മിഷന് ചൈതന്യം ഊര്‍ജിതപ്പെടുത്തണം – ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍

വിജയപുരം: വിജയപുരം രൂപതയിലെ സന്യസ്തരുടെ സംഗമം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ ഉദ്ഘാടനം ചെയ്തു. മിഷന് ചൈതന്യത്തെ കൂടുതല്‍ ഊര്‍ജിതപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും സന്യസ്തരുടെ ദൗത്യത്തെക്കുറിച്ചും ബിഷപ് സന്യസ്തരെ ഓര്‍മപ്പെടുത്തി. വികാരി ജനറല്‍ മോണ്‍. ജസ്റ്റിന് മഠത്തിപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. സന്യസ്തര്‍ മറ്റുള്ളരെ ചേര്‍ത്തുനിര്‍ത്തി ഒരുമിപ്പിച്ചു കൊണ്ടുപോകേണ്ടവരാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. വിവിധ സന്യാസ സഭകളില്‍ നിന്നും എഴുപതു സുപ്പീരിയേഴ്സ് പങ്കെടുത്ത യോഗത്തിന് സിസ്റ്റര്‍ ലിറ്റി എച്ച്ഐഎച്ച് കൃതജ്ഞതയര്‍പ്പിച്ചു.
മിഷന് ദൗത്യത്തില്‍ സന്യസ്തരുടെ പങ്ക് എന്ന വിഷയത്തില്‍ സിസ്റ്റര്‍ ജനിന്‍ സിഎസ്എസ്ടി ക്ലാസ് നയിച്ചു. ഈ വര്‍ഷം സന്യസ്തര്‍ക്കായി നടത്തപ്പെടുന്ന റിലീജിയസ് ആനുവല്‍ കണ്വെന്ഷന്, ഹോം മിഷന്, എപ്പിസ്ക്കോപ്പല്‍ വികാരിയുടെ സന്യാസ ഭവന സന്ദര്‍ശനം എന്നിവയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഫാ. ബേസില്‍ പാദുവാ ഒസിഡി ആശീര്‍വാദം നല്കി.
തിരുവഞ്ചൂര്‍ സെന്റ് ക്ലെയര്‍ കോണ്‍വെന്റിലെ സന്യസ്തരുടെ നേതൃത്വത്തിലുള്ള പ്രാര്‍ഥന ചൊല്ലി വിജയപുരം രൂപതയുടെ സന്യസ്തരുടെ എപ്പിക്കോസ്പ്പല് വികാരി മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ സ്വാഗതം ആശംസിച്ചു.
Related
Related Articles
‘കൈത്താങ്ങ്’ മാഗസിന് പ്രകാശനം ചെയ്തു
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ തേവന്‍പാറ ഫാത്തിമ മാതാ ദൈവാലയത്തിലെ വചനബോധന സമിതി പ്രളയത്തെയും പ്രളയാനന്തര കേരളത്തെയും ആസ്പദമാക്കി തയ്യാറാക്കിയ മാഗസിന് ‘കൈത്താങ്ങ്’ ശബരിനാഥന് എംഎല്‍എ വിദ്യാര്‍ഥി പ്രതിനിധി
ദരിദ്രർക്ക് ക്രിസ്തുമസ് സമ്മാനങ്ങളുമായി ചുള്ളിക്കൽ ഇടവകയിലെ കുരുന്നു സാന്താക്ലോസ്കൾ
ചുള്ളിക്കൽ സെൻറ് ജോസഫ് ഇടവകയിലെ കുരുന്നുകളുടെ ക്രിസ്തുമസ് ആഘോഷം ശ്രദ്ധേയമായി. സാന്താക്ലോസ് വേഷങ്ങളണിഞ്ഞ കുട്ടികൾ സൈക്കിൾ റാലി ആയിട്ടാണ് നസ്രത്ത് ആശ്വാസ ഭവനിലും കരുണാലയ ത്തിലും എത്തിയത്.
പരസ്പരം ശ്രവിച്ചുകൊണ്ട് സിനഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം -ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍
സുല്‍ത്താന്‍പേട്ട്: സുല്‍ത്താന്‍പേട്ട് രൂപതാതല സിനഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍ തുടക്കം കുറിച്ചു. സെന്റ് സെബാസ്റ്റ്യന്‍സ് ഭദ്രാസന ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേയാണ് ബിഷപ്