മാർ അത്തനേഷ്യസ് നിരുപാധികം ക്ഷമ ചോദിച്ചു

തീരദേശ നിവാസികളെ അവഹേളിച്ച യാക്കോബായ മെത്രാൻ നിരുപാധികം ക്ഷമ ചോദിച്ചു. പിറവം പള്ളിയുടെ മുമ്പിൽ നടത്തിയ സമരത്തോട് അനുബന്ധിച്ചാണ് മാർ അത്തേനേഷ്യസ് വിവാദ പ്രസ്താവന നടത്തിയത്. “പള്ളിയുടെ മുമ്പിൽ വന്നു നിൽക്കുന്നത് തങ്ങളുടെ ആളുകൾ അല്ലെന്നും അത് എതോ മുക്കുവൻമാരെ മാമോദിസ മുക്കി കൊണ്ടുവന്ന നിർത്തിയിരിക്കുന്നത് ആണെന്നുമായിരുന്നു മെത്രാന്റെ പ്രസ്താവന.”
വർഗീയ വിഷം വമിപ്പിച്ച മെത്രാനെതിരെ ലത്തീൻ സമുദായം ശക്തമായ രീതിയിൽ പ്രതിഷേധിച്ചിരുന്നു. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത റവ. ഡോ. സുസൈ പാക്യം ശക്തമായ ഭാഷയിൽ പ്രതിഷേധം രേഖപ്പെടുത്തി. തിരുവനന്തപുരം രൂപതയുടെ യുവജന സംഘടന കെസിവൈഎം യാക്കോബായ മെത്രാനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ലത്തീൻ സഭയുടെ പ്രതിഷേധം സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ മെത്രാൻ നിരുപാധികം മാപ്പു പറയുകയായിരുന്നു.
യാക്കോബായ സഭയുടെ മെട്രോപൊളിറ്റൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് അഭിവന്ദ്യ സൂസൈപാക്യം പിതാവിന് കത്തയച്ച് തൻറെ എൻറെ ക്ഷമയും ഖേദവും രേഖപ്പെടുത്തി. തങ്ങളുടെ മെത്രാൻറെ ഭാഗത്തുനിന്നുണ്ടായ വിവേകരഹിതമായ വാക്കുകൾക്ക് ലത്തീൻ സഭയോടും പിതാവിനോടും ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തൻറെ വാക്കുകൾ ബോധപൂർവമല്ലെന്നും അബദ്ധത്തിൽ വന്നു പോയതാണെന്നും മാർ തിയോഡോഷ്യസ് വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. ലത്തീൻ സമൂഹത്തിന് ഉണ്ടായിട്ടുള്ള മാനസികമായ പ്രയാസത്തിൽ ഖേദം പ്രകടിപ്പിച്ച് നിരുപാധികം ക്ഷമ ചോദിക്കുന്നു. താൻ ഉപയോഗിച്ച വാക്ക് ഒരിക്കലും ഉപയോഗിക്കുവാൻ പാടില്ലാത്തതായിരുന്നു അബദ്ധത്തിൽ വന്നു പോയതാണ്. 2018 ൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ നിങ്ങളുടെ സമർപ്പണ മനോഭാവം എനിക്കെന്നല്ല ആർക്കും വിസ്മരിക്കുവാൻ സാധിക്കില്ല. അതുകൊണ്ട് എന്നോട് ക്ഷമിക്കണം. മാർ അത്തനേഷ്യസ് വീഡിയോ പ്രസ്താവനയിലൂടെ ക്ഷമ ചോദിക്കുകയായിരുന്നു
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
നവംബർ 1 പറയുന്നു… ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്ന്
കേരളം പിറന്നതും വളര്‍ന്നതും ത്യാഗങ്ങളുടെയും ദര്‍ശനങ്ങളുടെയും ചരിത്രത്തിലാണ്. നവോത്ഥാനം എന്ന് പൊതുവെ വിളിക്കപ്പെടുന്ന ചരിത്രാനുഭാവത്തിലൂടെ മാത്രമേ കേരളത്തിന്റെ സമകാലീന അനുഭവങ്ങളെ വ്യാഖ്യാനിക്കാനാകൂ. രാഷ്ട്രീയമായും ബൗദ്ധികമായും സാംസ്കാരികമായും സാമൂഹ്യമായും
“കുരിശിലേറ്റപ്പെട്ട ഈ ചെറുപ്പക്കാരനാണ് എന്റെ ഹീറോ”: RJ ജോസഫ് അന്നംകുട്ടിയുടെ കുറിപ്പ് വൈറലാകുന്നു
കൊച്ചി: മുതിര്‍ന്നവര്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഒരുപോലെ ശ്രദ്ധപിടിച്ച് പറ്റിയ റേഡിയോ ജോക്കി ജോസഫ് അന്നംകുട്ടി ജോസഫ്, യേശു ക്രിസ്തുവിനെ മഹത്വപ്പെടുത്തി എഴുതിയ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു.
യേശുവിന്റെ മഹാതീര്‍ത്ഥാടകര്‍
1999 നവംബര്‍ ഏഴിന് ജോണ്‍ പോള്‍ രണ്ടാമന് പാപ്പ ന്യൂഡല്‍ഹിയിലെ നെഹ്റു സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ എഴുപതിനായിരത്തോളം വരുന്ന ജനസഞ്ചയത്തിനോടൊപ്പം വിശുദ്ധബലി അര്‍പ്പിക്കുമ്പോള്‍ രാജ്യമെങ്ങും ദീപാലംകൃതമായിരുന്നു. ഉത്തരേന്ത്യയിലെ ഏറ്റവും