Breaking News

മുപ്പത്തിരണ്ടരലക്ഷം രൂപ ഇടവകാംഗങ്ങള്‍ക്ക് നല്‍കി നസ്രത് തിരുക്കുടുംബ ഇടവക

മുപ്പത്തിരണ്ടരലക്ഷം രൂപ ഇടവകാംഗങ്ങള്‍ക്ക് നല്‍കി നസ്രത് തിരുക്കുടുംബ ഇടവക

കൊച്ചി: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഇടവകാംഗങ്ങള്‍ക്ക് സഹായവുമായി കൊച്ചി രൂപതയിലെ നസ്രത് തിരുക്കുടുംബ ഇടവക. പശ്ചിമകൊച്ചിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഇടവകയാണിത്. 2700 ഇടവകാംഗങ്ങള്‍ക്കാണ് പ്രതിസന്ധിഘട്ടത്തില്‍ സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയത്. 27 ലക്ഷം രൂപയാണ് യൂണിറ്റ് കണ്‍വീനര്‍മാര്‍വഴി ഇടവകയില്‍ മൂന്നുഘട്ടങ്ങളായി വിതരണം ചെയ്തത്. ഓരോ കുടുംബത്തിനും 1000രൂപ വീതമാണ് നല്‍കിയത്.
വിശുദ്ധ യൗസേപ്പിതാവിന്റെ നേര്‍ച്ചസദ്യയ്ക്കുവേണ്ടി സമാഹരിച്ച അഞ്ചര ലക്ഷം രൂപയും തിരികെ നല്‍കി. വികാരി ഫാ. സെബാസ്റ്റ്യന്‍ പുത്തന്‍പുരക്കല്‍, സഹവികാരിമാരായ ഫാ. എഡ്വിന്‍ മെന്‍ഡസ്, ഫാ. ജോര്‍ജ് സെബിന്‍ തറേപ്പറമ്പില്‍, ഫൈനാന്‍സ് കമ്മിറ്റി അംഗംങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കെസിവൈഎമ്മിന്റെ സഹായത്തോടെ ഇടവകയിലെയും പരിസരപ്രദേശങ്ങളിലെയും ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് അവശ്യവസ്തുക്കളും ഇടവക വിതരണം ചെയ്തു. ചെറുപുഷ്പം മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ മാസ്‌ക് നിര്‍മിച്ച് പൊതുസ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്തു. കൊച്ചിന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിവഴി ലഭിച്ച പലവ്യഞ്ജന കിറ്റുകളും പ്രദേശത്ത് വിതരണം ചെയ്തു.



Related Articles

അമര ലതാംഗുലി: മത്തെയുസ് പാതിരിയുടെ വിരിദാരിയും ഓറിയന്താലെയും ഹോര്‍ത്തുസ് മലബാറിക്കുസും

എറണാകുളം: പതിനേഴാം നൂറ്റാണ്ടിലെ മലയാളക്കരയിലെ ഔഷധികളുടെയും ഇതര സസ്യങ്ങളുടെയും സമഗ്ര ചിത്രീകരണവും മലയാളം, കൊങ്കണി, അറബി, ലത്തീന്‍ നാമാവലിയും ഔഷധഗുണങ്ങളും പ്രയോഗവിധികളും ഉള്‍പ്പെടെയുള്ള വിവരങ്ങളും അടങ്ങുന്ന സര്‍വവിജ്ഞാനകോശമെന്നും

മറ്റൊരു വന്‍മതിലായി ചേതേശ്വര്‍ പൂജാര

കംഗാരുക്കളെ അവരുടെ നാട്ടില്‍ ചെന്ന് തളയ്ക്കുക എന്നത് എളുപ്പമുളള കാര്യമല്ല. ക്രിക്കറ്റിലെ ഏറ്റവും ശക്തരെന്ന് അറിയപ്പെടുന്ന ഓസ്‌ട്രേലിയയെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് കീഴടക്കിയപ്പോള്‍ ചരിത്രം വിരാട്

കൊച്ചിയുടെ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കണം

  തോപ്പുംപടി: ഫോർട്ടുകൊച്ചിയിൽ പൈതൃക മേഖലയെ തിരിച്ചറിയാനും സഞ്ചാരികളെ സ്വാഗതം ചെയ്യുവാനുമായി ഈ മേഖലയിൽ പൈതൃക സ്വാഗത കവാടം (ഹെറിറ്റേജ് ഗെയ്റ്റ് ) നിർമ്മിക്കണമെന്ന് കൊച്ചി രൂപത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*