മൂലമ്പിള്ളി: വല്ലാര്‍പാടം ടെര്‍മിനലിലേക്ക് മാര്‍ച്ച് നടത്തി

എറണാകുളം: വല്ലാര്‍പാടം പദ്ധതിക്കു വേണ്ടി തയ്യാറാക്കിയ പുനരധിവാസപ്പാക്കേജിന് 10 വയസ് തികയുന്നതിനോടനുബന്ധിച്ച് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തി. പുനരധിവാസ ഉത്തരവ് പ്രകാരം വല്ലാര്‍പാടം പദ്ധതിയില്‍ തൊഴില്‍ നല്‍കുക, വീട് നിര്‍മാണത്തിനുള്ള തടസങ്ങള്‍ നീക്കുക, നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ വാടക കുടിശിഖ സഹിതം നല്‍കുക, ഉത്തരവിന് വിരുദ്ധമായി നഷ്ടപരിഹാരത്തുകയില്‍നിന്ന് പിടിച്ചെടുത്ത വരുമാന നികുതി പലിശ സഹിതം തിരിച്ചു നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
മുളവുകാട്, മൂലമ്പിളളി, കോതാട്, ചേരാനല്ലൂര്‍, വടുതല, എളമക്കര, ഇടപ്പളളി, ഏലൂര്‍, മഞ്ഞുമ്മല്‍, കളമശേരി, ഫ്രാങ്കഌന്‍ ഗാര്‍ഡന്‍സ് എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊളളുന്ന ഏഴ് വില്ലേജുകളില്‍നിന്ന് 316 കുടുംബങ്ങളാണ് വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി 2008ല്‍ ബലമായി കുടിയൊഴിപ്പിക്കപ്പെട്ടത്. പുനരധിവാസത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാനാകാതെ ഇതിനകം 24 പേര് മരിച്ചു. നിരവധിപേര്‍ മാനസികരോഗികളായി, അനവധി കുടുംബങ്ങള്‍ ശിഥിലമാക്കപ്പെട്ടു. 48 കുടുംബങ്ങള്‍ക്ക് മാത്രമാണ് തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ വീട് നിര്‍മിക്കുവാന്‍ സാധിച്ചിട്ടുളളത്. ഇവയില്‍ തന്നെ ഭൂമിയുടെ ഉറപ്പില്ലായ്മ മൂലം നിര്‍മിച്ച ഏഴ് വീടുകള്‍ക്ക് ബലക്ഷയം സംഭവിച്ചിരിക്കുകയാണ്. വഴിയാധാരമാക്കപ്പെട്ട ബഹുഭൂരിപക്ഷം കുടുംബങ്ങളും താല്‍ക്കാലിക ഷെഡുകളിലോ പണയത്തിനും വാടകക്കും എടുത്ത കെട്ടിടങ്ങളിലോ ആണ് ജീവിതം തള്ളിനീക്കുന്നതെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ വ്യക്തമാക്കി.
Related
Related Articles
കണ്ണൂരിന്റെ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓർമ്മയാചരിച്ചു
കണ്ണൂർ: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപതാസമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ബിഷപ്പ്സ് ഹൌസിൽ വച്ച് നടന്ന ചടങ്ങിൽ കണ്ണൂർ രൂപതയുടെ 22 ആം സ്ഥാപനദിനത്തിന്റെ പൊതു
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ധനശേഖരണാർത്ഥം വരാപ്പുഴ ആർച്ച്ബിഷപ്പ് തൻറെ വാഹനം ലേലം ചെയ്യുന്നു
പ്രളയ ദുരിതബാധിതരോട് പക്ഷം ചേരുന്നതിനും അവർക്ക് സംഭവിച്ചിരിക്കുന്ന നഷ്ടങ്ങളിൽ പങ്കു ചേരുന്നതിനും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൻറെ ഒന്നരവർഷം മാത്രം പഴക്കമുള്ള ഇന്നോവ
എറണാകുളം ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ ഇളവുകള്‍
കൊച്ചി: എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണില്‍ നാളെ മുതല്‍ ഇളവുകള്‍ അനുവദിക്കും. ജില്ലാ കളക്ടര്‍ എസ്.സുഹാസ് വാര്‍ത്താസമ്മേളനത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പ്രധാനമായും ആരോഗ്യ, കാര്‍ഷിക മേഖലകളിലാണ് ഇളവുകള്‍. മത്സ്യബന്ധനം,