മൂലമ്പിള്ളി സമരം നീതിക്കുവേണ്ടിയുള്ള വേദനയോടെയുള്ള പോരാട്ടം : ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: ഒരു നാടിന്റെ തീരാത്ത കണ്ണീരിന് നീതി കിട്ടുവാന്‍ 2008 മുതല്‍ നടത്തുന്ന സമരത്തിന് നിശബ്ദത പാലിക്കുന്ന ഭരണാധികാരികളുടെ നടപടികളെ ഏറെ വേദനയോടെ ഞാന്‍ കാണുകയാണ്. കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങളുടെ തീരാദു:ഖം എന്നെ ഏറെ അസ്വസ്ഥനാക്കുന്നു. ഏഴ് വില്ലേജുകളിലായി മൂലമ്പിള്ളി ഉള്‍പ്പെടെ 316 കുടുംബങ്ങളില്‍ നിന്ന് കൂടിയൊഴുപ്പിക്കപ്പെട്ട 48 കുടുംബങ്ങള്‍ മാത്രമാണ് വീടു വച്ച് പുനരധിവാസ സ്ഥലങ്ങളില്‍ താമസിക്കുന്നത്. മൂന്നു സൈറ്റുകളില്‍ വച്ച വീടുകള്‍ക്ക് ഭൂമിയുടെ ഉറപ്പില്ലായ്മ മൂലം ബലക്ഷയം സംഭവിച്ചു. മോഹനവാഗ്ദാനങ്ങള്‍ നല്കി ചതുപ്പു സ്ഥലങ്ങള്‍ ഒരുക്കി, ഉറപ്പില്ലാത്ത നിലങ്ങളില്‍ അപകടങ്ങള്‍ വിതച്ച് അധികാരികള്‍ കാണിക്കുന്ന അനീതിയുടെ മാര്‍ഗം നമ്മുടെ നാടിനും സംസ്കാരത്തിനും നിരക്കുന്നതല്ല. എന്തുകൊണ്ട് ഈ കുടുംബങ്ങളുടെ വേദനകള്‍ കാണാതെ പോകുന്നു. കണ്ണടച്ച് ഇരുട്ടാക്കുന്ന നയം ഒരിക്കലും നീതിപൂര്‍വകമല്ല. പുനരധിവാസ ഭൂമി കെട്ടിടനിര്‍മാണത്തിന് ഉതകുന്നരീതിയില്‍ ക്രമപ്പെടുത്തുകയോ സാമ്പത്തികമായ അവരുടെ പരാധീനതകളെ വേണ്ട വിധത്തില്‍ പരിഹരിക്കുകയോ ചെയ്യണമെന്ന് ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്.
വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള മൂലമ്പിള്ളി ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ നാനാജാതി മതസ്ഥരായ ജനത്തിന്റെ കണ്ണീരിന് വില നല്‍കാതെ പോകരുതെന്ന് ഓര്മപ്പെടുത്താന് ഞാന്‍ ആഗ്രഹിക്കുന്നു. പത്ത് വര്‍ഷങ്ങളായിട്ടുള്ള ഈ ജനകീയപോരാട്ടം ഗൗരവമായി പരിഗണിക്കാതെയിരുന്നാല് അതിന്റെ ഭവിഷ്യത്തുകള്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണാധികാരികള്‍ നേടിടേണ്ടിവരുമെന്നും ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു. മീറ്റിംഗുകളും ചര്‍ച്ചകളും അവസാനിപ്പിച്ച് ക്രിയാത്മകമായി ഈ ജനത്തിന്റെ വേദനകള്‍ക്ക് അറുതി വരുത്താന്‍ സര്‍ക്കാര്‍ സത്വര നടപടികളെടുക്കണമെന്നും ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു
Related
Related Articles
അര്‍ത്തുങ്കലിനെ സ്വര്‍ഗീയ ആരാമമാക്കി റോസറി പാര്‍ക്ക്
ആലപ്പുഴ: അര്‍ത്തുങ്കല്‍ ബസിലിക്ക അങ്കണത്തില്‍ നിര്‍മിച്ച റോസറി പാര്‍ക്ക് ആശിര്‍വദിച്ചു. അര്‍ത്തുങ്കല്‍ പെരുന്നാള്‍ ആരംഭ ദിനമായ ജനുവരി 10ന് വൈകിട്ട് 6.30നായിരുന്നു ജപമാല ഉദ്യാനം ഇറ്റലിയിലെ ചെസേന
ആനി മസ്ക്രീന് സ്ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി
തിരുവനന്തപുരം: സ്വാതന്ത്ര്യസമരസേനാനി ആനി മസ്ക്രീന്റെ ചരമദിനാചരണത്തോടനുബന്ധിച്ച് കെഎല്‍സിഎ തിരുവനന്തപുരം അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ വഴുതക്കാടുള്ള ആനി മസ്ക്രീന് സ്ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി. അതിരൂപത ശുശ്രൂഷ സമിതി കോ-ഓര്‍ഡിനേറ്റര്‍
ലവ്ജിഹാദ് വിഷയത്തില്‍സമൂഹ മനഃസാക്ഷി ഉണരണം – കെഎല്‍സിഡബ്ല്യുഎ
എറണാകുളം: പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിക്കുകയും ഭീഷണിപ്പെടുത്തിയും ബ്ലാക്ക്മെയില്‍ ചെയ്ത് മതപരിവര്‍ത്തനം നടത്തുകയും ചെയ്യുന്ന കാടത്ത സംസ്കാരത്തെ ചെറുക്കുവാന്‍ പ്രബുദ്ധരായ സാമൂഹ്യ-സാംസ്ക്കാരിക കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങണമെന്ന് കേരള ലാറ്റിന്‍