മീനില്ല; മത്സ്യത്തൊഴിലാളികള്‍ പട്ടിണിയില്‍

മീനില്ല; മത്സ്യത്തൊഴിലാളികള്‍ പട്ടിണിയില്‍

കൊച്ചി: കടല്‍മീനുകളുടെ കുറവ് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കി. ജൂണ്‍-ജൂലൈ മാസങ്ങളിലെ സീസണ്‍ മുന്നില്‍ക്കണ്ട് പ്രതീക്ഷകളോടെ ലക്ഷങ്ങള്‍ കടം വാങ്ങി വള്ളവും വലയും അറ്റകുറ്റപ്പണി നടത്തിയ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് കടലില്‍ മത്സ്യം ഇല്ലാത്തതും കിട്ടുന്ന മത്സ്യത്തിന് വില ലഭിക്കാത്തതുംമൂലം ദുരിതത്തിലായത്. ട്രോളിംങ് നിരോധനം ഒരു മാസം പിന്നിടുമ്പോള്‍ പരമ്പരാഗത മീന്‍പിടിത്ത വള്ളങ്ങള്‍ക്ക് കാര്യമായ രീതിയില്‍ മല്‍സ്യം ലഭിക്കുന്നില്ലെന്നു തൊഴിലാളികള്‍ പറഞ്ഞു.
ആലപ്പുഴ പുന്നപ്ര മുതല്‍ ചെല്ലാനം വരെയുള്ള പ്രദേശങ്ങളിലെ വള്ളങ്ങള്‍ക്ക് ഒരു മാസക്കാലമായി കൊഴുവയും നത്തോലിയും മാത്രമാണ് ലഭിക്കുന്നത.് ഇവയ്ക്ക് വിലയുമില്ല. മഴയുടെ കുറവും ഉപരിതല മത്സ്യങ്ങളായ മത്തിയും അയലയും ലഭിക്കാതായതും പ്രതീക്ഷകള്‍ തെറ്റിച്ചു. 40-50 തൊഴിലാളികള്‍ ജോലിയെടുക്കുന്ന ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഒരു ദിവസം 30,000 രൂപയോളം ചെലവുണ്ട്. 25-35 പേര്‍ ജോലിയെടുക്കുന്ന വീഞ്ച് വള്ളങ്ങള്‍ക്ക് 20,000 രൂപയും, 15-20 പേര്‍ ജോലി ചെയ്യുന്ന ഡക്ക് വള്ളങ്ങള്‍ക്ക് 12,000 രൂപയും ചെലവാകും എന്നാല്‍ പല ദിവസങ്ങളിലും ചെലവിനുള്ള മത്സ്യംപോലും ലഭിക്കുന്നില്ല. ആദ്യം കരയിലെത്തുന്ന കുറച്ചു വള്ളങ്ങള്‍ക്ക് മാത്രമാണ് ന്യായമായ വില ലഭിക്കുന്നതെന്നു തൊഴിലാളികള്‍ പറഞ്ഞു. ഇടനിലക്കാരായ മത്സ്യ മൊത്തക്കച്ചവടക്കാര്‍ക്കാണ് മെച്ചം.
കായംകുളം, കൊച്ചി, ചെല്ലാനം തുടങ്ങിയ ഹാര്‍ബറുകളില്‍ വെള്ള കൊഴുവയും നത്തോലിയുമാണ് വള്ളക്കാര്‍ക്ക് അധികവും ലഭിക്കുന്നത്. 45-50 കിലോ തൂക്കം വരുന്ന ഒരു കുട്ട കൊഴുവയ്ക്കും നത്തോലിക്കും 1500 രൂപ മുതല്‍ 2000 വരെ മാത്രം (കിലോയ്ക്ക് 30-50 രൂപ) വിലയുള്ളപ്പോള്‍ പൊതുവിപണിയില്‍ കിലോഗ്രാമിന് 100 മുതല്‍ 120 രൂപ വരെ വിലയുണ്ട്.
നാരന്‍ ചെമ്മീന്‍ ധാരാളമായി ലഭിക്കേണ്ട സമയത്താണ് വള്ളക്കാര്‍ക്ക് കൊഴുവയും നത്തോലിയും കിട്ടുന്നത്. ഇതിന് വിലകൂടി ഇല്ലാതായതോടെ തൊഴിലാളികള്‍ നിരാശരാണ്.
മത്സ്യത്തിന് തറവില നിശ്ചയിക്കുകയും ആദ്യലേല അവകാശം തൊഴിലാളിക്ക് ലഭിക്കുകയും സര്‍ക്കാര്‍ സ്റ്റോറേജ് സൗകര്യങ്ങള്‍ ഒരുക്കുകയും വേണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ദേശീയ കൗണ്‍സില്‍ അംഗം ജോയ് സി. കമ്പക്കാരന്‍ ആവശ്യപ്പെട്ടു.


Related Articles

തീരസംരക്ഷണത്തിനും പുനരധിവാസത്തിനും മുന്‍ഗണന – മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: വളരെ അപകടകരമായ സാഹചര്യത്തിലാണ് തീരദേശജനത കഴിഞ്ഞുവരുന്നതെന്ന് സമുദായസമ്മേളനത്തില്‍ ജിവനാദം പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഓഖി

പാരിസ്ഥിതിക പാപവും മരട് പ്രായശ്ചിത്തവും

നമ്മുടെ പൊതുഭവനമായ ഭൂമിക്കും സഹജീവികള്‍ക്കും വരുംതലമുറയ്ക്കും പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിനുമെതിരെ പ്രവൃത്തിയാലും ഉപേക്ഷയാലും ചെയ്തുപോയ അപരാധങ്ങളെക്കുറിച്ച് മനസ്തപിക്കുന്നത് പാരിസ്ഥിതിക പരിവര്‍ത്തനത്തിനും ആഴത്തിലുള്ള ആത്മപരിവര്‍ത്തനത്തിനുതന്നെയും ഇടയാക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ പഠിപ്പിക്കുന്നുണ്ട്.

കാന്‍സറിനെതിരെ സന്ദേശ പ്രചരണ ജലയാത്ര

വിജയപുരം: വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കാന്‍സര്‍ സാന്ത്വനപദ്ധതിയായ ആശാകിരണത്തിന്റെ ആഭിമുഖ്യത്തില്‍ ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് കാന്‍സറിനെതിരെയുള്ള സന്ദേശപ്രചരണ ജലയാത്ര സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം എന്നിവയുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*