മുഖ്യമന്ത്രി ചെല്ലാനത്തെ ജനങ്ങളെ പരിഹസിക്കുന്നു : കെയർ ചെല്ലാനം

കൊച്ചി: സംസ്ഥാനത്തെ തീരസംരക്ഷണ പദ്ധതിയുടെ ഭാഗമായി ചെല്ലാനത്തിനു
വേണ്ടി മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ ജനങ്ങളെ പരിഹസിക്കലായി മാറിയെന്ന് കെയർ ചെല്ലാനം സ്റ്റിയറിംഗ് കമ്മിറ്റി യോഗം കുറ്റെപ്പടുത്തി. വർഷങ്ങൾക്കു
മുൻപ് പ്രഖ്യാപിച്ചതും പലതവണ ഉദ്ഘാടനം ചെയ്തതുമായ പദ്ധതികളാണ് മുഖ്യമന്ത്രി ഇന്ന് വീണ്ടും പ്രഖ്യാപിച്ചത്. ചെല്ലാനെത്ത ജനങ്ങളുടെ ആവശ്യങ്ങേളാട്
സർക്കാർ പ്രകടിപ്പിക്കുന്ന അവഗണന നീതീകരിക്കാനാകാത്തതാണ്. ചെല്ലാനം
മുതൽ ഫോർട്ടുെകാച്ചിവെര 15 ഇടങ്ങളിൽ കടൽഭിത്തി തകർന്നിരിക്കയാണ്.
മാലാഖപടിയിലും കണ്ണമാലിയിലും രണ്ടു പുലിമുട്ടുകൾ നിർമ്മിക്കാനും മറ്റു മൂന്നു പുലിമുട്ടുകളുെട അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പത്തു
കോടി രൂപയുടെ ജോലികൾ മുൻവർഷങ്ങളിൽ മൂന്നുതവണ ടെണ്ടർ ചെയ്തിട്ടും
ആരും ഏെറ്റടുക്കാത്തവയാണ്. ജിയോ ട്യൂബിനു വേണ്ടി പ്രഖ്യാപിച്ച എട്ടു കോടി രൂപ 2018 ജൂൺമാസത്തിൽ കരാറു നൽകി യെങ്കിലും പണിപൂർത്തീകരിച്ചില്ല. പ്രാപ്തിയില്ലാത്തതുെകാണ്ട് ആദ്യ കരാറുകാരെന ഒഴിവാക്കുകയും പുതിയ കരാറുകാരനെ ജിയോ ട്യൂബിന്റ നിർമ്മാണം ഏല്പിക്കുകയും ചെയ്തിട്ടുള്ളതാണ്. വ്യവസ്ഥകൾ
പ്രകാരം നിലവിലുള്ള കരാറുകാരൻ ജിയോ ട്യൂബിന്റ നിർമ്മാണ ജോലി ജൂണിൽ പൂർത്തീകരിക്കേണ്ടതായിരുന്നു. പൂത്തീകരണം വൈകിയതിനാൽ കരാർ 2021
ജനുവരി 31 വെര ദീർഘിപ്പിച്ച് നൽകുകയാണ് ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തിൽ അതിരൂക്ഷമായ കടലാക്രമണവും തീരേശാഷണവും നേരിടാൻ ശാസ്ത്രീയ
പഠനങ്ങളുെട അടിസ്ഥാനത്തിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തെയ്യാറാകണെമന്ന് കെയർ ചെല്ലാനത്തിെന്റ സ്റ്റിയറിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ ജനറൽ കൺവീനർ ഷാജി ജോർജജ് അധയ്ക്ഷത വഹിച്ചു. ഫാ. ആന്റോണിേറ്റാ പോൾ, ഫാ. ജോൺ കണ്ടത്തിപ്പറമ്പിൽ, ഫാ. അലക്സ് കൊച്ചിക്കാരൻവീ
ട്ടിൽ, ജോസഫ് ജൂഡ്, ടി.എ. ഡാൽഫിൻ, ബാബു കാളിപ്പറമ്പിൽ, ജോസഫ് ജയൻ
കുന്നേൽ, ജിൻസൺ വെളുത്തമണ്ണുങ്കൽ, ആനി ജോസഫ്, ജൂലിയറ്റ് ബെയ്സിൽ എന്നിവർ പ്രസംഗിച്ചു.