മെസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ചെല്ലാനം വീഡിയോ നമ്പര്‍ വണ്‍

അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തില്‍ എറണാകുളത്തെ ചെല്ലാനത്തു നിന്നുള്ള വീഡിയോ നിലവില്‍ ഒന്നാം സ്ഥാനത്ത്. ചെല്ലാനം കടപ്പുറത്തിനു സമീപമുള്ള സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിക്കു സമീപം ചെല്ലാനത്തെ യുവാക്കള്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിന്റെയും മെസിക്കും അര്‍ജന്റീനയ്ക്കും വിജയം നേരുന്നതിന്റെയും വീഡിയോ ആണ് മെസിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.messi.comല്‍ ലോകത്തെ നൂറുകണക്കിന് മെസി വീഡിയോകളെ പിന്തള്ളിയിരിക്കുന്നത്.
ഈ വിഡിയോ നേരത്തെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ വൈറലായിരുന്നു. തുടര്‍ന്ന് മെസിയുടെ ഔദ്യോഗിക വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നവര്‍ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ ഉറവിടം തേടി. ചെല്ലാനം സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലെ അസിസ്റ്റന്റ് വികാരിയായ ഫാ. വിപിന്‍ മാളിയേക്കലാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് മനസിലായി അദ്ദേഹവുമായി ബന്ധപ്പെട്ടു. തുടര്‍ന്നാണ് വീഡിയോ ഔദ്യോഗിക സൈറ്റില്‍ ഉള്‍പ്പെടുത്തിയത്. 24 മണിക്കൂറിനു ശേഷം വീണ്ടും ബന്ധപ്പെട്ട് വീഡിയോ മത്സരത്തില്‍ ഉള്‍പ്പെടുത്തിയതായും അറിയിച്ചു. ജൂണ്‍ 25 വരെയാണ് മത്സരം. ലോകമെമ്പാടുമുള്ള 25 വീഡിയോകളാണ് ഫൈനല്‍ റൗണ്ടില്‍ എത്തിയിട്ടുള്ളത്. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വോട്ടാണ് വിജയികളെ നിശ്ചയിക്കുന്നത്. മെസിയുടെ യഥാര്‍ത്ഥ ആരാധകരെ കണ്ടുപിടിച്ച് ആ വിവരം മെസിയെ അറിയിക്കുക എന്നതാണ് മത്സരം കൊണ്ടുദ്ദേശിക്കുന്നത്. ലോകകപ്പ് കളിച്ചുകൊണ്ടിരിക്കുന്ന അര്‍ജന്റീന ടീമിനും മെസിക്കും ഇതു പുതിയ ഊര്‍ജം നല്‍കുമെന്നാണ് സംഘാടകര്‍ കരുതുന്നത്.
Related
Related Articles
തിരിച്ചെത്തുന്ന മാനവശേഷിയുടെ നിനവില്‍ നവകേരളം
കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രവാസി പ്രതിഗമനത്തിന് (റിവേഴ്സ് മൈഗ്രേഷന്‍) കൊവിഡ് കാലം ആക്കംകൂട്ടിയിരിക്കയാണ്. കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിറന്ന നാടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി സംസ്ഥാന
നെയ്യാറ്റിന്‍കര രൂപത സില്‍വര്‍ ജൂബിലിക്ക് കാഹളം മുഴങ്ങി
റവ.ഡോ. ഗ്രിഗറി ആര്‍ബി നെയ്യാറ്റിന്‍കര രൂപതാസ്ഥാപനത്തിന്റെ 24-ാം വാര്‍ഷികവും രൂപതാധ്യക്ഷനായ ഡോ. വിന്‍സെന്റ് സാമുവേലിന്റെ മെത്രാഭിഷേകത്തിന്റെ 24-ാം വാര്‍ഷികവും സമുചിതം ആഘോഷിച്ചു. രൂപതാ സ്ഥാപന ദിനമായ നവംബര്‍