മൂല്യാധിഷ്ഠിതമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, സ്വഭാവവൈശിഷ്ഠ്യം ഉള്ള രാഷ്ട്രീയക്കാരാവുക: സൂസപാക്യം മെത്രാപോലീത്ത

മൂല്യാധിഷ്ഠിതമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, സ്വഭാവവൈശിഷ്ഠ്യം ഉള്ള രാഷ്ട്രീയക്കാരാവുക: സൂസപാക്യം മെത്രാപോലീത്ത

 

തിരുവനന്തപുരം അതിരൂപതയിൽ നിന്നും ഈ അടുത്ത നാളുകളിൽ നടന്ന ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭയിലേക്കും വിജയിച്ച 83 ജനപ്രതിനിധികൾക്ക് നൽകിയ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സമുദായത്തിലും പെട്ട ജനങ്ങൾക്കുവേണ്ടി സ്വഭാവവൈശിഷ്ഠ്യത്തോടുകൂടി രാഷ്ട്രീയപ്രവർത്തനം നടത്തിയാൽ വീണ്ടും വീണ്ടും വിജയം നേടാം എന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും സഭാനേതൃത്വമെന്ന നിലയിൽ അധികാരികളോട് സമുദായത്തിൻറെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം നൽകുമ്പോഴും ചർച്ച നടത്തുമ്പോഴും ഞങ്ങൾക്ക് പരിമിതികളുണ്ടെന്നും ജനപ്രതിനിധികളായ നിങ്ങളാണ് യഥാർത്ഥത്തിൽ ഇനി ഇക്കാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആറു പ്രാവശ്യം തുടർച്ചയായി നഗരസഭയിലെത്തിയ ശ്രീ. ജോൺസൺ ജോസഫും, സ്വതന്ത്രരായി മത്സരിച്ചു ജയിച്ച നഗരസഭ കൗൺസിലർമാരായ പനിയടിമ, മേരി ജിപ്സി എന്നിവരും തമിഴ്നാട്ടിലെ തൂത്തൂർ പഞ്ചായത്തിൽ നിന്നും വിജയിച്ച പത്തോളം പേരുമുൾപ്പെടെ 60- ഓളം പേർ സന്നിഹിതരായിരുന്നു. 100 പേരുള്ള നഗരസഭയിൽ സമുദായ അംഗങ്ങളായ പത്തുപേരാണ് വിജയിച്ചത്.


സമുദായ അംഗങ്ങളായ ജനപ്രതിനിധികളെല്ലാം ഒറ്റക്കെട്ടായി സമുദായത്തെയും സമൂഹത്തെയും വളർത്താൻ വേണ്ടി പ്രവർത്തിക്കണമെന്ന് കെആർഎൽസിസി  സെക്രട്ടറി ആൻറണി ആൽബർട്ട് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. നമ്മുടെ സമുദായത്തിന് സ്ഥാനാർഥി നിർണയത്തിൽ അർഹമായ പ്രാധാന്യം ലഭിച്ചില്ല എന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇത്രയേറെ ജനപ്രതിനിധികളെ തിരഞ്ഞെടുപ്പിൽ നിർത്തുവാനും അവരെ വിജയിപ്പിച്ചെടുക്കുവാനും സാധിക്കുന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണെന്ന് കേ.അർ. എല് സി സി അല്മായ കമ്മീഷൻ സെക്രട്ടറി ഫാദർ ഷാജ്കുമാർ പറഞ്ഞു. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ സിന്ധ്യ ക്രിസ്റ്റഫർ, സാമൂഹ്യ ശുശ്രൂഷ അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ആഷ്‌ലിന് ജോസ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ആറു പ്രാവശ്യം തുടർച്ചയായി നാലാഞ്ചിറ ഭാഗത്തുള്ള വാർഡുകളെ പ്രതിനിധീകരിച്ച് നഗരസഭയിൽ എത്തിയ ശ്രീ ജോൺസൺ ജോസഫ് , അതിയന്നൂർ ബ്ലോക്ക് മെമ്പർ ആയി വിജയിച്ച ശ്രീ. ഹെസ്റിൻ, തൂത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലൈല തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി. സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ റവ ഫാ. സാബാസ് ഇഗ്നേഷ്യസ് സ്വാഗത പ്രസംഗം നടത്തി.
അനുമോദന യോഗത്തിനുശേഷം ‘തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ ഉത്തരവാദിത്വങ്ങളും കടമകളും’ എന്ന വിഷയത്തെ അധികരിച്ച് ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കപ്പെട്ടു. പോഷകാഹാര ഗവേഷണകേന്ദ്രത്തിലെ റിസർച്ച് ഓഫീസറായ ശ്രീ അജിത് കുമാർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരം അതിരൂപത സാമൂഹിക ശുശ്രൂഷ വിഭാഗമാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

കടല്‍ഭിത്തി കേടുപാടുകള്‍ തീര്‍ക്കാന്‍ 15 കോടിരൂപയുടെ ടെണ്ടര്‍ ക്ഷണിച്ചു: കെയര്‍ ചെല്ലാനം അഭിനന്ദിച്ചു

  കൊച്ചി: ചെല്ലാനം-ഫോര്‍ട്ടുകൊച്ചി കടല്‍ഭിത്തിയിലെ അറ്റകുറ്റപണികള്‍ക്കായി 15 കോടിരൂപയുടെ ഭരണാനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. തെക്കേ ചെല്ലാനം, ഗുണ്ടുപറമ്പ്, മാലാഖപ്പടി, ബസാര്‍, വേളാങ്കണ്ണി, ചാളക്കടവ്,

തിരിച്ചെത്തുന്ന മാനവശേഷിയുടെ നിനവില്‍ നവകേരളം

കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രവാസി പ്രതിഗമനത്തിന് (റിവേഴ്സ് മൈഗ്രേഷന്‍) കൊവിഡ് കാലം ആക്കംകൂട്ടിയിരിക്കയാണ്. കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിറന്ന നാടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി സംസ്ഥാന

കടലാക്രമണം: അടിയന്തര പ്രവൃത്തികള്‍ക്കായി ആലപ്പുഴയ്ക്ക് അഞ്ചു കോടി

ആലപ്പുഴ: മഴ കുറഞ്ഞെങ്കിലും ജില്ലയില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. അമ്പലപ്പുഴയിലെ നാല് വീടുകള്‍ കടലാക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്നു. നിരവധി വീടുകള്‍ക്ക് കേട്ു സംഭവിച്ചിട്ടുണ്ട്. കടലാക്രമണത്തെ ചെറുക്കാനുള്ള അടിയന്തര

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*