മോണ്‍. ജോസഫ് പടിയാരംപറമ്പിലിനെ അനുസ്മരിച്ചു

Print this article
Font size -16+
എറണാകുളം: സഭയ്ക്കും സമുദായത്തിനും നികത്താനാവാത്ത നഷ്ടമാണ് മോണ്‍. ജോസഫ് പടിയാരംപറമ്പിലിന്റെ ആകസ്മിക വിയോഗം മൂലമുണ്ടായതെന്ന് ടി.ജെ വിനോദ് എംഎല്‍എ പറഞ്ഞു. ഏവര്‍ക്കും സ്വീകാര്യനായ വൈദിക ശ്രേഷ്ഠനായിരുന്നു പടിയച്ചന്. കെഎല്‍സിഎ വരാപ്പുഴ അതിരൂപത മുന്‍ ഡയറക്ടര്‍ മോണ്‍. ജോസഫ് പടിയാരംപറമ്പിലിന്റെ മുപ്പതാം ചരമദിനാചരണത്തിന്റെ ഭാഗമായി കെഎല്‍സിഎ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈപ്പിന്‍ പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയ പാരീഷ് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, അതിരൂപത ഡയറക്ടര്‍ ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, ഫാ. ജോസഫ് രാജന് കിഴവന, ഫാ. ജോസഫ് തട്ടാരശേരി, ആന്റണി പടിയാരംപറമ്പില്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. അതിരൂപത പ്രസിഡന്റ് സി.ജെ പോള്‍ അധ്യക്ഷനായിരുന്നു. അതിരൂപത ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് റോയ് ഡി കുഞ്ഞ നന്ദിയും പറഞ്ഞു.
അതിരൂപത ട്രഷറര്‍ പൗലോസ് എന്‍.ജെ, ഭാരവാഹികളായ ബാബു ആന്റണി, എം.എന്‍ ജോസഫ്, ബേസില്‍ മുക്കത്ത്, വിന്‍സ് പെരിഞ്ചേരി, സിബി ജോയ്, നഗരസഭ കൗണ്‍സിലര്‍ ജോര്‍ജ് നാനാട്ട് എന്നിവര്‍ സംബന്ധിച്ചു.
Click to join Jeevanaadam Whatsapp ചെയ്യുക
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
മതബോധന അദ്ധ്യാപകർ പകർത്തി എഴുതിയ സമ്പൂർണ്ണബൈബിൾ ഇടവകയ്ക്ക് സമർപ്പിച്ചു.
എരമല്ലുര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യഴ്സ് ഇടവക മതബോധന അദ്ധ്യാപകര്‍ പകര്‍ത്തി എഴുതിയ സമ്പൂര്‍ണ്ണബൈബിള്‍ കൊച്ചി രൂപതാ ചാന്‍സലര്‍ ഫാ. ഷൈജു പര്യാത്തുശ്ശേരി ഇടവകയ്ക്ക് സമര്‍പ്പിച്ചു. കൊവിഡ് പോരാളികള്‍ക്കും
KRLCC Dubai യുടെ പ്രതിമാസ കമ്മറ്റി മീറ്റിംഗ് ദുബായ് സെന്റ് മേരീസ് ദേവാലയത്തിൽ നടന്നു.
ദുബായ് : കേരള റീജണൽ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി ദുബായ് യുടെ പ്രതിമാസ സമ്മേളനം ദുബായ് സെന്റ് മേരീസ് ദേവാലയത്തിൽ റൂം നമ്പർ 3 ൽ വെച്ച്
നെയ്യാറ്റിന്‍കരയുടെ ഇടയന് സപ്തതിയുടെ നിറവില്‍
‘ആദ് ആബ്സിയൂസ് പ്രൊവഹേന്തും’ [Ad Aptius Provehendum] (ദക്ഷിണേന്ത്യയില്‍ സുവിശേഷവത്കരണം ത്വരിതപ്പെടുത്തുന്നതിന്) – ഇതായിരുന്നു 1996-ല്‍ നെയ്യാറ്റിന്‍കര രൂപത രൂപീകരിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ
No comments
Write a comment
No Comments Yet!
You can be first to comment this post!