാറുകളില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാം. ഡ്രൈവറും പിറകില്‍ ഒരാളും മാത്രം.

3. അഗ്‌നിശമനസേന, പൊലീസ് വാഹനങ്ങള്‍, ആംബുലന്‍സ് അടക്കമുള്ള എമര്‍ജന്‍സി സേവനങ്ങള്‍

4. റെയില്‍വേ, എയര്‍പോര്‍ട്ട്, സീപോര്‍ട്ട് എന്നിവകളില്‍ ചരക്ക് നീക്കം മാത്രം.

5. അന്തര്‍സംസ്ഥാനചരക്ക് നീക്കത്തിനായി വാഹനങ്ങള്‍ ഉപയോഗിക്കാം

6. പെട്രോളിയം, എല്‍പിജി, ഭക്ഷണവസ്തുക്കള്‍, അവശ്യവസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ കൊണ്ടുപോകാന്‍ അന്തര്‍സംസ്ഥാനഗതാഗതം അനുവദിക്കും.

7. കൊയ്ത്തുപകരണങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കും. അത് അതിര്‍ത്തി കടന്നും കൊണ്ടുപോകാം.

8. വിദേശപൗരന്‍മാര്‍ക്ക് ഇന്ത്യയില്‍ നിന്ന് പോകാം. പക്ഷേ, കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചതിന് ശേഷം മാത്രം.


BEJO SILVERY

Related Articles

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

ഒടുങ്ങാത്ത അഗ്നിപരീക്ഷകള്‍

അമേരിക്കയും റഷ്യയും ഇസ്രയേലും ഫ്രാന്‍സും യുകെയും ജര്‍മ്മനിയും ചൈനയുമൊക്കെ നടപ്പാക്കിയിട്ടുള്ള ഹ്രസ്വകാല സൈനികസേവന സമ്പ്രദായം ഇന്ത്യയിലെ കര, നാവിക, വ്യോമസേനകളില്‍ ഓഫിസര്‍ റാങ്കിനു താഴെയുള്ള ഭടന്മാരുടെ നിയമനങ്ങളില്‍

ഫാ. അലക്സ് വാച്ചാപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി

യുഎഇ: ദുബായ് സെന്റ് മേരീസ് ഇടവകയിലെ മലയാളം കമ്മ്യൂണിറ്റിയുടെ (എംസി സി) സ്പിരിച്വല്‍ ഡയറക്ടറായി കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി ശുശ്രൂഷ ചെയ്ത ഫാ. അലക്സ് വാച്ചാപ്പറമ്പില്‍ ഒഎഫ്എം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*