മെഡിക്കല്‍ വിദ്യഭ്യാസത്തിന് കുറഞ്ഞ ഫീസ് മതിയെന്ന് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍

മെഡിക്കല്‍ വിദ്യഭ്യാസത്തിന് കുറഞ്ഞ ഫീസ് മതിയെന്ന് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍

 

മെഡിക്കല്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്ന ഫീസ് ആവശ്യപ്പെട്ട സ്വാശ്രയ മെഡിക്കല്‍ കേളേജുകള്‍ക്ക് കടിഞ്ഞാണിട്ട് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ ഫീസ് ഘടന.

സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനത്തിന്റെ അവസാന സമയത്ത് ഉണ്ടായിട്ടുള്ള അനിശ്ചിതത്വം കുട്ടികളെയും മാതാപിതാക്കളെയും ഒരു തരത്തിലും ബാധിക്കരുതെന്നും, ഈ സാഹചര്യം കണക്കിലെടുത്ത് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളില്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മറ്റി തീരുമാനിച്ച ഫീസ് ഈടാക്കിയാല്‍ മതിയെന്ന് ധാരണയായി.

ക്രിസ്ത്യന്‍ മാനേജ്‌മെ്ന്റ് കോളേജുകളായ തൃശൂര്‍ അമല, ജൂബിലി, കേലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ്,തിരുവല്ല പുഷ്പഗിരി എന്നീ മെഡിക്കല്‍ കോളേജുകള്‍ യോഗം ചേര്‍ന്ന് ഈ വര്‍ഷത്തില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് കുറഞ്ഞ ഫീസ് ഈടാക്കാന്‍ തീരുമാനിച്ചു. ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും 13 ലക്ഷം വരെ പ്രതിവര്‍ഷം ചെലവു വരുന്നുണ്ടെങ്കിലും ഈ വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും വാര്‍ഷീക ഫീസായി 7.65 ലക്ഷം രൂപ മാത്രം വാങ്ങാനാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷത്തെ കോടതി റദ്ദുചെയ്ത ഫീസ് നിരക്കിനോട് പണപ്പെരുപ്പനിരക്കും ചേര്‍ത്ത് ഫീ റെഗുലേറ്ററി കമ്മറ്റി ഈ വര്‍ഷത്തെ ഫീസ് ഘടന നിശ്ചയിച്ചത് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കി.

ക്രിസ്ത്യന്‍ കോളേജുകള്‍ താരതമ്യേന കുറഞ്ഞ ഫീസ് ആവശ്യപ്പെട്ടത് മൂന്നിരട്ടിയിലേറെ വര്‍ദ്ധനയുള്ള ഇതര സ്വാശ്രയ മാനേജ്‌മെന്റ് കോളേജുകളുടെ വാദത്തെ ദുര്‍ബലപ്പെടുത്തും. ക്രിസ്ത്യന്‍ കോളേജുകള്‍ക്ക് 6,55,500 രൂപയാണ് ഫീസ്. കൊല്ലം അസീസിയ കോളേജാണ് ഉയര്‍ന്ന ഫീസ് ആവശ്യപ്പെട്ടത്.


Related Articles

പങ്കായം പറയുന്ന വീരകഥകള്‍

ആലുവ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയിലെ വൈദിക വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ”പങ്കായം പറയുന്ന വീരകഥകള്‍-മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ രക്ഷാസൈന്യം” എന്ന പുസ്തകം കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

കീഴാറ്റൂര്‍ ശരിയോ തെറ്റോ?

കേരളത്തിലെ വയലുകളെല്ലാം കൃഷിചെയ്യപ്പെടുന്നുണ്ടോ അല്ലെങ്കില്‍ യഥാവിധി സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതല്ല ഇവിടെ വിഷയം. പരിസ്ഥിതി വിഷയമാണ് സമരായുധം. കണ്ണൂര്‍ തളിപ്പറമ്പയിലൂടെ കടന്നുപോകുന്ന നിലവിലെ ദേശീയ പാത 45 മീറ്ററാക്കുമ്പോള്‍

നവയുഗ നിയന്താവിന് പ്രണാമം

വിശുദ്ധ ത്രേസ്യയുടെ ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി എന്ന ഇറ്റലിക്കാരനായ കര്‍മലീത്താ മിഷണറി റോമില്‍ നിന്ന് കേരളക്കരയില്‍ പെരിയാര്‍ തീരത്തെ വരാപ്പുഴ ദ്വീപില്‍ നേപ്പിള്‍സുകാരനായ മറ്റൊരു ബെര്‍ണദീനോടൊപ്പം വന്നണയുന്നത് തന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*