മിഷണറിമാര്‍ നല്കിയ സംഭാവനകള്‍ക്ക് കേരളത്തില്‍ തുടര്‍ പഠനങ്ങള്‍ ഉണ്ടാകണമെന്ന് ബിഷപ് ഡോ. അല്ക്‌സ് വടക്കുംതല

മിഷണറിമാര്‍ നല്കിയ സംഭാവനകള്‍ക്ക് കേരളത്തില്‍ തുടര്‍ പഠനങ്ങള്‍ ഉണ്ടാകണമെന്ന് ബിഷപ് ഡോ. അല്ക്‌സ് വടക്കുംതല

കൊച്ചി : ജൈവശാസ്ത്രരംഗത്തും സസ്യശാസ്ത്രരംഗത്തും മിഷണറിമാര്‍ നല്കിയ സംഭാവനകള്‍ക്ക് കേരളത്തില്‍ തുടര്‍ പഠനങ്ങള്‍ ഉണ്ടാകണമെന്ന് ബിഷപ് ഡോ. അല്ക്‌സ് വടക്കുംതല പറഞ്ഞു. കെആര്‍എല്‍സിബിസി ഹെറിട്ടേജ് കമ്മീഷനും ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററിയും ചേര്‍ന്നു എറണാകുളം ആശിര്‍ഭവനില്‍ നടത്തിയ ത്രിദിന ചരിത്രസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രചനയില്‍ വാന്‍ റീഡിന് വഴിവിളക്കായി നിന്നത് മത്തേവൂസ് പാതിരിയുടെ രേഖാചിത്രങ്ങളും സസ്യശാസ്ത്ര അപഗ്രഥനങ്ങളുമായിരുന്നെന്ന് ബിഷപ് കൂട്ടിച്ചേര്‍ത്തു. ശാസ്ത്രപുരോഗതിക്ക് ഭാരതത്തിലെ മിഷണറിമാരുടെ സംഭാവനകളെന്ന വിഷയത്തില്‍ പ്രൊഫ. ഡോ. ജോബ് കോഴന്തടം എസ്‌ജെ പ്രബന്ധം അവതരിപ്പിച്ചു. രണ്ടാമത്തെ സെഷനില്‍ കാലിക്കട്ട് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. എം.കെ പ്രസാദ് ഹോര്‍ത്തൂസ് മലബാറിക്കൂസ് ഒരു വിശകലനം എന്ന പ്രബന്ധം അവതരിപ്പിച്ചു. ഡോ. സൈമണ്‍ കൂമ്പയില്‍ മോഡറേറ്ററായിരുന്നു. ഡോ. ലില്ലി ജോര്‍ജ് മോഡറേറ്ററായ മൂന്നാമത്തെ സെഷനില്‍ വിരിദാരിയും ഓറിയന്താലേ ഹോര്‍ത്തൂസ് മലബാറിക്കൂസ് താരതമ്യ പഠനത്തെക്കുറിച്ച് ഡോ, അഗസ്റ്റിന്‍ മുള്ളൂര്‍ ഒസിഡി വിഷയാവതരണം നടത്തി. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, ഹെറിട്ടേജ് കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി പാട്ടപ്പറമ്പില്‍, സെക്രട്ടറി മാത്തച്ചന്‍ അറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ജീവനാദം എഡിറ്റര്‍ ജെക്കോബി എഴുതിയ അമരലതാംഗുലി, ഫാ. ആന്റണി പാട്ടപ്പറമ്പില്‍ എഴുതിയ ക്രിസ്തുമത സമ്പൂര്‍ണചരിത്രം ചോദ്യോത്തരങ്ങളിലൂടെ എന്നീ പുസ്തകങ്ങള്‍ സെമിനാറില്‍ പ്രകാശനം ചെയ്തു.
13, 14 തീയതികളില്‍ ഓണ്‍ലൈനില്‍ വെബിനാറായാണ് പഠനശിബരം സംഘടിപ്പിച്ചിട്ടുള്ളത്. രണ്ടാം ദിവസമായ ഇന്ന് (13-12-2020) വൈകിട്ട് 7ന് ശാസ്ത്രപുരോഗതിയും കേരള ക്രൈസ്തവസമൂഹവും എന്ന വിഷയത്തില്‍ ഡോ. ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്, മത്തേവൂസ് പാതിരി: ജീവിതവും രചനകളും എന്ന വിഷയത്തില്‍ സി. ഡോ. സൂസി കിണറ്റിങ്കല്‍ സിടിസിയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമാപനദിവസമായ ഡിസംബര്‍ 14ന് മത്തേവൂസ് പാതിരിയുടെ ഹോര്‍ത്തൂസ് മലബാറിക്കൂസ് : ചില ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍, ഹോര്‍ത്തൂസ് മലബാറിക്കൂസ് പരിഭാഷാചരിത്രം എന്നീ വിഷയങ്ങളില്‍ ഡോ. ചാള്‍സ് ഡയസും ആന്റണി പുത്തൂരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

തോല്പിച്ചു ബ്രിട്ടോ വിടപറഞ്ഞു

പായല്‍ പടര്‍ന്ന തേക്കാത്ത മതിലിലെ പേരെഴുത്തില്‍ ഞാന്‍ വിരലോടിച്ചു. ‘കയം’. മനസ് ഒരു നിമിഷം എവിടെയോ ഒന്ന് കലങ്ങി മറിഞ്ഞു. സമയം പതിനൊന്നു മണിയോടടുക്കുന്നു. ഉച്ചവെയിലിനു മൂര്‍ച്ച

ഏഷ്യന്‍ രാജ്യങ്ങള്‍ രോഗബാധയുടെ രണ്ടാംതരംഗത്തിന് ഒരുങ്ങുന്നു

ന്യൂയോര്‍ക്ക്: കൊറോണ വൈറസ്ബാധയെ നിയന്ത്രണവിധേയമാക്കി എന്നതില്‍ ആശ്വാസംകൊണ്ട ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, തായ്‌വാന്‍ എന്നിവ കൊവിഡിന്റെ രണ്ടാംതരംഗത്തിനായി ഒരുങ്ങുന്നു. രാജ്യാന്തര സഞ്ചാരികളില്‍നിന്ന് വീണ്ടും മഹാമാരി പടരുന്നതായി കണ്ടെത്തിയ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫുഡ്‌ഫെസ്റ്റ് സംഘടിപ്പിച്ചു

കോഴിക്കോട് : ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പരോപകാര പ്രവൃത്തിക്കും ഫണ്ട് ശേഖരണാര്‍ത്ഥം കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ഇടവകയില്‍ ഫാന്‍സി ഫെറ്റ് ഫുഡ് ഫെസ്റ്റ് നടത്തി. ഇതില്‍ നിന്നുള്ള

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*