Breaking News

മെസിയെ മറികടന്ന സുനില്‍ ഛേത്രി

മെസിയെ മറികടന്ന സുനില്‍ ഛേത്രി

കാല്‍പന്തിന്റെ ആരാധകരുടെ ദൈവങ്ങളിലൊരാളായ ലയണല്‍ മെസിയെയാണ് സുനില്‍ ഛേത്രിയെന്ന കുറിയ ഇന്ത്യക്കാരന്‍ ഗോള്‍വേട്ടയില്‍ മറികടന്നത്. ലോകഫുട്‌ബോളിന്റെ പുല്‍മൈതാനത്തിന്റെ സമീപത്തേക്കു പോലും എത്തിനോക്കാന്‍ കഴിയാത്ത ഒരു രാജ്യത്തിന്റെ കപ്പിത്താന് ഇതിലും വലിയൊരു ബഹുമതി കിട്ടാനുണ്ടോ? 2018 ജൂണില്‍ നടന്ന ചതുരാഷ്ട്ര ഇന്റര്‍കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലാണ് ഛേത്രി മെസിക്കൊപ്പമെത്തിയത്. കലാശക്കളിയില്‍ കെനിയയെ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. കെനിയന്‍ വല നിറച്ച രണ്ടു ഗോളുകളും പിറന്നത് ഛേത്രിയുടെ കാലുകളില്‍ നിന്ന്. മെസിക്കൊപ്പം 64 രാജ്യാന്തരഗോളുകള്‍ നേടിയ ഛേത്രി ഈ ടൂര്‍ണമെന്റില്‍ മൊത്തം 8 ഗോളുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. അബുദാബിയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ 55 വര്‍ഷത്തെ ഇയവേളയ്ക്കു ശേഷം ഇന്ത്യ ഒരു വിജയം കുറിച്ചപ്പോള്‍ ഇന്ത്യന്‍ നായകന്‍ മെസിയെ മറികടക്കുകയും ചെയ്തു. ഛേത്രിയുടെ രണ്ടു ഗോള്‍ നേട്ടത്തോടെ തായ്‌ലന്‍ഡിനെ 4-1 നാണ് ഇന്ത്യ തരിപ്പണമാക്കിയത്. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ദേശീയ ജഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡില്‍ ഛേത്രി ഇതോടെ രണ്ടാമതെത്തി. 81 ഗോളുകള്‍ നേടിയ ക്രിസ്ത്യാനോ റൊണാള്‍ഡോ മാത്രമാണ് ഛേത്രിക്കു മുന്നിലുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ താരത്തിനുള്ള അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുരസ്‌കാരം സുനില്‍ ഛേത്രിയാണ് നേടിയത്. ഇത് അഞ്ചാം തവണയാണ് ഛേത്രി മികച്ച ഇന്ത്യന്‍ താരമാവുന്നത്. നേരത്തെ 2007, 2011, 2013, 2014 വര്‍ഷങ്ങളിലും ഛേത്രി മികച്ച ഇന്ത്യന്‍ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജ്യാന്തര നിലവാരമുള്ള ഇന്ത്യയുടെ ആദ്യതാരമായി അറിയപ്പെടുന്ന ബൈച്ചൂംഗ് ബൂട്ടിയക്കുശേഷം ഇന്ത്യക്കായി 100 രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടവും ഛേത്രി അടുത്തിടെ സ്വന്തമാക്കിയിരുന്നു.
തന്റെ ലോകകപ്പ് സ്വപ്‌നത്തെ ഛേത്രി ഇങ്ങനെ നിര്‍വചിക്കുന്നു; ”ഇപ്പോള്‍ ഇന്ത്യയുടെ ലോകകപ്പ് പ്രവേശനം അപ്രസക്തമായ ഒരു സ്വപ്‌നമാണ്. എന്തു കൊണ്ട് ഇന്ത്യക്ക് കളിക്കാന്‍ സാധിക്കുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. ലളിതമായി പറഞ്ഞാല്‍ ആ നിലവാരത്തില്‍ നാം എത്തിയിട്ടില്ല. എങ്കിലും ടീമിനെ മെച്ചപ്പെടുത്താന്‍ എനിക്ക് സാധിക്കുന്നതെല്ലാം ചെയ്യും. നമുക്ക് മുന്നില്‍ ലക്ഷ്യങ്ങളുണ്ട്. ഏഷ്യന്‍ റാങ്കിംഗില്‍ ആദ്യ പത്തിലോ പന്ത്രണ്ടിലോ എത്താന്‍ സാധിക്കണം. അവിടെ എത്തിയാല്‍ ഏഷ്യയിലെ മികച്ച ടീമുകള്‍ക്കെതിരെ തോളോടുതോള്‍ ചേര്‍ന്ന് ഏറ്റുമുട്ടാന്‍ സാധിക്കും. അന്ന് സ്വപ്‌നം കണ്ട് തുടങ്ങാം ലോകകപ്പിനെകുറിച്ച്”.


Tags assigned to this article:
footballjeevanaadamleonel messisunil chethri

Related Articles

സഭയില്‍ പുതുയുഗത്തിന് തുടക്കം

  സിനഡാത്മക സഭയ്ക്കായുള്ള സിനഡിന് തുടക്കമായി സാര്‍വത്രിക സഭയില്‍ ആധുനിക കാലഘട്ടത്തില്‍ നവീകരണത്തിന് തുടക്കം കുറിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പോലെ തന്നെ സുപ്രധാനമായ ഒന്നാണ് 2021

നിന്റെ മഹത്വം എന്നെയും കാണിക്കണമേ: ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ

  നിന്റെ മഹത്വം എന്നെയും കാണിക്കണമേ യേശുവിന്റെ വചനങ്ങള്‍ ശ്രവിക്കുവാന്‍ ജനങ്ങള്‍ ഗനേസറത്തു തടാകത്തിന്റെ തീരത്തുകൂടുന്നതും തീരത്തുണ്ടായിരുന്ന ശിമയോന്റെ വള്ളം ഈശോ വചനപ്രഘോഷണത്തിന്റെ വേദിയാക്കി മാറ്റുന്നതും, രാത്രി

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*