മാഹി സെന്റ് തെരേസാ തീര്‍ഥാടന കേന്ദ്രത്തില്‍ എം. മുകുന്ദനെ ആദരിച്ചു

കോഴിക്കോട്: എഴുത്തച്ഛന് പുരസ്കാരം നേടിയ പ്രശസ്ത സാഹിത്യകാരന് എം. മുകുന്ദനെ മാഹി സെന്റ് തെരാസാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ആദരിച്ചു. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ അധ്യക്ഷതയില്‍ മേരി മാതാ കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സമ്മേളനം മാഹി എംഎല്‍എ ഡോ. വി. രാമചന്ദ്രന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മാഹി ഇടവക വികാരി റവ. ഡോ. ജെറോം ചിങ്ങന്തറ എം മുകുന്ദന് മംഗളപത്രം സമര്‍പ്പിച്ചു. ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ പൊന്നാടയണിയിക്കുകയും മെമന്റൊ നല്കി അനുമോദിക്കുകയും ചെയ്തു. തുടര്‍ന്ന് വയനാട്ടിലെ പ്രളയ ദുരിതബാധിതരായ 50 കുടുംബങ്ങള്‍ക്ക് ധനസഹായം നല്കി.
മാഹി ഇടവകാംഗങ്ങളായ അഷ്നാ അഗസ്റ്റിന്, ആന്റണി മാത്യു, നിരഞ്ജനാ റോയ്, ഗ്രേസി പീറ്റര്‍, എ. ആര് നിരഞ്ചന, സലോമി മാത്യു, ജെഫിന് അജിത്, സനല്‍ കുമാര്‍, പ്രശാന്ത് എന്നിവരെയും മെമന്റൊ നല്കി ആദരിച്ചു.
മാഹിയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത ചടങ്ങില്‍ കോഴിക്കോട് രൂപതാ മതബോധന വിഭാഗം ഡയറക്ടര്‍ ഫാ. ടോണി ഗ്രേഷ്യസ്, സഹവികാരിമാരായ ഫാ. നിധിന് ആന്റണി, ഫാ. ജിതിന് ജോണ്‍, മാഹി കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. ആന്റണി ഫെര്‍ണാണ്ടസ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സജി സാമുവല്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഷാജി പിണക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
Related
Related Articles
തിളക്കമേറിയ ഒരു ക്രിക്കറ്റ് യുഗത്തിനു കൂടി തിരശീല
ഇന്ത്യയുടെ ഇടംകയ്യന്‍ സ്റ്റൈലീഷ് ബാറ്റ്സ്മാന് യുവി എന്ന യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 2011 ലോകകപ്പിലെ ഹീറോ ആയിരുന്ന യുവരാജ് ഇംഗ്ലണ്ടില്‍ 2019ലെ ലോകകപ്പ്
കേരളത്തിലെ ക്രൈസ്തവരോടുള്ള അവഗണന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു സി.എസ്.എസ്.
കൊച്ചി: കേരളത്തിലെ ക്രൈസ്തവരോടുള്ള അവഗണന കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായി പ്രതിഫലിച്ചതായി സി.എസ്.എസ്. സംസ്ഥാന സമിതി വിലയിരുത്തി. നാളെ വൈകിട്ട് നാലിന് നടക്കുന്ന സി.എസ്.എസ് 23