മാസിക പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറയണം -കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്

മാസിക പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറയണം -കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്

തൃശൂര്‍: ”കുമ്പസാരിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ലെന്ന് സ്ത്രീസമൂഹം ഒറ്റക്കെട്ടായി അലറിവിളിക്കണമെന്ന് ” വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്യുന്ന ഗവണ്‍മെന്റ് പ്രസിദ്ധീകരണം അടിയന്തരമായി പിന്‍വലിച്ച് മാപ്പു പറയണമെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
രണ്ടു സഹസ്രാബ്ദത്തിലേറെയായി ആഗോളക്രൈസ്തവസമൂഹം പരിപാവനമായി കരുതുന്ന കുമ്പസാരമെന്ന കൂദാശയുടെ വിശുദ്ധിയും മഹത്വവും കണക്കിലെടുക്കാതെ ഒറ്റപ്പെട്ട ഏതോ സംഭവത്തിന്റെ പേരില്‍ ക്രൈസ്തവസഭയേയും വിശുദ്ധ കൂദാശകളേയും അപഹസിക്കുന്ന ലേഖനം കൗമാരപ്രായക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നത് സര്‍ക്കാരിന്റെ നയമാണോ എന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. എല്ലാ മതവിശ്വാസങ്ങളേയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഭാരതത്തെപ്പോലുള്ള ജനാധിപത്യ മതേതര രാഷ്ട്രത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌പോലുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനം തന്നെ ഇത്തരം പ്രചാരണത്തിന്റെ ഭാഗമാകുന്നത് അതീവ ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി വിലയിരുത്തി.
കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാലു പതാലില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്റണി, സിബി വലിയമറ്റം, മാത്യു ജോസഫ് എം ആബേല്‍, ഡി.ആര്‍. ജോസ്, ഷാജി മാത്യു, ജെയിംസ് കോശി എന്നിവര്‍ പ്രസംഗിച്ചു.


Related Articles

ദേവാലയം ക്യാമ്പാക്കിമാറ്റി വിജയപുരം രൂപതയുടെ ചപ്പാത്തിലെ സെന്റ് ആന്റണീസ് ദൈവാലയം.

കുട്ടിക്കാനം – ദേവാലയം ക്യാമ്പാക്കിമാറ്റി വിജയപുരം രൂപതയുടെ ചപ്പാത്തിലെ സെന്റ് ആന്റണീസ് ദൈവാലയം. കട്ടപ്പന റൂട്ടിലെ ചപ്പാത്ത് പാലം നിറഞ്ഞൊഴുകുമ്പോൾ സെന്റ് ആന്റണീസ് ദൈവാലയ വികാരിയായ റെവ.ഫാ.സെബാസ്റ്റ്യൻ

കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂള്‍ ചാമ്പ്യന്മാര്‍

പറവൂര്‍ സബ് ജില്ല സ്‌കൂള്‍ സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ കബഡി മത്സരത്തില്‍ കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂള്‍ ചാമ്പ്യന്‍മാരായി. ഫൈനല്‍ മത്സരത്തില്‍ കൈതാരം ഗവണ്‍മെന്റ് സ്‌കൂളിനെ 6 നെതിരെ

ജനങ്ങളുടെ ജീവന് കരാറുകാരന്‍ വിലപറയുന്നു

ചെല്ലാനത്തെ ജനങ്ങളെ കടല്‍ക്ഷോഭത്തിന് ഇരയാക്കി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മിക്കാന്‍ കരാറെടുത്തയാളുടെ ശ്രമമെന്ന് നാട്ടുകാരും ഇറിഗേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ആരോപിക്കുന്നു. അഞ്ച്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*