മൊസാംബിക്കിലെ ചുഴലിദുരന്തം മുസ്ലീം സഹോദരങ്ങള്‍ക്ക് അഭയമായി കത്തോലിക്കാ പള്ളികള്‍

പേംബാ: ആറാഴ്ചയ്ക്കിടെ രണ്ട് ചുഴലികൊടുങ്കാറ്റുകള്‍ കനത്ത നാശം വിതച്ച മൊസാംബിക്കില്‍ വീടുകള്‍ നഷ്ടപ്പെട്ട ആയിരകണക്കിന് ആളുകള്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ കത്തോലിക്കാ സഭയും രാജ്യാന്തര സന്നദ്ധസംഘടനകളും മുന്‍കൈ എടുക്കുമ്പോള്‍ രാജ്യത്തെ വടക്കുകിഴക്കന്‍ തീരത്തെ പേംബായിലെ മരിയ ഓക്സിലാദോര പള്ളി ആ പ്രദേശത്തെ മുസ്ലിം സഹോദരങ്ങള്‍ക്ക് അഭയകേന്ദ്രമായി.
മൊസാംബിക്കിന്റെ വടക്കേ അറ്റത്ത് കാബോ ദെല്‍ഗാദോ മേഖലയില്‍ കനത്ത കെടുതികള്‍ക്ക് ഇടയാക്കിയ കെന്നത്ത് ചുഴലിക്കാറ്റിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് അവിടത്തെ മുസ്ലിം ഭൂരിപക്ഷ സമൂഹമാണ്. ‘മനുഷ്യജീവനാണ് ഞങ്ങള്‍ ഏറ്റവും വിലമതിക്കുന്നത്. ആരുടെയും മതമെന്തെന്ന് ഞങ്ങള്‍ ചോദിക്കാറില്ല,’ പേമാരിയിലും വെള്ളപ്പൊക്കത്തിലും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പള്ളിയില്‍ ഇടം നല്കിയ ഫാ. റിക്കാര്‍ഡോ ഫിലിപെ റോസ മാര്‍ക്വെസ് പറഞ്ഞു.
മാര്‍ച്ചില്‍ ഇദായ് ചുഴലിക്കാറ്റില്‍ തെക്കന്‍ മൊസാംബിക്കില്‍ 900 പേര് കൊല്ലപ്പെട്ടിരുന്നു. ഏപ്രില്‍ 25ന് വടക്കുകിഴക്കന്‍ മേഖലയില്‍ കനത്ത നാശനഷ്ടങ്ങള്‍ക്കിടയാക്കിയ കെന്നത്ത് ചുഴലിക്കാറ്റില്‍ മരണസംഖ്യ 38 ആണ്. 35,000 വീടുകള്‍ തകര്‍ന്നു. കെന്നത്ത് ചുഴലിക്കാറ്റിന്റെ കെടുതികള്‍ അനുഭവിക്കുന്ന 168,000 ആളുകള്‍ക്ക് അടിയന്തരമായി രാജ്യാന്തര സഹായം ആവശ്യമുണ്ടെന്ന് കാത്തലിക് റിലീഫ് സര്‍വീസസ് അറിയിച്ചു. ആഫ്രിക്കയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ മൊസാംബിക്കിലെ ജനങ്ങളില്‍ 65 ശതമാനവും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. ഭക്ഷ്യക്ഷാമവും കുടിനീര് ക്ഷാമവും നേരിടുന്ന മേഖലയില്‍ കോളറ, ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികളും വലിയ ആശങ്ക ഉയര്‍ത്തുന്നതായി യുഎന്‍, കാരിത്താസ് സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.
ഇദായ് ചുഴലിക്കാറ്റ് മധ്യ മൊസാംബിക്കില്‍ ബേയിരയില് കൊടിയ നാശനഷ്ടം വരുത്തി കടന്നുപോയിട്ട് ആറാഴ്ച തികയും മുന്‍പാണ് കെന്നത്ത് ചുഴലി വരുന്നത്. ബേയിര തുറമുഖ നഗരത്തെ പാടെ നശിപ്പിച്ച ഇദായ് ചുഴലിക്കാറ്റ് കരയിലേക്കു കയറി സിംബാബ്വേ, മലാവി എന്നിവിടങ്ങളിലായി 700 പേരുടെ മരണത്തിന് ഇടയാക്കി. ചുഴലിക്കാറ്റും കനത്ത വെള്ളപ്പൊക്കവും 20 ലക്ഷം ആളുകളെയാണ് ബാധിച്ചത്. മഴക്കാലം കഴിയാറായപ്പോഴാണ് ചുഴലികൊടുങ്കാറ്റ് കനത്ത മഴയുമായി എത്തിയത്. നദികള്‍ നിറഞ്ഞുകവിഞ്ഞൊഴുകുമ്പോഴാണ് കനത്ത മഴയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നത്. വെള്ളപ്പൊക്കത്തില്‍ നൂറുകണക്കിന് ഗ്രാമങ്ങളില്‍ വീടുകളും കൃഷിയിടങ്ങളും ഒലിച്ചുപോയി.
ഇസ്ലാമിക തീവ്രവാദികള്‍ അടുത്ത കാലത്ത് നിരവധി ക്രൈസ്തവരെ വധിച്ച മേഖല അതിരിടുന്നതാണ് കാബോ ദെല്‍ഗാദോ പ്രവിശ്യ.
Related
Related Articles
ദുരിതബാധിതര്‍ക്ക് ആശ്വാസം പകരാന്‍ കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി
കൊവിഡിന്റെ ദ്രുതഗതിയിലുള്ള വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലും ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിവരുന്ന സാഹചര്യത്തില്‍ കൊച്ചി രൂപതയിലെ കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും തനതായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു
ഫ്രഞ്ച് ബൈബിള്‍
സുവിശേഷം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുക എന്നത് ജ്ഞാനസ്നാനം സ്വീകരിച്ച ഏതൊരു വ്യക്തിയുടെയും കടമയാണ്. തന്റെ ഈ കടമയെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്ന ഒരു സ്ത്രീയായിരുന്നു മിസിസ് മാര്‍ഗരറ്റ്. പക്ഷേ, ചെറുപ്പത്തില്‍ തന്നെ
വിശ്വാസ പരിശീലനം ആത്മാവിന്റെ വളര്‍ച്ചയ്ക്ക്: ബിഷപ് ഡോ. സെബാസ്റ്റിയന് തെക്കത്തെച്ചേരില്‍
വിജയപുരം: ആത്മാവിന്റെ വളര്‍ച്ചക്കുപകരിക്കുന്ന വിശ്വാസത്തില്‍ ആഴപ്പെട്ട് ക്രിസ്തുവിനു സാക്ഷ്യം നല്‍കുക എന്ന ലക്ഷ്യത്തോടെ വേണം പുതിയ വര്‍ഷത്തെ മതബോധന പരിശീലന പരിപാടികള്‍ ആരംഭിക്കേണ്ടതെന്ന് ബിഷപ് ഡോ. സെബാസ്റ്റ്യന്‍