മുന്നൊരുക്ക സിനഡ് ആരംഭിച്ചു: യുവജനം പുതുചൈതന്യയുടെ ശില്പികൾ: ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി : “യുവജനവും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്ന പ്രമേയം സ്വീകരിച്ചിരിച്ചുകൊണ്ട് ഈ വർഷം ഒക്ടോബർ 03 മുതൽ 28 വരെ നടക്കുവാൻ പോകുന്ന സിനഡിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ മുന്നൊരുക്ക സിനഡ്.
റോമിലെ “മരിയ മാത്തെർ എക്ലേസിയ” പൊന്തിഫിക്കൽ കോളേജിൽ 19 മുതൽ 24 വരെയാണ് ഈ സമ്മേളനം.
വിവിധരാജ്യങ്ങളിൽ നിന്നായി ക്രൈസ്തവരും അക്രൈസ്തവരും അവിശ്വാസികളുമുൾപ്പടെ 360 ലേറെ യുവതീയുവാക്കൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ദൈവം യുവജനങ്ങൾ വഴി സംസാരിച്ചിട്ടുള്ള ഭാഗങ്ങൾ പരിശുദ്ധ പിതാവ് പഴയനിയമത്തിലെ സാമുവേൽ, ദാവീദ്, ദാനിയേൽ എന്നിവരുടെ പേരുകൾ അനുസ്മരിക്കുകയും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്ന യുവജനപ്രതിനിധികളിലൂടെ ഇന്നു ദൈവം സംസാരിക്കുമെന്ന തന്റെ ബോധ്യം പ്രകടിപ്പിക്കുകയും ചെയ്തു.
യുവതയെ കാര്യമായി പരിഗണിക്കേണ്ടത് ആവശ്യമാണ് അതുപോലെ നേതൃത്വ നിരയിൽ നിന്ന് യുവജനങ്ങളെ പുറന്തള്ളി ഒറ്റപ്പെടുത്തുന്നതുമായ വസ്തുത പരിഗണിക്കപ്പെടേണ്ട യാഥാർഥ്യമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. കാരണം, സുവിശേഷം ആവശ്യപ്പെടുന്നത് പരസ്പരം കണ്ടുമുട്ടാനും, സ്നേഹിക്കാനും ഒത്തൊരുമിച്ചു ചരിക്കാനും ഭീതികൂടാതെ പങ്കുവയ്ക്കാനുമാണ്. അതുകൊണ്ട് തന്നെ, ആരെയും ഒഴിവാക്കാതെ സകലയുവതീയുവാക്കളെയും ശ്രവിക്കാനുള്ള സഭയുടെ സന്നദ്ധതയുടെ അടയാളമായിരിക്കുകയാണ് സിനഡിന്റെ ഈ മുന്നൊരുക്കക്രമീകരണ സിനഡ് അഭിലഷിക്കുന്നത് എന്ന് പാപ്പാ പറഞ്ഞു.
അതുകൊണ്ട്, ആത്മാർത്ഥമായി സകല സ്വാതന്ത്ര്യത്തോടും കൂടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഫ്രാൻസിസ് പാപ്പാ യുവതീയുവാക്കളെ ക്ഷണിച്ചു. കാരണം, നിങ്ങൾ പുതുചൈതന്യതയുടെ ശില്പികളാണ് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതുകൊണ്ട്, പിന്നിലേക്കു നയിക്കുന്ന ലജ്ജ അരുതെന്നും ധൈര്യത്തോടെ സംസാരിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
Related
Related Articles
കത്തോലിക്കാ തിരുസഭ അംഗീകരിക്കുന്ന അഞ്ചാമത്തെ ദിവ്യകാരുണ്യ അത്ഭുതം
1269 വർഷങ്ങൾ കഴിഞ്ഞിട്ടും ആ തിരുവോസ്തി മാംസമായിരിക്കുന്നു ഇറ്റലിയിലെ ലാൻസിയാനോയിൽ വിശുദ്ധ ലോഞ്ചിനൂസിൻ്റെ ദൈവാലയത്തിൽ എ.ഡി 750 ലാണ് ഈ ദിവ്യകാരുണ്യ അത്ഭുതം നടന്നത്. ആശ്രമത്തിലെ ഒരു
ക്രിസ്തുമസ് ദിനത്തിൽ കൂടുതൽ ദിവ്യബലികൾ അർപ്പിക്കുവാൻ വൈദികർക്ക് ഫ്രാൻസിസ് പാപ്പ അനുവാദം നൽകി.
കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ക്രിസ്തുമസ് ദിനത്തിലും, ജനുവരി 1 (പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ ദിനത്തിലും) പ്രത്യഷീകരണ തിരുനാൾ (എപ്പിഫനി) ദിനത്തിലും കൂടുതൽ ദിവ്യബലികൾ അർപ്പിക്കുവാൻ
“ഇസ്ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.
റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍