Breaking News

മൊണ്‍. പോള്‍ ആന്റണി മുല്ലശ്ശേരി രാജ്യത്തിനും മാതൃക: എന്‍.കെ. പ്രേമചന്ദ്രന്‍ എം. പി

മൊണ്‍. പോള്‍ ആന്റണി മുല്ലശ്ശേരി രാജ്യത്തിനും മാതൃക: എന്‍.കെ. പ്രേമചന്ദ്രന്‍ എം. പി

കൊല്ലം രൂപതയുടെ 4-ാമത് തദ്ദേശിയ മെത്രാനായി 18.04.2018 ല്‍ പോപ്പ് ഫ്രാന്‍സീസ് നിയമിച്ച റവ.മോണ്‍. പോള്‍ ആന്റണി മുല്ലശ്ശേരിയുടെ മെത്രാഭിഷേകം 2018 ജൂണ്‍ 3ന്. മെത്രാഭിഷേക ചടങ്ങുകളുടെ മുന്നോടിയായി കൊല്ലം രൂപതയിലെ ദൈവാലയങ്ങളില്‍ നടക്കുന്ന വൃക്ഷത്തൈ നടീലിന്റെ രൂപതാ തല ഉദ്ഘാടനം വാടി സെയിന്റ് ആന്റണീസ് ദൈവാലയത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. വൃക്ഷത്തൈ നട്ട് നിര്‍വ്വഹിച്ചു. പവിത്രവും വിശുദ്ധവുമായ മെത്രാഭിഷേക ചടങ്ങ് പരസ്ഥിതി സൗഹൃദമായിരിക്കണമെന്നും ഹരിത ചട്ടങ്ങള്‍ പാലിക്കണമെന്നും വൈദീകരേയും വിശ്വാസികളേയും പരിസ്ഥിതി സൗഹൃദമാക്കണമെന്ന മൊണ്‍. പോള്‍ ആന്റണി മുല്ലശ്ശേരിയുടെ നിര്‍ദ്ദേശം ലോകത്തിന് മാതൃകയാണ്. മണ്ണും വായുവും വെള്ളവും മലിനമാക്കപ്പെടുന്ന കാലത്ത് മാലിന്യ വിമുക്തമായ വെള്ളവും ഭൂമിയും വായുവും വീണ്ടെടുക്കുകയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതിയും പ്രകൃതിയേയും വീണ്ടെടുക്ക എന്നുള്ളത് നമ്മളില്‍ നിഷിപ്തമായിരിക്കുന്ന കടമയാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ പുതുതായി കണ്ടു വരുന്ന രോഗാവസ്ഥകള്‍ പരിസ്ഥിതി മലിനീകരണത്തിന്റെ ഫലമായിട്ടുള്ളതാണ്. പ്രകൃതിയും പരിസ്ഥിതിയും മലിന വിമുക്തമാക്കാന്‍ നാം തയ്യാറാകുന്നില്ല എങ്കില്‍ മാനവരാശിയുടെ നാശത്തിന് വഴി തെളിക്കുമെന്നും ദൈനദിന ജീവിതം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. പരിസ്ഥിതി സൗഹൃദ വികസനമാണ് നാടിന് ആവശ്യം. പരിസ്ഥിതി സംരക്ഷണത്തിന്റെ അഭാവം മൂലം കോടികണക്കിന് രൂപ ആരോഗ്യമേഖലയ്ക്കായി ചിലവിടേണ്ടി വരുന്നു. പ്രകൃതി വിഭവങ്ങളെ ഒറ്റയടിക്ക് ചൂഷണം ചെയ്യുന്ന അഹ വികസിത മനോഭാവത്തില്‍ നിന്നും നാം പിന്‍മാറണമെന്നും, പരിസ്ഥിതി സംരക്ഷണത്തിലൂടെ മാത്രമേ നാടിന്റെ സുസ്ഥിര സമഗ്ര വികസനം സാധ്യമാകുകയുള്ളുവെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു.
മെത്രാഭിഷേക ചടങ്ങുകളുടെ ഭാഗമായുള്ള എല്ലാ ചടങ്ങുകള്‍ക്കും വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് തുടക്കം കുറിക്കണമെന്ന നിയുക്ത മെത്രാന്റെ തീരുമാനം ശ്ലാഹനീയമാണെന്ന് ഡോ.ബൈജു ജൂലിയാന്‍ പറഞ്ഞു. മൊണ്‍. പോള്‍ ആന്റണി മുല്ലശ്ശേരിയുടെ നിര്‍ദ്ദേശങ്ങള്‍ മാതൃകയാക്കി കൊല്ലം രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും സകലവിധ ആഘോഷങ്ങള്‍ക്കും തിരുനാളുകള്‍, വിവാഹം, മരണം എന്നീ കര്‍മ്മങ്ങളില്‍ ഹരിത ചട്ടം പാലിച്ചായിരിക്കും വരും കാലങ്ങളില്‍ പ്രവര്‍ത്തിക്കുക എന്ന് എപ്പിസ്‌കോപ്പല്‍ വികാര്‍ റവ. ഡോ. ബൈജു ജൂലിയാന്‍ പറഞ്ഞു.
പരിസ്ഥിതിയെ വീണ്ടെടുക്കുക എന്ന നിയുക്ത മെത്രാന്റെ തീരുമാനം തീരദേശം ഏറ്റെടുക്കുമെന്നും കൊല്ലം കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ഷീബ പറഞ്ഞു.
റവ. ഫാദര്‍ ജോസ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എന്‍.കെ.പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എപ്പിസ്‌കോപ്പല്‍ വികാര്‍ ഡോ. ബൈജു ജൂലിയാന്‍ പരിസ്ഥിതി സംരക്ഷണ പ്രഭാഷണം നടത്തി. വാടി ഇടവക വികാരി റവ. ഫാ. ജോണ്‍ബ്രിട്ടോ, ബി.സി.സി. കോര്‍ഡിനേറ്റര്‍ സജീവ് പരിശവിള, പബ്ലിസിറ്റി കമ്മീഷന്‍ കണ്‍വീനര്‍ ഇ. എമേഴ്‌സണ്‍, കല്ലട ദാസ്, ജാക്‌സണ്‍ നീണ്ടകര, ശോഭാ തോമസ്, മേഴ്‌സി ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles

Bishop Jerome to be made Servant of God

Kollam: Bishop Jerome, the first native bishop of the Kollam diocese of the Catholic Church, will be elevated as Servant

അയോധ്യാവിധിയുടെ വായനാ സാധ്യതകള്‍

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള അനുമതി പരമോന്നത കോടതി നല്‍കിയിരിക്കുന്നു. ദീര്‍ഘകാലത്തെ നിയമപോരാട്ടത്തിന് തീര്‍പുണ്ടായതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ ഒരേസ്വരത്തിലുള്ള വിധി നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. എന്തിന്റെ

കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷൻ പരാമർശത്തിനെതിരെ ക്രൈസ്തവ സഭയിൽ വ്യാപക പ്രതിഷേധം

കുമ്പസാരം നിരോധിക്കണമെന്ന വനിതാകമ്മീഷൻ അധ്യക്ഷയുടെ പരാമർശം അവരുടെ സ്ഥാനത്തിന് യോജിക്കാത്തത് എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാന സമിതി. ആരോപണങ്ങൾ ആർക്കെതിരെയാണ് എങ്കിലും അത്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*