മോണ്‍. ജെന്‍സന്‍ പുത്തന്‍വീട്ടില്‍ കോഴിക്കോട് രൂപത വികാരി ജനറല്‍

മോണ്‍. ജെന്‍സന്‍ പുത്തന്‍വീട്ടില്‍ കോഴിക്കോട് രൂപത വികാരി ജനറല്‍

കോഴിക്കോട്: കോഴിക്കോട് രൂപതയുടെ പുതിയ വികാരി ജനറലായി മോണ്‍. ജെന്‍സന്‍ പുത്തന്‍വീട്ടിലിനെ ഏപ്രില്‍ 15ന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നിയമിച്ചു. 2014 മുതല്‍ മംഗലാപുരം മേജര്‍ സെമിനാരി തത്വശാസ്ത്രവിഭാഗത്തിന്റെ മേധാവിയായി സേവനം ചെയ്തുവരികയായിരുന്നു മോണ്‍. ജെന്‍സന്‍ പുത്തന്‍വീട്ടില്‍. വരാപ്പുഴ അതിരൂപത ആലുവ സെന്റ് ജൂഡ് എട്ടേക്കര്‍ ഇടവകയില്‍ പുത്തന്‍വീട്ടില്‍ ചാര്‍ളി-മേരി ദമ്പതികളുടെ മൂന്നാമത്തെ മകനായി 1978 ഏപ്രില്‍ 25ന് ജനിച്ചു. ചുണങ്ങംവേലി സെന്റ് ജോസഫ് സ്‌കൂള്‍, കിഴക്കമ്പലം സെന്റ് ജോസഫ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് കോഴിക്കോട് രൂപതയില്‍ വൈദികവിദ്യാര്‍ഥിയായി. പിന്നീട് തലശേരി ധര്‍മടം മൈനര്‍ സെമിനാരിയിലും മംഗലാപുരം സെന്റ് ജോസഫ് ഇന്റര്‍ ഡയോസിഷന്‍ സെമിനാരിയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി.
2005ല്‍ ഡീക്കന്‍ പട്ടവും 2006 ഏപ്രില്‍ 19ന് തിരുപ്പട്ടവും അന്ന് കോഴിക്കോട് ബിഷപ്പായിരുന്ന ഡോ. ജോസഫ് കളത്തിപ്പറമ്പിലില്‍ നിന്ന് സ്വീകരിച്ചു. 2006 മുതല്‍ 2008 വരെ ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ സെക്രട്ടറിയായും വിവാഹകോടതി നോട്ടറിയായും സേവനമനുഷ്ഠിച്ചു. റോമിലെ ഊര്‍ബന്‍ സര്‍വകലാശാലയില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 2013ല്‍ മേരിക്കുന്ന് ഹോളി റെഡീമര്‍ ദേവാലയത്തില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. 2016 മുതല്‍ കോഴിക്കോട് രൂപതയുടെ വൈദികര്‍ക്കായുള്ള കമ്മീഷന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു വരുന്നു.


Related Articles

‘ടു പോപ്‌സ്’

ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷനില്‍ ഇടംപിടിച്ച രണ്ടു നടന്മാരാണ് അന്റോണി ഹോപ്കിന്‍സും ജൊനാഥന്‍ പ്രൈസും. രണ്ടുപേരും ‘ടു പോപ്‌സ്’ എന്ന ചിത്രത്തിലാണ് കിടയറ്റ അഭിനയചാതുരി പ്രദര്‍ശിപ്പിച്ചത്. ഫ്രാന്‍സിസ്

തീരവാസികളായത് അവരുടെ തീരാദുഃഖമോ ?

ചെല്ലാനം നിവാസികൾ പ്രതീക്ഷയർപ്പിച്ച് ഇരുന്ന ഒരു കാലമായിരുന്നു 2018 ഏപ്രിൽ മാസം. കാരണം കടൽഭിത്തി അതിനുള്ളിൽ സ്ഥാപിക്കുമെന്ന് ആയിരുന്നു അധികാരികൾ അറിയിച്ചിരുന്നത്. 8.6 കോടി രൂപ അതിനായി

കൂടുതല്‍ നല്ല മനുഷ്യരാകാന്‍ ക്രിസ്തുമസ് നമ്മെ പ്രാപ്തരാക്കട്ടെ

കന്യക ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും .ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും (മത്തായി 1 , 22 23 )

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*