Breaking News

മോണ്‍. ഡോ. പോള്‍ ആന്റണി മുല്ലശേരി നിയുക്ത കൊല്ലം ബിഷപ്

മോണ്‍. ഡോ. പോള്‍ ആന്റണി മുല്ലശേരി നിയുക്ത കൊല്ലം ബിഷപ്

കൊല്ലം: മോണ്‍. ഡോ. പോള്‍ ആന്റണി മുല്ലശേരിയെ കൊല്ലം രൂപതയുടെ പുതിയ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്ന് വൈകീട്ട്(2018 ഏപ്രില്‍ 18ന്) ഇന്ത്യന്‍ പ്രാദേശിക സമയം വൈകീട്ട് 3.30ന്് റോമിലും കൊല്ലം രൂപതയിലും നടന്നു. രൂപതയുടെ വികാരി ജനറലാണ് മോണ്‍. ഡോ. പോള്‍ ആന്റണി മുല്ലശേരി. ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 1960 ജനുവരി 15ന്് കൊല്ലം രൂപതയിലെ കൈതകോടി ഇടവകയിലാണ് നിയുക്ത ബിഷപ്പിന്റെ ജനനം. കൊല്ലം സെന്റ് റാഫേല്‍സ് മൈനര്‍ സെമിനാരിയിലും ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയുലമായിരുന്നു വിദ്യാഭ്യാസം. 1984 ഡിസംബര്‍ 22ന് പൗരോഹിത്യശുശ്രൂഷയില്‍ പ്രവേശിച്ചു.
റോമിലെ പൊന്തിഫിക്കല്‍ ഊര്‍ബാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നു കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റും ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ജൂറിസ്പ്രുഡന്‍സില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. പുനലൂര്‍ രൂപതയിലെ സെന്റ് മേരീസ് കത്തീഡ്രലിലും കുമ്പളം സെന്റ് മൈക്കിള്‍സ് ഇടവകയിലും സഹവികാരിയായും ത്രീ കിംഗ്‌സ് ചര്‍ച്ച് വടക്കുംതല, മരുതൂര്‍കുളങ്ങര, സെന്റ് ജോസഫ്‌സ് പടപ്പക്കര, ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ കൊല്ലം, തങ്കശേരി ഹോളിക്രോസ് തുടങ്ങിയ ഇടവകകളില്‍ ഇടവകവികാരിയായും രൂപത ബൈബിള്‍, മതബോധന അപ്പസ്‌തൊലേറ്റുകളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയും കൊല്ലം സെന്റ് റാഫേല്‍ മൈനര്‍ സെമിനാരിയില്‍ പ്രീഫെക്ട് ആയും റെക്ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എപ്പിസ്‌കോപ്പല്‍ വികാരി, പ്രൊ വികാരി ജനറല്‍ എന്നീ നിലകളിലും സേവനം ചെയ്തിട്ടുള്ള മോണ്‍. പോള്‍ ആന്റണി മുല്ലശേരി ജുഡീഷ്യല്‍ വികാരിയായും രൂപത കോടതി ജഡ്ജ് ആയും സെന്റ് റാഫേല്‍ മൈനര്‍ സെമിനാരി സ്പിരിച്വല്‍ ഡയറക്ടര്‍ ആയും ഔവര്‍ ലേഡി ഓഫ് ഫാത്തിമ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ റെക്ടര്‍ ആയും തങ്കശേരി ഹോളി ഫേസ് കോണ്‍വെന്റ് ചാപ്ലിനായും സേവനം ചെയ്തു വരുന്നു. 2017 ഫെബ്രുവരി ഒന്നിനാണ് അദ്ദേഹത്തെ വികാരി ജനറലായി നിയമിച്ചത്.

 


Related Articles

2020ല്‍ ശ്വസിക്കാന്‍ ശുദ്ധവായു തപ്പി നടക്കേണ്ടിവരുമോ?

പൊടിയും പുകയും നിറഞ്ഞ് ശ്വാസംമുട്ടുന്ന ഡല്‍ഹിയുടെ ചിത്രം മലയാളികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. 2019ല്‍ ഡല്‍ഹി നിവാസികള്‍ നിരവധി രോഗപീഢകള്‍ക്കാണ് അടിമപ്പെട്ടത്. ഈ വിപത്ത് സാവധാനം കൊച്ചി

ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന പുണ്യപുരുഷന്‍

നീണ്ട 41 വര്‍ഷങ്ങള്‍ കൊല്ലം രൂപതയില്‍ ജ്വലിച്ചുനിന്ന ആത്മീയാചാര്യനായ ജെറോം പിതാവ് വിശുദ്ധപാതയിലേക്ക് പ്രയാണം ആരംഭിക്കുകയാണ്. ഈ പുണ്യപുരുഷനെക്കുറിച്ചുള്ള ഓര്‍മകള്‍ ജനഹൃദയങ്ങളിലും കൊല്ലം നഗരവീഥികളിലും ഇന്നും തെളിഞ്ഞുനില്‍ക്കുന്നു.

ക്രിസ്ത്യാനിക്ക് ചായ്‌വ് താമരയോടെന്നു മറുനാടൻ മലയാളി

നിയമസഭ തിരഞ്ഞെടുപ്പിന് ആറു മാസം മാത്രം ബാക്കി നിൽക്കെ കേരളത്തിലെ സാമുദായിക മാറ്റങ്ങളെക്കുറിച്ച് അവകലനം ചെയ്തുകൊണ്ടാണ് മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമം ക്രൈസ്തവ സമൂഹത്തിൽ അതിശക്തമായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*