Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ സമൂഹത്തിന് ചരിത്രവും സ്വത്വബോധവും ഉണ്ടാകാന്‍ ജീവിതം ഉഴിഞ്ഞുവച്ചു: ബിഷപ് ഡോ. ജോസഫ് കരിയില്‍

എറണാകുളം: സമൂഹത്തിനും സമുദായത്തിനും ചരിത്രമുണ്ടാകാനും സ്വത്വബോധവും ആത്മാഭിമാനവുമുണ്ടാകാനും ജീവിതകാലം മുഴുവന്‍ ഉഴിഞ്ഞുവച്ച ദീര്‍ഘദര്‍ശിയായ മാധ്യമപ്രവര്‍ത്തകനായിരുന്നു മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ എന്ന് കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ അനുസ്മരിച്ചു. മോണ്‍. വെളിപ്പറമ്പിലിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രസ്മാരകങ്ങള്‍ പാട്ടത്തിനുകൊടുക്കുന്ന കാലമാണിത്. ആരുമറിയാതെ പാട്ടം ജന്മമാകും. അതായത്, ഒരിക്കല്‍കൂടി ചരിത്രം കാശുള്ളവന്റെ കാര്യമാകുന്നു. നിലനില്‍പ്പിന്റെ ആധാരമാണ് ചരിത്രം. ചരിത്രത്തിന്റെമേല്‍ ആര്‍ക്ക് അധികാരമുണ്ടോ അവരുടേതാണ് വര്‍ത്തമാനകാലം. ഭാവിയും അവരുടേതുതന്നെ. അതിനാലാണ് ചരിത്രം ഒരു കലഹപ്രദേശമോ സംഘര്ഷഭൂമിയോ ആകുന്നത്.
ചരിത്രത്തിലെ അരികുജീവിതങ്ങളുടെ ഉള്ളകമാകെ പൊള്ളിക്കുന്ന നോവുകള്‍ക്ക് പുതുഭാഷ്യങ്ങള്‍ വേണ്ടിവരുന്നു. രാശിപ്രമാണങ്ങള്‍ ആരോ ചമച്ചതിനാല്‍ നീചരാശിയില്പെട്ടുപോയവര് പുതുചരിത്രവുമായി രൂപമെടുക്കുന്നുണ്ട്. ജനാധിപത്യത്തിലെ അധികാരത്തിന്റെ അപ്പം പങ്കുവയ്ക്കുമ്പോള്‍ വായില്ലാകുന്നിലപ്പനാക്കപെടുന് നവന്റെ ഓഹരി ആരോ ഒക്കെ അടിച്ചുമാറ്റുന്നുമുണ്ട്.
ചെവിട്ടോര്മകളിലും പാഠപുസ്തകങ്ങളിലുമെല്ലാം അസത്യങ്ങള്‍ തിരുകിക്കയറ്റുന്ന പ്രവണതയെ മോണ്‍. വെളിപ്പറമ്പില്‍ ജനാധിപത്യരീതിയില്‍ മാധ്യമംകൊണ്ട് എതിര്‍ത്തു. സാമ്പ്രദായിക ചരിത്രവായനകളുടെ പരിപ്രേഷ്യത്തിനു പുറത്തും ചരിത്രമുണ്ടെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. അവകാശാധികാരങ്ങള് വീതംവയ്ക്കുമ്പോള്‍ വെളിയിലും പറമ്പിലുമൊക്കെ നില്ക്കേണ്ടിവരുന്നവരെ ചരിത്രത്തിന്റെ അകത്തളങ്ങളില്‍ പ്രവേശിപ്പിക്കണമെന്ന് വെളിപ്പറമ്പിലച്ചന് വാദിച്ചു.
പണ്ട് പടം പിടിക്കുന്നവന് പടത്തിനു പുറത്തായിരുന്നു. എന്നാല്‍ ഇന്ന് സെല്‍ഫി എടുക്കുന്നവന് ചരിത്രനിര്‍മിതിയില്‍ സ്വയംപ്രതിഷ്ഠിക്കുന്നുണ്ട്. എല്ലാവരുടെയും ദൈവം ഒന്നാണ്; ഞങ്ങളുടെ ദൈവം ഒന്നരയാണ് എന്ന സ്ഥിതി സമൂഹത്തില്‍ പൊതുവെ എന്നതുപോലെ സഭാതലത്തിലും സാന്നിധ്യമുറപ്പിച്ചിട്ടുണ്ടെന് ന് ബിഷപ് കരിയില്‍ ഓര്‍മിപ്പിച്ചു.
Related
Related Articles
പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍-കോടിയേരി
തിരുവനന്തപുരം: വിവരശേഖരണ വിഷയത്തില്‍ വലിയ പ്രചാരവേലയാണ് പ്രതിപക്ഷം നടത്തുന്നതെന്നും ഇതില്‍ ഒരടിസ്ഥാനവുമില്ലെന്നാണ് പാര്ട്ടിവിലയിരുത്തുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജനങ്ങളുടെ ജീവന് രക്ഷിക്കുക എന്നതിലുപരിയായി സര്‍ക്കാരിനേയും
വിശ്വാസവിരുദ്ധ പരമാര്‍ശം സര്‍ക്കാര്‍ നടപടി സ്വീകരിക്കണം -കെസിബിസി
എറണാകുളം: ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ കുമ്പസാരം എന്ന വിശുദ്ധ കൂദാശയെ നിന്ദിച്ചും അവഹേളിച്ചും കേരളാ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് വിജ്ഞാനകൈരളി മാസികയില്‍ പ്രഫ. വി. കാര്ത്തികേയന് നായര്‍ നടത്തിയ
കേരള സൈന്യത്തിന് നന്ദി പറഞ്ഞ് തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി
തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. കെ. വാസുകി പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ എല്ലാവർക്കും നന്ദി പറയുന്നു. സേവന സന്നദ്ധരായി മുന്നോട്ട് എത്തിയ മത്സ്യബന്ധന തൊഴിലാളികൾക്കും, അവരെ