Breaking News

മിശ്രവിവാഹിതരുടെ മക്കളും സംവരണവും

മിശ്രവിവാഹിതരുടെ മക്കളും സംവരണവും

മിശ്രവിവാഹിതരുടെ മക്കള്‍ക്ക് ഒബിസി വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ലഭ്യമാകുന്ന എല്ലാ സംവരണ ആനുകൂല്യങ്ങളും നല്‍കണമെന്ന് 1979 ല്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് ഉള്ളതാണ്. ഒബിസി സംവരണത്തിന് അര്‍ഹത ഉണ്ടാകണമെങ്കില്‍ റവന്യൂഅധികാരികളില്‍ നിന്നും നോണ്‍ ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഇന്ന് ഒബിസി സംവരണ അപേക്ഷകള്‍ക്കൊപ്പം നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നുള്ളത് നിയമാനുസൃത രീതിയായി മാറി. എന്നാല്‍ അത്തരത്തില്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന് വരുമാനത്തിന്റെയും ഔദ്യോഗിക പദവിയുടെയും അടിസ്ഥാനത്തില്‍ അര്‍ഹതയുണ്ടെങ്കിലും മിശ്രവിവാഹിതരായ മാതാപിതാക്കളില്‍ ഒരാള്‍ മുന്നാക്കവിഭാഗമാണെങ്കില്‍ (സിറിയന്‍, മലങ്കര തുടങ്ങിയവ) മക്കള്‍ ലത്തീന്‍ റീത്തില്‍ ചേര്‍ന്ന് ലത്തീന്‍ കത്തോലിക്കരായി രേഖകള്‍ പ്രകാരം ജീവിച്ചുവരുകയാണെങ്കിലും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല എന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥതലത്തിലുള്ള സര്‍ക്കുലര്‍.
മിശ്രവിവാഹിതരുടെ മക്കള്‍ക്ക് എന്തുകൊണ്ട്
നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല ക്രീമിലെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് മാതാപിതാക്കളുടെ സാമൂഹ്യഅവസ്ഥ അനുസരിച്ചാണ് എന്നതില്‍ തര്‍ക്കമില്ല. അതിന്റെ ഉദ്ദേശ്യം സാമൂഹികമായി പിന്നാക്കാവസ്ഥയിലുള്ള മാതാപിതാക്കളുടെ മക്കളാണ് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് എന്നതാണ്. അത്തരത്തില്‍ മാതാപിതാക്കളുടെ പിന്നാക്കാവസ്ഥ പരിശോധിക്കുന്ന ഘട്ടത്തില്‍ മാതാപിതാക്കളില്‍ ഒരാള്‍ മുന്നാക്ക വിഭാഗത്തില്‍ പെടുന്ന ആളാണെങ്കില്‍ അവിടെ സാമൂഹിക പിന്നാക്കാവസ്ഥ ഉള്ളതായി കണക്കാക്കേണ്ടതില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ ഉദ്യോഗസ്ഥര്‍ ഇറക്കിയിട്ടുള്ള ചില സര്‍ക്കുലറുകള്‍ സൂചിപ്പിക്കുന്നു. ഇത്തരം സര്‍ക്കുലറുകള്‍ ഉള്ളതിനാല്‍ മാതാപിതാക്കളില്‍ ഒരാള്‍ മുന്നാക്ക വിഭാഗത്തില്‍ പെടുന്ന കേസുകളില്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റവന്യുഅധികാരികള്‍ തയ്യാറാകുന്നില്ല.
എന്താണ് യാഥാര്‍ഥ്യം
യഥാര്‍ഥത്തില്‍ മിശ്രവിവാഹിതരുടെ മക്കള്‍ സാമൂഹികമായി പിന്നാക്കാവസ്ഥയില്‍ ഉള്ളവരാണ് എന്ന നിഗമനത്തിലാണ് അവര്‍ക്ക് ഒബിസി വിഭാഗത്തില്‍ ലഭിക്കുന്ന സംവരണത്തിന് അര്‍ഹതയുണ്ട് എന്ന സര്‍ക്കാര്‍ ഉത്തരവ് ഉള്ളത്. ആ ഉത്തരവ് ഇറങ്ങുന്ന കാലത്ത് നോണ്‍ക്രീമിലെയര്‍ എന്ന ഒരു സങ്കല്പം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ സാമൂഹികഅവസ്ഥ നോക്കുന്ന ഘട്ടത്തില്‍ മിശ്രവിവാഹിതരില്‍ ഒരാള്‍ മുന്നാക്ക വിഭാഗം ആണെങ്കില്‍ ഉണ്ടാകാവുന്ന സാഹചര്യം പരിഗണിക്കപ്പെട്ടിട്ടില്ല. നിലവില്‍ സുപ്രീം കോടതി വിധിയനുസരിച്ച് പിതാവിന്റെയോ മാതാവിന്റെയോ ജാതി ഏതാണ് എന്നല്ല, ഏത് ജാതിയില്‍ ആണ് കുട്ടി വളര്‍ന്നു വരുന്നത് എന്ന് റവന്യൂ അധികാരികളുടെ കണ്ടെത്തലിനാണ് പ്രസക്തി. അത്തരത്തില്‍ പിന്നാക്ക ജാതിയില്‍ പിന്നാക്കാവസ്ഥയില്‍ വളര്‍ന്നുവരുന്ന കുട്ടിയാണെങ്കില്‍ മിശ്രവിവാഹിതരുടെ മക്കള്‍ എന്ന പരിഗണനയില്‍ മാതാപിതാക്കളില്‍ ഒരാളുടെ പിന്നാക്കാവസ്ഥയിലൂടെ സംവരണം അവകാശപ്പെടാം.
നിലവിലെ അവസ്ഥ എന്ത്
സര്‍ക്കാര്‍ ഉദ്യോഗസ്ഥതലത്തില്‍ പുറത്തിറക്കിയിട്ടുള്ള സര്‍ക്കുലറുകള്‍ പ്രകാരം നിലവില്‍ മിശ്രവിവാഹിതരുടെ മക്കള്‍ക്ക് മാതാപിതാക്കളില്‍ ഒരാള്‍ മുന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ ആണെങ്കില്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ തടസമുണ്ട്. കേരള ഹൈക്കോടതി ഈ വിഷയത്തില്‍ വിശദമായ വാദത്തിന് കേസുകള്‍ മാറ്റിവച്ചിരിക്കുകയാണ്. അതേസമയം ജാതി സര്‍ട്ടിഫിക്കറ്റ് പ്രകാരം പിന്നാക്കാവസ്ഥയിലുള്ള കുട്ടികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും താല്‍ക്കാലിക നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഇടക്കാല ഉത്തരവുകളും നല്‍കുന്നുണ്ട്. കേരള പിന്നാക്ക കമ്മീഷനില്‍ കെഎല്‍സിഎ നല്‍കിയ കേസില്‍ കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയും നിലവില്‍ ഉണ്ട്. സര്‍ക്കാര്‍തലത്തില്‍ ഈ വിഷയത്തില്‍ തുടര്‍ഉത്തരവ് ഉണ്ടാകുമെന്നാണ് അറിയുന്നത്.


Related Articles

പള്ളിക്കൊപ്പം പള്ളിക്കൂടം സമസ്യകള്‍ ചുരുളഴിയുന്നു

പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന വിപ്ലവാത്മകവും ക്രിയാത്മകവുമായ കല്പന പത്തൊന്‍പതാം നൂറ്റാണ്ടിലെ ഒരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. ഇടവകകളില്‍ മാത്രമല്ല എല്ലാകരകളിലും പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന് ബര്‍ണര്‍ദീന്‍ മെത്രാപ്പോലീത്ത വൈദികര്‍ക്ക്

നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ ഭീകരതയ്ക്ക് വളംവയ്ക്കുന്നു: ടി.പി.സെന്‍കുമാര്‍

എറണാകുളം: സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയസാഹചര്യങ്ങളാണ് ഭീകരതയ്ക്ക് അനുകൂലമായ പ്രധാന ഘടകമെന്നും ജനസംഖ്യാപെരുപ്പം ലാക്കാക്കിയുള്ള ലൗ ജിഹാദ്‌പോലുള്ള പ്രവര്‍ത്തനങ്ങള്‍ ചിലര്‍ തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും ഇതിന് വ്യക്തമായ

ഏലീശ്വാമ്മ ധീരസുകൃതിനിയും കര്‍മയോഗിനിയും-മോണ്‍. മാത്യു കല്ലിങ്കല്‍

ദൈവദാസി മദര്‍ ഏലീശ്വാ സിംപോസിയം എറണാകുളം: ആധ്യാത്മികതയില്‍ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുമായി സാമ്യമുള്ള കര്‍മയോഗിനിയും തപസ്വിനിയും ധീരസുകൃതിനിയുമാണ് ദൈവദാസി മദര്‍ ഏലീശ്വാമ്മയെന്ന് വരാപ്പുഴ അതിരൂപത വികാരി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*