മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് രാജ്യസഭാ എം പി ആയി സത്യപ്രതിജ്ഞ ചെയ്തു.

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഗൊഗോയിയുടെ സത്യപ്രതിജ്ഞയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ വാക്കൗട്ട് നടത്തി.
ഗൊഗോയിയെ രാജ്യസഭ എംപിയായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തതു വിവാദമായിരുന്നു. അയോധ്യ, റഫാല്‍ തുടങ്ങിയ സുപ്രധാന കേസുകളില്‍ സര് ക്കാരിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചതിനു പ്രത്യുപകാരമായി എംപി സ്ഥാനം നല്‍കിയതാണെന്നാണ് പ്രധാനമായും ആക്ഷേപം.
മുന്‍ ചീഫ് ജസ്റ്റീസിനെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തതിലൂടെ ജനങ്ങള്‍ക്ക് ജുഡീഷറിയിലുള്ള വിശ്വാസം നഷ്ടപ്പെടാനിടയാക്കിയെന്ന വി മര്‍ശനവുമായി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന് ജോസഫും രംഗത്തെത്തിയിരുന്നു. മുന്‍ ചീഫ് ജസ്റ്റീസ് രാജ്യസഭാ എംപിയാകുന്നത് ജുഡീഷറിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് മദന്‍ ബി. ലോകുറും അഭിപ്രായപ്പെട്ടു.
ജുഡീഷറിയിലെ സ്വാതന്ത്ര്യം ഉന്നയിച്ച് മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ നേരത്തേ അസാധാരണ പത്രസമ്മേളനം നടത്തിയ നാലു ജഡ്ജിമാരില്‍ ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയും ഉണ്ടായിരുന്നു. ജസ്റ്റീസുമാരായ ജെ. ചെലമേശ്വര്‍, കുര്യന് ജോസഫ്, മദന്‍ ബി. ലോകുര്‍ എന്നിവരായിരുന്നു അന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത മറ്റു ജഡ്ജിമാര്‍.