മൂലമ്പിള്ളി പുനരധിവാസം മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശം -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

മൂലമ്പിള്ളി പുനരധിവാസം മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശം -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: മാന്യമായി ജീവിക്കുക എന്നുള്ളത് ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാണെന്നും അതാര്‍ക്കും നിഷേധിക്കപ്പെടരുതെന്നും ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വ്യക്തമാക്കി. മൂലമ്പിള്ളി പുനരധിവാസ പാക്കേജ് പൂര്‍ണ്ണമായി നടപ്പാക്കാത്ത വിഷയത്തില്‍ വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി സംഘടിപ്പിച്ച കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 14 വര്‍ഷമായിട്ടും മൂലമ്പിള്ളി പാക്കേജ് പൂര്‍ണമായും നടപ്പിലാക്കാന്‍ ആവാത്തത് എന്തുകൊണ്ട് എന്ന വസ്തുതകള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. വാസയോഗ്യമായ ഭൂമി, വാഗ്ദാനംചെയ്ത തൊഴില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് അവകാശമായി ലഭിക്കേണ്ടതാണ്. അതിനുവേണ്ടി മുഖ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും താന്‍ കത്തുകള്‍ നല്‍കിയ കാര്യം അദ്ദേഹം പരാമര്‍ശിച്ചു.

വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ അഡ്വ. ഷെറി ജെ. തോമസ് പുനരധിവാസ പാക്കേജ് സംബന്ധിച്ച വിഷയമവതരിപ്പിച്ചു. ഹൈബി ഈഡന്‍ എംപി, വികാര്‍ ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ഉമാ തോമസ് എംഎല്‍എ, ജോസഫ് ജൂഡ്, റോയി പാളയത്തില്‍, അഡ്വ. എല്‍സി, ആഷ്‌ലിന്‍ പോള്‍, കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികളായ ഫ്രാന്‍സിസ് കുളത്തുങ്കല്‍, വി.പിവില്‍സണ്‍, ആന്റണി സെലസ്റ്റിന്‍ പനക്കല്‍, മേരി ഫ്രാന്‍സിസ്, പി.എ ജസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു. പാക്കേജ് സംബന്ധിച്ച നിജസ്ഥിതി വിലയിരുത്തി തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചു. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഉമാ തോമസ് എംഎല്‍എയെ ചടങ്ങില്‍ അനുമോദിച്ചു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

സാന്താക്ലോസ്‌

ക്രിസ്മസിന്റെ ഏറ്റവും മോഹനകാഴ്ചകളിലൊന്നാണ് ചെമന്ന കുപ്പായവും പഞ്ഞിക്കെട്ടുപോലുള്ള താടിയും തോളിലെ സഞ്ചിയില്‍ നിറയെ സമ്മാനങ്ങളുമായെത്തുന്ന സാന്താക്ലോസ്. മഞ്ഞണിഞ്ഞ താഴ്‌വാരത്തിലൂടെ സ്ലെജ് എന്ന ഹിമവണ്ടിയില്‍ പാഞ്ഞുപോകുന്ന ക്രിസ്മസ് അപ്പൂപ്പന്‍

കുടിവെള്ളക്ഷാമം: ജലഭവനു മുന്നിൽ പ്രതിഷേധ ധർണ

രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അധികൃതർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് കോതാട് നിവാസികൾ എറണാകുളത്ത് വാട്ടർ അതോറിറ്റി ചീഫ് എൻജിനീയറുടെ കാര്യാലയം ജലഭവനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

കേരളപുരത്ത് സമാധാന നടത്തം സംഘടിപ്പിച്ചു

കൊല്ലം: മതേതരത്വം സംരക്ഷിക്കുവാനും ലോക സമാധാനത്തിനും യൂത്ത് ഫോര്‍ പീസ് എന്ന ആശയം മുന്‍ നിര്‍ത്തി കൊല്ലം രൂപതയുടെ ‘സമാധാന നടത്തം’ കേരളപുരം മേരി റാണി ദേവാലയം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*