മാറേണ്ടത് ചിന്തകള്‍; ദൈവം നമ്മെ കാത്തിരിക്കുന്നു

നമ്മുടെ ചിന്തകള്‍ മാത്രമല്ല, ചിന്താരീതിയും ചിന്താശൈലിയും മാറ്റേണ്ടിയിരിക്കുന്നു. നാമോരോരുത്തരും ചിന്തിക്കുന്നത് ക്രൈസ്തവനെപ്പോലെയോ അതോ വിജാതീയനെപ്പോലെയോ എന്ന് സ്വയം ചോദിക്കണം. നമ്മുടെ വികാരങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെടണം. നല്ല സമരിയാക്കാരന്റെ ഉപമ കാണിച്ചുതരുന്നതുപോലെ അത് അനുകമ്പയായി മാറണമെന്നും സഭ നമ്മോടു പറയുന്നുണ്ട്.
യേശു സിനഗോഗില്‍ പഠിപ്പിച്ച വാക്കുകള്‍ കേട്ട് ആദ്യം പ്രശംസിച്ചവര്‍ പിന്നീട് അവന് ആശാരിയുടെ മകനല്ലേ എന്നു പറഞ്ഞു അവിടുത്തെ താഴ്ത്തിക്കാണിക്കുന്നു. ജനങ്ങളുടെ മനോഭാവത്തില്‍ വരുന്ന മാറ്റത്തെയാണ് ഇതു പ്രകടമാക്കുന്നത്. മലമുകളില്‍ നിന്ന് താഴേക്കു തള്ളിയിട്ട് അവിടുത്തെ വധിക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചും സുവിശേഷത്തില്‍ പരാമര്‍ശമുണ്ട്. ഈ സംഭവങ്ങള്‍ കാണിച്ചു തരുന്നത് നാമെല്ലാം പ്രതീക്ഷിക്കുന്നത് ബാഹ്യമായ പ്രകടനങ്ങളാണെന്നാണ്. എന്നാല്‍ മതവും വിശ്വാസവും ഒന്നും പ്രദര്ശനങ്ങളല്ല. ദൈവത്തിന്റെ വചനമാണ്, ദൈവാരൂപിയാണ് നമ്മുടെ ഹൃദയങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.
കര്‍ത്താവ് ഒരിക്കലും ജീവിതത്തിനു മാറ്റംവരുത്താനായി നമ്മെ വിളിക്കുന്നതില്‍ മടുക്കുന്നവനല്ല. കര്‍ത്താവു പറയുന്നതിതാണ്: “വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും”. ഇതു നമ്മെ ഒരിക്കലും ഭയപ്പെടുത്തുന്നില്ല. ഇതാണ് നമ്മുടെ പാപങ്ങള്‍ക്കു മുമ്പില്‍ കര്‍ത്താവിന്റെ മനോഭാവം.
ഇതുപോലെയായിരിക്കണം കുമ്പസാരത്തിനണയുന്നവരോട് വൈദികനും പെരുമാറേണ്ടത്്. പുത്രനോട് പിതാവെന്ന പോലെ, വിശ്വസ്തതയോടു കൂടി, ക്ഷമയോടെ ഹൃദയത്തെ പരിവര്ത്തനപ്പെടുത്തിയുമാണ് പാപികളോടൊത്ത് യേശു സഞ്ചരിച്ചത്. സക്കേവൂസിനെയും മത്തായിയെയും വിളിച്ചതുപോലെ, അവിടുന്നു നമ്മെയും വിളിക്കുന്നു, എങ്ങനെയാണ് മാനസാന്തരത്തിന്റെ പാതയിലേക്ക് ചുവടുകള്‍ വയ്ക്കേണ്ടതെന്നു കാണിച്ചുതന്നുകൊണ്ട്. അവിടുന്നു നമ്മെ ശിക്ഷിക്കുന്നതിനോ വിധിക്കുന്നതിനോ ആഗ്രഹിക്കുന്നില്ല. “ഭയപ്പെടാതെ എന്റെ പക്കലേയ്ക്കു വരിക” എന്നു വിളിക്കുന്ന ദൈവത്തെക്കുറിച്ച്, അവിടുത്തെ ക്ഷമയെക്കുറിച്ച്, മാനസാന്തരപ്പെടുന്നതിന് അവിടുന്നു നല്കുന്ന ഉള്ധൈര്യത്തെക്കുറിച്ച് വീണ്ടും ആവര്‍ത്തിച്ചുകൊണ്ട്, അതിനായി അവിടുന്നു കാത്തിരിക്കുന്നു.
ലോകത്തിന്റെ അരൂപിയാലാണോ ദൈവാത്മവിനാലാണോ നാം ചിന്തിക്കുന്നതെന്ന് വിവേചിച്ചറിയാനുള്ള അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരേയും ക്ഷണിക്കുന്നു.
-ഫാ. വില്യം നെല്ലിക്കല്‍
Related
Related Articles
കാർഡിനൽ സിമോണി ജീവിക്കുന്ന രക്തസാക്ഷിയെന്ന് ഫ്രാൻസിസ് പാപ്പ
കർദ്ദിനാൾ ഏണസ്റ്റ് സിമോണി അൽബേനിയയുടെ തലസ്ഥാനമായ ടിരാനയിലെ സെന്റ് പോൾസ് കത്തീഡ്രലിൽ ചെറിയൊരു യോഗം നടക്കുകയാണ്. ഒരു കസേരയിൽ ഫ്രാൻസിസ് മാർപാപ്പ. ചുറ്റിനുമായി കുറെ വൈദികരും കന്യാസ്ത്രീകളും
ഫ്രത്തെല്ലി തൂത്തി: സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പാത
ആമുഖം ആകാശവും ഭൂമിയും കീഴടക്കി, മനുഷ്യന് കണ്ടുപിടുത്തങ്ങളുടെ കൊടുമുടിയില്‍ 5ജി കണക്ഷനെ കുറിച്ച് ചിന്തിക്കുന്ന കാലത്തായിരുന്നു പെട്ടെന്ന് ചൈനയിലെ ഒരു കുഞ്ഞു നഗരത്തില്‍ പൊട്ടി പുറപ്പെട്ട വൈറസ്
ഓണ്‍ലൈന്‍’ വിദ്യാഭ്യാസം 25 കോടി കുട്ടികള്‍ പിന്തള്ളപ്പെട്ടു വിദ്യാഭ്യാസം പ്രത്യാശയുടെ പ്രക്രിയയാകണം-ഫ്രാന്‍സിസ് പാപ്പാ
ഫാ. വില്യം നെല്ലിക്കല്‍ വത്തിക്കാന്‍ സിറ്റി: ആഗോളതലത്തില്‍ വിദ്യാഭ്യാസ സംവിധാനങ്ങളുടെ എല്ലാ മേഖലകളെയും കൊവിഡ്-19 നിഷേധാത്മകമായി ബാധിച്ചിട്ടുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ഒക്ടോബര്‍ 15ന്