മിഷന്‍ ഞായര്‍ ഒക്ടോബര്‍ 18ന് തന്നെ

മിഷന്‍ ഞായര്‍ ഒക്ടോബര്‍ 18ന് തന്നെ

വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷത്തെ മിഷന്‍ ഞായര്‍ ഒക്ടോബര്‍ 18-നുതന്നെ ആചരിക്കണമെന്ന് വത്തിക്കാന്‍ വ്യക്തമായ നിര്‍ദ്ദേശം നല്കി. ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘം ഓഗസ്റ്റ് 28-ന് പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലാണ് മഹാമാരിയുടെ ക്ലേശകരമായ കാലത്തു വരുന്ന മിഷന്‍ ഞായര്‍ ആചരണത്തെക്കുറിച്ച് കൃത്യമായ ധാരണ നല്കുന്നത്. ഈ ദിനത്തെ സംബന്ധിച്ച് വിവിധ രാജ്യങ്ങളിലും പ്രവിശ്യകളിലും ഉയര്‍ന്ന സംശയങ്ങള്‍ക്ക് മറുപടിയായിട്ടാണ് ഈ വര്‍ഷത്തെ മിഷന്‍ ഞായര്‍ ഒക്ടോബര്‍ 18-നുതന്നെ ആചരിക്കണമെന്ന് വത്തിക്കാന്‍ വ്യക്തമായ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.
എല്ലായിടത്തും മഹാമാരിയുടെ തടസ്സങ്ങള്‍ ഉണ്ടെങ്കിലും, ആരാധനക്രമ കലണ്ടറില്‍ മാറ്റമില്ലാതെ പതിവുപോലെ ഓക്ടോബര്‍ മാസത്തിന്റെ ഏറ്റവും അവസാനത്തെ ഞായറിനു തൊട്ടുമുന്‍പുള്ള ഞായറാഴ്ച,  (2020 ഒക്ടോബര്‍ 18 ) ആഗോള മിഷന്‍ ഞായര്‍ ആചരിക്കണമെന്നാണ് വത്തിക്കാന്റെ നിര്‍ദ്ദേശം. വിവിധ രാജ്യങ്ങളിലും സഭാ പ്രവിശ്യകളിലും ദിവ്യബലിയും ആരാധനക്രമ കാര്യങ്ങളും മഹാമാരിമൂലം സ്ഥലത്തെ ആരോഗ്യ നിബന്ധനകള്‍ക്ക് വിധേയമായി മാധ്യമങ്ങളിലൂടെയുള്ള തത്സമയ സംപ്രേഷണവും പങ്കാളിത്തവുമായി ചുരുങ്ങിയിട്ടുണ്ടെങ്കിലും മിഷന്‍ ഞായര്‍ ദിനത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന്  വത്തിക്കാന്‍ വ്യക്തമാക്കി. മിഷന്‍ ഞായര്‍ സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പല രാജ്യങ്ങളിലും ആരംഭിച്ചിട്ടുള്ളതായും പ്രസ്താവന അറിയിച്ചു.
വിശ്വാസം അടിസ്ഥാനപരമായി പ്രേഷിതസ്വഭാവം ഉള്‍ക്കൊള്ളുന്നുണ്ട്. സാരവത്തായ ഈ സുവിശേഷ ദൗത്യനിര്‍വ്വഹണത്തിന് ഓരോ വിശ്വാസിയെയും ഈ മിഷന്‍ ഞായറും അതിനുള്ള ഒരുക്കങ്ങളും പ്രാപ്തരാക്കട്ടെയെന്ന് ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലൂയി താഗ്ലെ ആശംസിച്ചു.
മിഷന്‍ ഞായര്‍ ദിനത്തില്‍ എടുക്കുന്ന സ്ത്രോത്രക്കാഴ്ച സഭയുടെ ലോകവ്യാപകമായ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേകിച്ച് വിവിധ മിഷന്‍ രാജ്യങ്ങളിലെ സഭകളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കു
വാനുള്ളതാണ്. അതിനാല്‍ കൂട്ടായ്മയുടെയും കൂട്ടുത്തരവാദിത്വത്തിന്റെയും പങ്കുവയ്ക്കലിന്റെയും മനോഭാവത്തോടെ ഈ വര്‍ഷവും മിഷനുവേണ്ടിയുള്ള സംഭാവനകള്‍ വിശ്വാസികളില്‍നിന്നും ശേഖരിച്ച് വത്തിക്കാനിലേയ്ക്ക് അയയ്ക്കേണ്ടതാണെന്നും പ്രസ്താവന അനുസ്മരിപ്പിച്ചു.
2020 മെയ് 31-ന് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച മിഷന്‍ ഞായര്‍ സന്ദേശം അനുസ്മരിപ്പിക്കുന്നത്,  മഹാമാരി കാരണമാക്കുന്ന സ്വന്തമായ ജീവിതക്ലേശങ്ങളിലും സഹോദരങ്ങളെ തുണയ്ക്കുവാനും ഉള്ളതില്‍നിന്ന് ഔദാര്യത്തോടെ അവരുമായി പങ്കുവയ്ക്കുവാനുമുള്ള ഒരു അവസരമായി മിഷന്‍ ഞായറിനെയും, അതിലേയ്ക്ക് ഓരോ കുടുംബവും ത്യാഗപൂര്‍വ്വം പങ്കുവയ്ക്കുന്ന സാമ്പത്തിക ഓഹരിയെയും കാണണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നത് വത്തിക്കാന്റെ പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.
1926-ല്‍ 11-ാം പിയൂസ് പാപ്പായാണ് ആഗോള മിഷന്‍ ദിനം അല്ലെങ്കില്‍ മിഷന്‍ ഞായര്‍ ആചരണം സ്ഥാപിച്ചത്. പ്രാര്‍ത്ഥനയിലൂടെയും വ്യക്തികളുടെ ചെറിയ പരിത്യാഗ പ്രവൃത്തികളിലൂടെയും സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ പിന്‍തുണയ്ക്കുവാനുള്ള സന്നദ്ധത പ്രകടമാക്കുന്ന സവിശേഷമായ ദിനമായിട്ടാണ് സ്ഥാപകനായ പാപ്പാ പിയൂസ് 11-ാമന്‍ ഈ ദിവസത്തെ നിര്‍വ്വചിച്ചിരിക്കുന്നതെന്ന്  ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.


Related Articles

വിശ്വാസതീക്ഷ്ണതയില്‍ അടൈക്കല മാതാ തീര്‍ത്ഥാടന കേന്ദ്രം

വിശ്വാസതീക്ഷ്ണതയുള്ളവരുടെ പ്രത്യാശാഗോപുരമാണ് തമിഴ്‌നാട്ടിലെ ഏലാക്കുറിച്ചിയിലെ അടൈക്കല മാതാവിന്റെ (അഭയമാതാവ്) തീര്‍ത്ഥാടന കേന്ദ്രം. അഭയം തേടി ഇവിടെ എത്തിയവരാരും നിരാശരായി പോയിട്ടില്ല. അത്ഭുതങ്ങളുടെ അനന്തപ്രവാഹം ഇവിടെ എന്നുമുണ്ടായിക്കൊണ്ടിരിക്കുന്നു. 1716ല്‍

പാക്കിസ്ഥാനില്‍ 700 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി

ലഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ കഴിഞ്ഞ ക്രൈസ്തവ, ഹൈന്ദവ സമൂഹത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്കു മതപരിവര്‍ത്തനം നടത്തി നിര്‍ബന്ധിച്ച് വിവാഹബന്ധത്തിലേര്‍പ്പെടുന്നതു സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചുവരുന്നതായി

അജ്ഞാത സംരക്ഷകന്‍

അമേരിക്കയിലെ റെഡ് ഇന്‍ഡ്യന്‍സിന്റെ ഇടയില്‍ കൗമാരപ്രായക്കാരെ നല്ല ശക്തരും ധൈര്യവാന്മാരും ആക്കിത്തീര്‍ക്കുവാന്‍ ഒരു പ്രത്യേക ആചാരമുണ്ട്. വേട്ടയാടാനും അമ്പെയ്യാനും മീന്‍പിടിക്കാനുമൊക്കെ അവരെ പ്രാപ്തരാക്കുന്നത് ഇത്തരത്തിലുള്ള ആചാരങ്ങളിലൂടെയാണ്. പതിമൂന്നു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*