മാലാഖയുടെ ത്രാസ്

മാലാഖയുടെ ത്രാസ്

ഗ്രേറ്റ്ഫാദര്‍ എന്ന ഒറ്റചിത്രം കൊണ്ട് കൊതിപ്പിച്ചു തുടങ്ങിയ ആളാണ് അദേനി. മമ്മൂട്ടിയുടെ മാസ് അപ്പിയറന്‍സും കലക്കന്‍ ബാക്ഗ്രൗണ്ട് മ്യൂസിക്കും ചേര്‍ന്ന് ആളത്ര നിസ്സാരനല്ല എന്ന് ഒരിക്കല്‍ തെളിയിച്ചതാണ്. അതിന് തുടര്‍ച്ചയായ ഒരു ദൃശ്യാനുഭവം പ്രതീക്ഷിച്ചാണ് മിഖായേല്‍ കണ്ടത്. ഓരോ ട്രെയ്‌ലറിലും കൗതുകം ഒളിപ്പിച്ചുവച്ച അദേനി മാജിക്ക് സിനിമ കണ്ടിറങ്ങിയപ്പോള്‍ പ്രതീക്ഷിച്ചത് ലഭിക്കാതിരിക്കുന്ന ഒരു പതിവിലേക്ക് കൊണ്ടെത്തിച്ചു. സിനിമ സംവിധായകന്റേതാണെന്നത് സത്യമാണ്. എന്നാല്‍ അത് കഥാപാത്രങ്ങളുടെ കൂടെയാണെന്ന് ഈ രണ്ടു സിനിമകളും തമ്മില്‍ ചേര്‍ത്തുവച്ച് താരതമ്യം ചെയ്യുമ്പോള്‍ വ്യക്തമാകും. ജാക്കറ്റ് ഇട്ട് കൂളിംഗ് ഗ്ലാസും വെച്ച് സ്ലോമോഷനില്‍ മമ്മൂട്ടി വന്നിറങ്ങുമ്പോള്‍ കിട്ടുന്ന രോമാഞ്ചിഫിക്കേഷന്‍ നിവിന്‍ പോളിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ലെന്നറിയാം. അതുകൊണ്ടുതന്നെ അമിത പ്രതീക്ഷയുടെ മാറാപ്പൊക്കെ ഇറക്കി വച്ച് തിയറ്ററില്‍ കയറാം. മിഖായേലിന്റെ ത്രാസ് ഒരുപടി താണിരിക്കുമായിരിക്കും, പക്ഷേ അത്യാവശ്യം നല്ല ഒരു ആക്ഷന്‍ സിനിമ കണ്ടെന്ന സന്തോഷം ഉണ്ടാകും, ഉറപ്പ്.
ജോണ്‍പോള്‍ ജോര്‍ജിന്റെ ഗപ്പി സിനിമയില്‍ ടൊവിനോ നടത്തുന്ന ഒരു കമന്റ് ഉണ്ട്: ‘നായകനും വില്ലനും ഫുള്‍ ഫൈറ്റ് ആണ്. അവസാനം നായകന്‍ ജയിക്കുന്നു; വില്ലന്‍ മരിക്കുന്നു.’ പറഞ്ഞ് പഴകിയ ഈ പ്രതികാര ക്ലീഷേ ആക്ഷന് പ്രാധാന്യം കൊടുത്ത് സ്റ്റൈലിഷ് കുപ്പായത്തില്‍ ഇറക്കിയപ്പോള്‍ അത് മിഖായേല്‍ ആയി. അഭിനയസാധ്യതയുള്ള ഒരുപാട് അഭിനേതാക്കള്‍ സിനിമയിലുണ്ട്. എന്നാല്‍ നല്ല മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാനായോ എന്നത് ഒരു പ്രധാന ചോദ്യമാണ്. ദീര്‍ഘനാളുകള്‍ക്കുശേഷം സിദ്ധിഖ് എന്ന നടന്റെ മനോഹരമായ പ്രകടനം പ്രസക്തമാണ്. ഒരു പിതാവിന്റെ ദൗര്‍ബല്യവും പകയുള്ള എതിരാളിയുടെ വില്ലനിസവും തന്‍മയത്വത്തോടെ കൈകാര്യം ചെയ്തിരിക്കുന്നത് പ്രശംസിക്കാതെ വയ്യ. മറ്റ് താരങ്ങളുടെ പ്രകടനത്തോട് തട്ടിച്ചുനോക്കുമ്പോള്‍ സിദ്ധിഖിന്റെ തട്ട് താണുതന്നെയിരിക്കുന്നു. നന്നായി ക്രാഫ്റ്റ് ചെയ്ത ആക്ഷന്‍ തന്നെയാണ് സിനിമയുടെ പ്ലസ് പോയിന്റ്. ്‌ലവശരഹല ടൗേി,േ ഉം ാമൃശേമഹ മൃ േേൌി േഎല്ലാം തികഞ്ഞ തന്‍മയത്വത്തോടെ സംവിധായകന്‍ പകര്‍ത്തിയിട്ടുണ്ട്. മാര്‍ക്കോ ജൂനിയര്‍ എന്ന ഉണ്ണി മുകുന്ദന്റെ വില്ലന്‍ കഥാപാത്രവും ഏറെ മികവ് പുലര്‍ത്തി. ആദ്യാന്തം ഒരു സീരിയസ് മൂഡിലേയ്ക്കാണ് ചിത്രം പോകുന്നത്. സിനിമാറ്റോഗ്രഫിയാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. തികച്ചും സ്റ്റൈലിഷ് ആയ ഒരു ഔട്ട്‌ലുക്ക് അതുവഴി ക്രിയേറ്റ് ചെയ്യപ്പെടുന്നുണ്ട്. മൊത്തത്തില്‍ നോക്കിയാല്‍ ഒരു മികച്ച ആക്ഷന്‍ മൂവി എന്ന ഗണത്തില്‍ മിഖായേലിനെ ഉള്‍പ്പെടുത്താം. മിഖായേല്‍ മാലാഖയെ ത്രാസ് പിടിച്ചുകൊണ്ടാണ് സാധാരണ ചിത്രീകരിക്കുന്നത്. ത്രാസ് താഴ്‌ന്നോ ഉയര്‍ന്നോ എന്നത് പ്രേക്ഷകന്റെ ആസ്വാദന നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നിര്‍ണ്ണയിക്കാനാകു. ഇടയ്ക്കിടക്ക് ആവേശപ്പെടുത്തിയും ഉദ്വേഗം ജനിപ്പിച്ചും തെല്ല് നിരാശപ്പെടുത്തിയും സിനിമ അവസാനിക്കുമ്പോള്‍ നിവിന്‍ പോളിയുടെ മുഖത്ത് വിരിയുന്ന ചിരി, അതങ്ങ് മൊത്തമായി പ്രേക്ഷകരിലേക്ക് എത്തിയോ എന്ന സംശയം ബാക്കിയാവുന്നു.
വാല്‍ക്കഷണം: താരപദവിലേക്കുള്ള യാത്രയില്‍ നിവിന്‍ പോളി ഇനിയും ദൂരം ഒരുപാട് പിന്നിടാനുണ്ടെന്ന് വ്യക്തം.


Related Articles

കാലവർഷക്കെടുതി നേരിടാൻ എന്തു സഹായവും ചെയ്യാൻ സഭ തയ്യാറെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കേരളം നേരിട്ടുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ കാലവർഷക്കെടുതി നേരിടുന്നതിന് ഇപ്പോൾതന്നെ സഭയുടെ കീഴിലുള്ള നിരവധി സ്ഥാപനങ്ങളും കെട്ടിടങ്ങളും പുനരധിവാസ പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുത്തിട്ടുണ്ട്. കൂടുതൽ സ്ഥാപനങ്ങൾ ഇതിനു വേണ്ടി ഉപയോഗിക്കാൻ തയ്യാറാണെന്ന്

അമര ലതാംഗുലി പ്രകാശനം ചെയ്തു

എറണാകുളം: ജീവനാദം വാരികയുടെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിച്ച ജീവനാദം പബ്ലിക്കേഷന്‍സ് ആദ്യമായി പ്രസിദ്ധീകരിച്ച ‘അമര ലതാംഗുലി: മത്തെയുസ് പാതിരിയുടെ വിരിദാരിയും ഓറിയന്താലെയും ഹോര്‍ത്തുസ് മലബാറിക്കുസും’ എന്ന പുസ്തകം

ഇന്റര്‍നാഷണല്‍ വോളന്റീയേഴ്‌സ് ഡെ അനുസ്മരണം നടത്തി

കൊല്ലം: ക്യു. എസ്. എസ്.എസിന്റെയും, കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും, കാരിത്താസ് ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ വോളന്റീയേഴ്‌സ് ഡെ അനുസ്മരണത്തിന്റെ ഭാഗമായി കോവിഡ് -19 വാരിയേഴ്‌സിന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*