മുഖ്യമന്ത്രിക്ക് ക്രിസ്തുമസ് ഉപഹാരവുമായി ചങ്ങനാശ്ശേരി അതിരൂപത.

by riya alby | December 22, 2020 11:50 am

മുഖ്യമന്ത്രിക്ക് ക്രിസ്തുമസ് ഉപഹാരവുമായി ചങ്ങനാശ്ശേരി അതിരൂപത
തിരുവനന്തപുരം : ചങ്ങനാശ്ശേരിഅതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യമന്ത്രി പിണറായിവിജയനെ സന്ദര്‍ശിച്ചു. തികച്ചും സൗഹൃദസന്ദര്‍ശനമായിരുന്നു എന്ന് അദ്ദേഹത്തോട് അടുത്ത വൃന്ദങ്ങള്‍ അറിയിച്ചു.

ക്രിസ്തുമസ് സമ്മാനമായി ക്രിസ്തുമസ് ട്രീയും മുഖ്യ മന്ത്രിക്കു മാര്‍ തറയില്‍ കൈ മാറി .അദ്ദേഹത്തോടൊപ്പം തിരുവനന്തപുരം തിരുവനന്തപുരം ലൂര്‍ദ്ദ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരും തിരുമല പളളി വികാരിയുമായ ഫാദര്‍ സോണി മുണ്ടുനടക്കലും ഉണ്ടായിരുന്നു .

മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഈ സന്ദര്‍ശനത്തിന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രാധാന്യം നല്‍കുന്നു. ചങ്ങനാശ്ശേരി അതിരൂപതാ അദ്ധ്യക്ഷന്‍ ദീപികദിനപത്രത്തില്‍ എഴുതിയ ലേഖനം കേരളത്തില്‍ വന്‍പിച്ച രാഷ്ട്രീയ മാറ്റത്തിനു ഇടയായി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു മേല്‍ക്കൈ ലഭിച്ച സാഹചര്യം െ്രെകസ്തവ വോട്ടുകളുടെ പുനഃക്രമീകരണം നടന്നതിലൂടെയാണ് എന്ന് തെരഞ്ഞെടുപ്പ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു .

യുഡിഎഫ് വര്‍ഗീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ബാന്ധവത്തെ മാര്‍ പെരുംതോട്ടം എതിര്‍ത്തിരുന്നു . അതേസമയം ews നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ അതിരൂപത നേരത്തെ അഭിനന്ദിച്ചിരുന്നു.

Source URL: https://jeevanaadam.in/%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d/