മോഡേണ്‍ കപ്പ്ള്‍സ്

മാതൃകാദമ്പതികള്‍ എന്ന് അവരെ പലരും വിശേഷിപ്പിക്കുമായിരുന്നു. ഒരു ദിവസം ഭാര്യ ഷോപ്പിംഗിനു പോയപ്പോള്‍ യാദൃഛികമായി ക്യാഷ് കൗണ്ടറിലിരിക്കുന്ന സ്ത്രീ അവരുടെ ബാഗില്‍ ഒരു ടിവി റിമോട്ട് കണ്ടു. അവരെ പരിചയമുണ്ടായിരുന്നതു കൊണ്ട് അല്പം ജിജ്ഞാസയോടെ അവര്‍ ചോദിച്ചു: ”ഇതെന്താ ബാഗില്‍ ടിവി റിമോട്ട്?”
അവര്‍ സ്വരം താഴ്ത്തി പറഞ്ഞു: ”ഞാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും ഭര്‍ത്താവ് എന്റെ കൂടെ ഷോപ്പിംഗിന് വരുന്നില്ല എന്നു പറഞ്ഞു. ഇന്ന് ടിവിയില്‍ ഒരു ഫുട്ബോള്‍ മത്സരം ഉണ്ടത്രേ. എനിക്ക് ദേഷ്യം വന്ന് ഞാന്‍ അയാള്‍ കാണാതെ ടിവി റിമോട്ടുമായി ഇങ്ങോട്ടു പോന്നു. അയാള്‍ മാച്ച് കാണുന്നത് എനിക്കൊന്നു കാണണം.”
(ഭാര്യയെ അനുസരിച്ചില്ലെങ്കില്‍ ഇതായിരിക്കും ഫലം)
താന്‍ വാങ്ങിച്ച സാധനങ്ങളുടെ ബില്ല് അടയ്ക്കാനായി ഭാര്യ ക്രെഡിറ്റ് കാര്‍ഡ് കൊടുത്തു. എന്നാല്‍ അത് സ്വൈപ്പിംഗ് മെഷിനില്‍ വച്ചപ്പോള്‍ ക്യാഷര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു:”സോറി മാഡം നിങ്ങളുടെ കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണല്ലോ.” അത് തന്റെ ഭര്‍ത്താവിന്റെ പണിയാണെന്ന് അവള്‍ക്ക് നിശ്ചയമായിരുന്നു.
(ഭര്ത്താക്കന്മാരോട് കളിച്ചാല്‍ ഇതായിരിക്കും ഫലം).
നിരാശപ്പെടാതെ ഭാര്യ തന്റെ ബാഗില്‍ നിന്ന് മറ്റൊരു ക്രെഡിറ്റ് കാര്‍ഡ് എടുത്തു നീട്ടി. ഭാഗ്യത്തിന് അത് ബ്ലോക്ക് ചെയ്തിട്ടില്ലായിരുന്നു.
(ഭാര്യയുടെ ബുദ്ധിസാമര്‍ത്ഥ്യത്തെ കുറച്ച് കാണരുതെന്നര്ത്ഥം)
ആ കാര്‍ഡ് സ്വൈപ്പ് ചെയ്തപ്പോള്‍ വന്ന സന്ദേശം ഇതായിരുന്നു:
”നിങ്ങളുടെ മൊബൈല്‍ ഫോണിലേക്കു വന്നിരിക്കുന്ന ഒടിപി പിന് എന്റര്‍ ചെയ്യുക.” അപ്പോഴാണ് ഭാര്യ ഓര്‍ത്തത് ആ കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫോണ്‍ ഭര്‍ത്താവിന്റേതാണെന്ന്.
(ചിലപ്പോള്‍ ഭര്ത്താക്കന്മാര്ക്ക് അടിയറ പറയേണ്ടി വരുന്ന അവസരങ്ങളില്‍ അവരുടെ സഹായത്തിനായി യന്ത്രങ്ങള്‍ പോലും തുണയായിട്ടുണ്ടാകും.)
ഭാര്യ അത്ര വിഡ്ഢിയൊന്നും അല്ലായിരുന്നു. അവര്‍ അവരുടെ ഭര്‍ത്താവന്റെ ഫോണും ടിവി റിമോട്ടിന്റെ കൂടെ കൊണ്ടുവന്നിരുന്നു. താന്‍ വീട്ടിലില്ലാത്തപ്പോള്‍ ഭര്‍ത്താവ് വേറെ ആരെയും ഫോണ്‍ ചെയ്ത് വിളിച്ചു വരുത്തി സല്ക്കരിക്കില്ല എന്ന് ഉറപ്പുവരുത്തുവാന്‍ അവര്‍ അങ്ങനെ ചെയ്തത്. അതിപ്പോള്‍ അവര്‍ക്കു തുണയായി.
(ഒന്നു നിനച്ചിറങ്ങിയാല്‍ എത്രടത്തോളം വരെ പോകാനും മടിയില്ലാത്തവളാണ് ഭാര്യ)
സാധനങ്ങളെല്ലാം വാങ്ങി ബില്ലും പേ ചെയ്ത് അവര്‍ വീട്ടിലെത്തി. അപ്പോള്‍ അതാ വീട് പുറത്തുനിന്നു പൂട്ടിയിരിക്കുന്നു. ഭര്‍ത്താവിന്റെ കാറും അവിടെയില്ലായിരുന്നു. അയാള്‍ ഒരു കുറിപ്പ് വാതിക്കല് വച്ചിട്ടുണ്ടായിരുന്നു. ”നീ പോയതില്‍ പിന്നെ വീട്ടില്‍ ടിവി റിമോട്ടും എന്റെ ഫോണും കണ്ടില്ല, അതു കൊണ്ട് ഞാന്‍ ടിവിയില്‍ മാച്ച് കാണുന്നതിന് പകരം നേരെ സ്റ്റേഡിയത്തിലേക്ക് പോവുകയാണ്. ഞാന്‍ വരാന്‍ കുറെ വൈകും.”
(ഭര്ത്താക്കന്മാരെ കണ്ട്രോള് ചെയ്യാന്‍ ശ്രമിച്ചാല്‍ അവസാനം തോല്‍ക്കുന്നത് ആരായിരിക്കും?)
ഈ കപ്പ്ള്‍സ് രണ്ടുപേരും അതിസാമര്ത്ഥ്യമുള്ളവരാണ്. രണ്ടുപേര്‍ക്കും അവരവരുടേതായിട്ടുള്ള ആഗ്രഹങ്ങളും താല്പര്യങ്ങളും ഉണ്ട്. ‘ഞാന്‍ ആഗ്രഹിക്കുന്നതു പോലെ എന്റെ ജീവിത പങ്കാളിയും ആഗ്രഹിച്ചാല്‍ മതി’ എന്നു ശഠിച്ചാല്‍ അത്ര ശരിയാകില്ല. അത് പലപ്പോഴും പൊട്ടിത്തെറിയിലും വഴക്കിലുമേ അവസാനിക്കൂ. വിവാഹജീവിതം വിജയിക്കണമെങ്കില്‍ കുറെയൊക്കെ അഡ്ജസ്റ്റ്മെന്റ് ആവശ്യമാണ്. ജീവിതപങ്കാളിയുടെ താല്പര്യങ്ങള്ക്ക് മുന്‍ഗണന നല്കുമ്പോള് അത് പരാജയത്തിന്റെ അടിയറവല്ല, പിന്നെയോ സ്നേഹത്തിന്റെ പ്രകടനമാണ.് സ്നേഹം കുറഞ്ഞുപോകുമ്പോഴാണ് സ്വാര്‍ത്ഥത തലപൊക്കുന്നത്.
വിശുദ്ധ പൗലോസ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഫേസോസുകാര്‍ക്കെഴുതിയ ലേഖനങ്ങള്‍ എത്രയോ പ്രസക്തമാണ്:
”ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവില്‍ എന്ന പോലെ ഭര്ത്താക്കന്മാര്ക്കു വിധേയരായിരിക്കുവിന്‍… സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നതു പോലെ ഭാര്യമാര്‍ എല്ലാ കാര്യങ്ങളിലും ഭര്ത്താക്കന്മാര്ക്കു വിധേയരായിരിക്കണം. ഭര്ത്താക്കന്മാെേര, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍ വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം… ഭര്ത്താക്കന്മാര് ഭാര്യമാരെ സ്വന്തം ശരീരത്തെ എന്ന പോലെ സ്നേഹിക്കണം.” എഫേ 5:22-28
അടുത്ത ലക്കം
ഡോക്ടറെ പറ്റിച്ച മലയാളി
Related
Related Articles
എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി
അഞ്ചു വര്‍ഷത്തെ ദാമ്പത്യജീവിതം പിന്നിട്ടവര്‍ക്കായി കുടുംബജീവിതത്തെക്കുറിച്ച് ഒരു സെമിനാര്‍ നടക്കുകയായിരുന്നു. ചില അംഗങ്ങള്‍ ക്ലാസില്‍ അശ്രദ്ധയോടെ ഇരിക്കുന്നതുകണ്ട അധ്യാപകന് പറഞ്ഞു: ‘നമുക്ക് ചെറിയൊരു എക്സര്‍സൈസ് ചെയ്യാം. എല്ലാവരും
ബുദ്ധിമതിയായ ഭാര്യ
പണ്ട് പണ്ട് ആഫ്രിക്കയില്‍ ഒരു ട്രൈബല്‍ ചീഫ് ഉണ്ടായിരുന്നു. ഏവരാലും ബഹുമാനിതനായ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തേടി പല ഗോത്രത്തലവന്മാരും വരുമായിരുന്നു. ഓരോരുത്തരുടെയും ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും തക്കതായ ഉത്തരം
മനുഷ്യപുത്രന്റെ ആഗമനം: ആഗമനകാലം ഒന്നാം ഞായർ
ആഗമനകാലം ഒന്നാം ഞായർ വിചിന്തനം:- മനുഷ്യപുത്രന്റെ ആഗമനം (ലൂക്കാ 21: 25-36) യേശുവിന്റെ ആഗമനം ഒരു കാൽപ്പനികമായ സ്വപ്നമോ സാങ്കൽപ്പികമായ പ്രതീക്ഷയോ ആശയപ്രേമത്താൽ രൂപീകൃതമായ ഉട്ടോപ്യയോ അല്ല.