Breaking News

മിഷണറിമാരുടെ ത്യാഗോജ്വല സേവനങ്ങള്‍ പുതുതലമുറ പഠിക്കണം-ബിഷപ് ഡോ. അലക്‌സ് വടക്കുംതല

മിഷണറിമാരുടെ ത്യാഗോജ്വല സേവനങ്ങള്‍ പുതുതലമുറ പഠിക്കണം-ബിഷപ് ഡോ. അലക്‌സ് വടക്കുംതല

കണ്ണൂര്‍: നമുക്കുമുമ്പേ കടന്നുപോയവരുടെ സ്‌നേഹസേവനങ്ങള്‍ മറക്കാതിരിക്കണമെങ്കില്‍ ഗതകാലചരിത്രം പഠിക്കണമെന്ന് ബിഷപ് ഡോ. അലക്‌സ് വടക്കുംതല. നീലേശ്വരം മിഷന്റെ 80-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ കണ്ണൂര്‍ രൂപത ഹെറിറ്റേജ് കമ്മീഷന്‍ സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്. മിഷണറിമാരുടെ അധ്വാനത്തിന്റെ വിയര്‍പ്പുതുള്ളികള്‍വീണ്‌നനഞ്ഞ് ഉര്‍വരമായ മണ്ണാണ് കണ്ണൂര്‍ രൂപതയുടേത്. മിഷന്‍ പ്രവര്‍ത്തനങ്ങളുടെ നാള്‍വഴി പരിശോധിക്കുമ്പോള്‍ അഭിമാനം തോന്നുന്നതാണ് നീലേശ്വരം മിഷന്‍ ചരിത്രം. കണ്ണൂര്‍ രൂപതയ്ക്ക് മഹത്തായ ഒരു പ്രേഷിതചരിത്രമുണ്ട്. 477 വര്‍ഷംമുമ്പ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ എത്തിയതോടെ തുടങ്ങിയതാണിത്. ഇതിന്റെ തുടര്‍ച്ചയാണ് ചന്ദ്രഗിരി മിഷന്റെ ഭാഗമായുള്ള നീലേശ്വരം മിഷന്‍. മിഷണറിമാരുടെ ത്യാഗോജ്വലമായ സേവനങ്ങള്‍ പുതുതലമുറ പഠിച്ചിരിക്കണം.
സഭ സ്വഭാവേന പ്രേഷിതയാണെന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പ്രസ്താവന ഇത്തരുണത്തില്‍ ഓര്‍മിക്കേണ്ടതാണ്. വളരെയധികം ദുരിതങ്ങളും ബുദ്ധിമുട്ടുകളും ഏറ്റെടുത്ത് നീലേശ്വരത്തും വിദൂരദേശങ്ങളിലും കാല്‍നടയായും ജലമാര്‍ഗവും സഞ്ചരിച്ച് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മിഷണറിവര്യന്മാര്‍ നമുക്ക് പ്രചോദനമാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
മതനിരപേക്ഷതയിലൂന്നിയ വികസനവും വളര്‍ച്ചയും ആവശ്യമാണെന്നും അതിനായി എല്ലാവരും കൈകോര്‍ക്കണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത എം.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി.ജയരാജന്‍ വിശിഷ്ടാതിഥിയായിരുന്നു. കണ്ണൂര്‍ ഫൊറോന ഹെറിറ്റേജ് മിഷന്‍ ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ സിമേത്തി, ഫാ. മാത്യു കുഴിമലയില്‍, സിസ്റ്റര്‍ ഡെയ്‌സി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.


Tags assigned to this article:
bishop Alex Vadakkumthalanileshwarem mission

Related Articles

വിജയപുരം രൂപത പ്രാർഥനാദിനം ആചരിച്ചു

മൂന്നാർ: പെട്ടിമുടിയിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി വിജയപുരം രൂപത പ്രാർഥനാദിനം ആചരിച്ചു. രൂപതാധ്യക്ഷൻ റൈറ്റ്.റവ.ഡോ.സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ, മൂന്നാർ മൗണ്ട് കാർമൽ ഇടവകയുടെ സ്റ്റേഷൻ പള്ളിയായ രാജമല സെൻ്റ്.തെരേസാസ് ദേവാലയത്തിൽ

KLCWA വനിതാദിനാഘോഷം

കൊച്ചി: വരാപ്പുഴ അതിരൂപത കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ വനിതാദിനാഘോഷം മോൺസിഞ്ഞോർ പണിയാരം പറമ്പിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഫിലോമിന ലിങ്കൻ അധ്യക്ഷയായിരുന്നു.

പൗരത്വത്തിനുമേല്‍ ഉയരുന്ന വെള്ളപ്പാച്ചില്‍

പ്രളയാനുഭവങ്ങളെന്തെന്ന് കേരളക്കരയിലുള്ളവരെ ആരും പഠിപ്പിക്കേണ്ടതില്ല. 2018ല്‍ ഒരാഴ്ചയോളം കലക്കവെള്ളത്തില്‍ കെട്ടിമറിഞ്ഞവരാണ് മലയാളികള്‍ – പ്രളയവും രക്ഷാപ്രവര്‍ത്തനവും പുനര്‍നിര്‍മാണവുമെല്ലാം ഉത്സവമായി കൊണ്ടാടി എന്നു വേണമെങ്കില്‍ പറയാം. പുനര്‍നിര്‍മാണ വേളയില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*