മോൺ ജോർജ് റാറ്റ്സിങ്‌റോടൊപ്പം ഒരു ദിവസം

മോൺ ജോർജ് റാറ്റ്സിങ്‌റോടൊപ്പം  ഒരു ദിവസം

ഒരു കാലഘട്ടത്തിന്റെ ഇരുളും വെളിച്ചവും നിറഞ്ഞ ചിന്തകളുടെ ശ്വാസം സ്പന്ദിക്കുന്നതാണ് ബെനഡിക്റ്റ് പാപ്പായുടെ ദാര്‍ശനിക രചനകള്‍. ആധുനിക യുഗത്തിലെ ഏറ്റവും ശ്രേഷ്ഠനായ ദൈവശാസ്ത്രകാരന്‍ എന്നതിലുപരി, പരിചിന്തനത്തിന്റെ വ്യാപ്തികൊണ്ടും ജ്ഞാനാന്വേഷണത്തിന്റെ ശക്തികൊണ്ടും ഒരു തികഞ്ഞ ദാര്‍ശനികന്‍ കൂടിയാണ് പാപ്പ. ബെനഡിക്ട് പാപ്പാ ഒരു ദാര്‍ശനികനാകുന്നത് അദ്ദേഹത്തിന്റെ സത്യാന്വേഷണങ്ങളുടെ സ്പഷ്ടതയും വ്യക്തതയും കൊണ്ടാണ്. മതം സമൂഹത്തിന് ഒഴിവാക്കാനാവാത്ത ഒരു പ്രതിഭാസമല്ലെന്നും അതിനെ സാമൂഹ്യബന്ധങ്ങളുടെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നുള്ള ആഹ്വാനങ്ങള്‍ ഇരുപതാം നൂറ്റാണ്ടില്‍ എവിടെയും മുഴങ്ങിക്കേട്ടു. ഈ വാദഗതികള്‍ക്ക് ഓരോ ദേശങ്ങളിലും കൂണുപോലെ പൊന്തിവരുന്ന പ്രസ്ഥാനങ്ങളുടെ പിന്‍ബലവുമുണ്ടായിരുന്നു.

എന്നാല്‍ മതം മനുഷ്യജനത്തിന്റെ സ്വത്വബേധത്തിന്റെ ആധാരശിലയാണെന്നും ബൗദ്ധിക-സാംസ്‌കാരിക നി
ര്‍മിതിക്ക് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒന്നാണെന്നും പാപ്പാ തന്റെ ദാര്‍ശനിക പ്രബോധനങ്ങളിലൂടെ ഉദ്ബോധിപ്പിച്ചു. ശാസ്ത്രത്തിന്റെ ഉത്ഭവവും അതിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും, മനുഷ്യന്റെ ബുദ്ധിക്ക് യോജിക്കുന്നതു മാത്രമേ സത്യവും യാഥാര്‍ത്ഥ്യവുമായി പരിഗണിക്കാവൂ എന്ന അതിര്‍വരമ്പ് വരച്ചുവച്ചു. ഉണ്‍മയുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും അതിഭൗതികമാനങ്ങളെ ഹൃദിസ്ഥമാക്കാന്‍ മനുഷ്യയുക്തിക്ക് സാധ്യമാകില്ലെന്ന ചിന്തയാണ് സത്യാവസ്ഥകളെയും യാഥാര്‍ത്ഥ്യങ്ങളെയും ഭൗതികചട്ടക്കൂട്ടില്‍ മാത്രം ഗ്രഹിക്കാന്‍ മുറവിളികൂട്ടുന്ന ശാസ്ത്രാടിസ്ഥാനങ്ങള്‍ക്ക് ഉത്തേജകശക്തിയായി നിലകൊണ്ടത്. കണക്കൂകൂട്ടിയെടുക്കാവുന്നത് മാത്രം സത്യത്തിന്റെ അളവുകോലാകുമ്പോള്‍ സ്രഷ്ടാവ്, മതം, വിശ്വാസം എന്നിവയൊക്കെ അയഥാര്‍ത്ഥ്യവും അര്‍ത്ഥശൂന്യവുമാകും. ശാസ്ത്രകുതകികളുടെ ഇത്തരം ഐഹികവും സങ്കുചിതവുമായ ശുഷ്‌കവാദപ്രതിവാദങ്ങളെ നഖശിഖാന്തം എതിര്‍ക്കാന്‍ ബെനഡിക്ട് പാപ്പ സര്‍വശക്തിയും സംഭരിച്ചു. യുക്തിയുടെ ആഴത്തിനും പരപ്പിനും പരിധിനിശ്ചയിക്കുന്ന സങ്കുചിത ശാസ്ത്ര സംസ്‌കാരം തെറ്റാണെന്ന് പാപ്പാ പ്രസ്താ ലവിച്ചു. സ്രഷ്ടാവിനെയും വിശ്വാസത്തെയും മതത്തെയും സമൂലമായി പിന്‍താങ്ങിക്കൊണ്ടുള്ള ശാസ്ത്രപുരോഗതി ആപല്‍കരമാണെന്ന് ബെനഡിക്ട് പാപ്പായുടെ പ്രബോധനങ്ങള്‍ അടിവരയിട്ടു പറയുന്നു.

2006 സെപ്തംബര്‍ 20-ാം തീയതി നടന്ന ഏറെ ഹൃദ്യമായ ആ മുഖാമുഖത്തിനുശേഷം ജീവിതത്തില്‍ ഏറ്റവുധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആ സഭാസാരഥിയെപ്പറ്റിയുള്ള ഓര്‍മ്മകള്‍ അയവിറക്കി കുറച്ചു ദിവസങ്ങള്‍ കൂടി റോമില്‍ തങ്ങി. ഭാര്യ ഡോ.ശുഭയാകട്ടെ പരിശുദ്ധ പി
താവിന്റെ കരം ഗ്രഹിക്കുകയും തിരുമോതിരം മുത്തുകയും ചെയ്ത നിര്‍വൃതിയില്‍ എല്ലാം മറന്ന് സ്വപ്നത്തിലെന്നപോലെ നടക്കുന്നു. പാപ്പായുടെ മോതിരത്തെ മുക്കുവന്റെ മോതിരമെന്നാണ് പറയുക (പിസ്‌ക്കേറ്ററി റിങ്ങ്) വിശുദ്ധ പത്രോസ് വള്ളത്തിലിരുന്ന് മീന്‍ പിടിക്കുന്ന ചിത്രമുള്ള മോതിരം മനുഷ്യരെ സഭാവിശ്വാസത്തിലേക്ക് നയിക്കുന്ന മുക്കുവന്റെ പ്രതീകാത്മകമായ ഓര്‍മയാണ് പുതുക്കുന്നത്. പാപ്പായുടെ മോതിരത്തില്‍ മുത്താന്‍ സാധിക്കുക ഒരു കത്തോലിക്കന്റെ വിശ്വാസസംരക്ഷണത്തിന്റെ പൂര്‍ത്തീകരണമായി പറയാം. പാപ്പായുടെ മരണത്തോടെ ആ മോതിരം മറ്റാര്‍ക്കും ഉപയോഗിക്കാന്‍ പാടില്ലാത്തവിധം നശിപ്പിക്കപ്പെടുന്നു. ഇതു കര്‍ദ്ദിനാള്‍മാരുടെ സാന്നിധ്യത്തിലാണ് സംഭവിക്കുക.

സെന്റ് പീറ്റേഴ്സ് ബസിലിക്ക, വത്തിക്കാന്‍ മ്യൂസിയം, ലൈബ്രറി, കോണ്‍ക്ലേവ് നടക്കുന്ന സിസ്റ്റൈന്‍ ചാപ്പല്‍ തുടങ്ങി വത്തിക്കാനുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും കയറിയിറങ്ങി സെപ്തംബര്‍ 25-ാം തീയതി ഞങ്ങള്‍ വത്തിക്കാനോട് വിട പറഞ്ഞു മ്യൂണിക്കിലെത്തി. എന്റെ ജീവിതത്തിന്റെ ഒരു സുവര്‍ണകാലഘട്ടം ചെലവഴിച്ച, ഞാനേറെ ഇഷ്ടപ്പെടുന്ന മ്യൂണിക് നഗരം. മ്യൂണിക്കില്‍ നിന്നു ഒരു മണിക്കൂര്‍ ട്രെയിനില്‍ യാത്ര ചെയ്ത് ഔഗ്സ്ബുര്‍ഗ് രൂപതയുടെ കീഴിലുള്ള കെംപ്റ്റനിലെ ഒരു പള്ളിയിലെത്തി. അവിടുത്തെ വികാരിയാണ് എന്റെ ബന്ധുവായ ഫാ. തോമസ് പാലയ്ക്കല്‍. അദ്ദേഹത്തോടൊപ്പമാണ് ഞങ്ങളുടെ താമസം.

പിറ്റെ ദിവസം ഞാനും ഭാര്യയും അച്ചനോടൊപ്പം റേഗന്‍സ്ബുര്‍ഗ്ഗിലേക്കു ട്രെയിന്‍ കയറി. ഏതാണ്ട് നാലു മണിക്കൂറോളം യാത്ര ചെയ്യണം. ലക്ഷ്യം റേഗന്‍സ്ബുര്‍ഗ്ഗ് കത്തീഡ്രലിനടുത്തുള്ള ലൂസന്‍ഗാസെയിലെ ഒരു കൊച്ചുവീട്. അവിടെയാണ് ബെനഡിക്ട് പാപ്പായുടെ ജ്യേഷ്ഠ സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്സിങ്ങര്‍ താമസിക്കുന്നത്. പാപ്പായെക്കാള്‍ മൂന്നു വയസിനു മൂത്ത സഹോദരന് അന്ന് വയസ് 82. കാഴ്ചശക്തി ഏതാണ്ട് അസ്തമിച്ചു തുടങ്ങുന്ന സ്ഥിതി. അനുജനോടൊപ്പം പെന്റ്ലിങ്ങിലെ വസതിയില്‍ താമസിച്ചിരുന്ന ജോര്‍ജച്ചന്‍ സഹോദരന്‍ കര്‍ദിനാളായി വത്തിക്കാനിലേക്ക് പോയശേഷം സ്വന്തമായുള്ള ഒരു ചെറിയ വീട്ടില്‍ കത്തീഡ്രലിനടുത്ത് താസിക്കുകയാണ്. കാരണം കത്തീഡ്രലിലെ ഗായകസംഘത്തിന്റെ മേധാവിയായിരുന്നു ദീര്‍ഘകാലം.

ബെനഡികട് പാപ്പാ പിതൃസ്ഥാനത്ത് സ്ഥാപിച്ച് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയെന്ന നിലയ്ക്കാണ് മോണ്‍. ജോര്‍ജ് റാറ്റ്സിങ്ങര്‍ ലോകസമക്ഷം ഏറെ ശ്രദ്ധേയനാകുന്നത്. ഇരട്ടകളെപ്പോലെ ബാല്യകാലം പിന്നിട്ട് യുദ്ധകാലത്തെ കഷ്ടതകളെല്ലാം അനുഭവിച്ച് സെമിനാരിയില്‍ പഠിച്ച് ഒരേ ദിവസം വൈദിക പട്ടം സ്വീകരിച്ച് മ്യൂണിക്കില്‍ ആര്‍ച്ച്ബിഷപ്പായി പോയപ്പോഴും വത്തിക്കാനില്‍ വിശ്വാസതിരുസംഘത്തിന്റെ മേധാവിയായി പോയപ്പോഴുമെല്ലാം കൃത്യകാലയളവില്‍ അനുസരണയുള്ള ഒരു അനുജനെപ്പോലെ ജോസഫ് റാറ്റ്സിങ്ങര്‍ ജ്യേഷ്ഠനെ കാണുവാനും കുശലം പറയാനുമായി എത്തുമായിരുന്നു. പറ്റുമ്പോഴെല്ലാം ജ്യേഷ്ഠനും അനുജനെ കാണാനെത്തി. അങ്ങനെ ആ അടുപ്പം രക്തബന്ധത്തിന്റെ ചൂടാറാത്ത തീക്ഷ്ണതയോടെ അവരുടെ ജീവിതത്തിലെ അപൂര്‍വ സുകൃതങ്ങളിലൊന്നായി മുമ്പോട്ടുപോയി. ആര് ആരെ കൂടുതല്‍ സ്നേഹിച്ചുവെന്ന് പറയാന്‍ പ്രയാസം.

വത്തിക്കാനിലെ പ്രത്യേക ഓഡിയന്‍സില്‍ പാപ്പായെ കണ്ടശേഷം യാത്ര പറയാന്‍ നേരം, റേഗന്‍സ്ബുര്‍ഗില്‍പ്പോയി ജ്യേഷ്ഠനെ കാണണമെന്ന് പിതാവ് എന്നോട് ആവശ്യപ്പെട്ടതിന് പ്രത്യേക ഉദ്ദേശ്യമുണ്ടായിരുന്നു. അനുജന്‍ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി സ്ഥാനമേറ്റു കഴിഞ്ഞപ്പോള്‍ ഇവിടെ ജര്‍മനിയില്‍ ജ്യേഷ്ഠന്‍ അഗാധമായൊരു വിഷാദരോഗത്തിലേക്ക് പതിച്ചു. പാപ്പായോടുള്ള വിദ്വേഷമോ ശങ്കാശീലമോ കൊണ്ടല്ല, പ്രത്യുത ഇനി അനുജനെ പഴയതുപോലെ കാണാന്‍ കിട്ടില്ല എന്ന കടുത്ത നൈരാശ്യം കൊണ്ട്. അനുജന്‍ തന്നില്‍ നിന്ന് അകന്നുപോകുകയാണല്ലോ എന്ന ചിന്ത ജ്യേഷ്ഠനെ ശൂന്യമായ ഒരു ഏകാന്തതയില്‍ കൊണ്ടെത്തിച്ചു. കൈവിട്ടുപോയ അമൃത് വീണ്ടെടുക്കുവാന്‍ പറ്റാതെ പോകുന്നു എന്ന വേദന ജോര്‍ജ് റാറ്റ്സിങ്ങറെ അന്ധകാരമായ ഒരു വിജനതയിലേക്ക് തള്ളിയിട്ടു.

ട്രെയിന്‍ റേഗന്‍സ്ബുര്‍ഗ്ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നപ്പോഴാണ് ഞാന്‍ ചിന്തകളില്‍ നിന്നുണര്‍ന്നത്. ടാക്സിപിടിച്ച് ലൂസന്‍ഗാസെയിലെ ചെറിയ വീട്ടിലെത്തി. പതിന്നാലു വര്‍ഷത്തിനു ശേഷമുള്ള കൂടിക്കാഴ്ചയാണ്. വാതില്‍ തുറന്ന് പാതി അന്ധമായ മിഴികളിലൂടെ തന്നെ കാണാന്‍ വന്ന ഈ വിദേശി ആരെന്ന് കണ്ടുപിടിക്കാന്‍ കഷ്ടപ്പെടുന്ന ഒരു വയോധികനെയാണ് ഞാന്‍ കണ്ടത്. ജീവിച്ചു തീര്‍ന്ന 82 വര്‍ഷംകൊണ്ട് വാര്‍ദ്ധക്യത്തിന്റെ ജരാനരകള്‍ ബാധിച്ച് ശോഷിച്ചവശമായ ഒരു ശരീരമാണ് ഞാന്‍ കണ്‍മുമ്പില്‍ കണ്ടത്. നിഴലിനോടും വെളിച്ചത്തോടും പോരാട്ടം നടത്തി സാവധാനം മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ആ പഴയകാല സുഹൃത്തിനെ നിസ്സഹായതയോടെ മാത്രമാണ് എനിക്ക് നോക്കി നില്‍ക്കാന്‍ സാധിച്ചത്. ആളെ മനസിലായപ്പോള്‍ കെട്ടിപ്പിടിച്ച് അകത്തേക്ക് കൊണ്ടുപോയി. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതുപോലെ. ജോര്‍ജച്ചന്റെയും മിഴികള്‍ നിറഞ്ഞു. സന്തോഷാശ്രുക്കള്‍. വത്തിക്കാനില്‍പോയി അനുജനെ കണ്ട ഫോട്ടോകളെല്ലാം ഞാന്‍ കാണിച്ചു. വിശേഷങ്ങളെല്ലാം പറഞ്ഞു. കൂടെയുണ്ടായിരുന്ന ഭാര്യ ഡോ. ശോഭയേയും ഫാ. തോമസ് പാലയ്ക്കലിനെയും പരിചയപ്പെടുത്തി. കാപ്പിയും പലഹാരങ്ങളും തന്നു. നാട്ടിലെ വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് നിശബ്ദതയിലേക്കും വിഷാദാവസ്ഥയിലേക്കും അദ്ദേഹം തെന്നിവീഴുന്നത് ഞാന്‍ കണ്ടു. ദീര്‍ഘനേരം സംസാരിച്ചശേഷം യാത്രപറയാനൊരുങ്ങിയപ്പോള്‍ ജോര്‍ജച്ചന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇനി എന്നു കാണുമെന്നു ചോദിച്ചു. ഈ ഭൂമിയിലൂടെ നടന്നു പോകുന്ന അപൂര്‍വം ചില വിശുദ്ധന്മാരില്‍ ഒരാളാണദ്ദേഹമെന്ന് എനിക്കപ്പോള്‍ തോന്നി.

റേഗന്‍സ് ബുര്‍ഗ്ഗില്‍ നിന്ന് കെംപ്റ്റനിലേക്കുള്ള ട്രെയിനിലിരിക്കുമ്പോള്‍ ഗദ്ഗദകണ്ഠനായ എന്റെ മനസും വിതുമ്പുന്നുണ്ടായിരുന്നു. കാല്‍ വിരലുകളിലൂടെ താഴേയ്ക്ക് വാര്‍ന്നൊഴുകിപ്പോകുന്ന ഭൂതകാലത്തിന്റെ കണ്ണീര്‍ നനവുള്ള ഓര്‍മകള്‍ എന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരിക്കുന്നു.

 


Tags assigned to this article:
drgeorgethayilgeorge ratzinger

Related Articles

ഡല്‍ഹി സ്തംഭിപ്പിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച്.

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധം 43 ാം ദിവസവും പിന്നിടുമ്പോള്‍ റിപ്പബ്ലിക്ക്് ദിനത്തില്‍ നടത്തുമെന്നറിയിച്ച ട്രാക്ടര്‍ റാലിക്ക് മുന്നോടിയായുള്ള ട്രാക്ടര്‍ റാലി നടന്നു.സിങ്കു,തിക്രി,ഗാസിപൂര്‍ എന്നീ അതിര്‍ത്ഥികളിലാണ്

അലക്സ് വടക്കുംതല പിതാവിന് ജന്മദിന ആശംസകൾ

കണ്ണൂർ രൂപത അധ്യക്ഷൻ അലക്സ് വടക്കുംതല പിതാവിന് 59ാം പിറന്നാൾ. 1959 ജൂൺ 14 ാം തീയതി പനങ്ങാട് എന്ന് ഗ്രാമമാണ് ജനനസ്ഥലം. വരാപ്പുഴ അതിരൂപതയിൽ വൈദികനായി

സമാധാനമേകുന്ന ദൈവകൃപ

വരുവാനിരിക്കുന്ന രക്ഷകനെക്കുറിച്ചുള്ള ആദ്യപ്രവചനം നടത്തിയ ഏശയ്യ പ്രവാചകന്‍ രക്ഷകനെക്കുറിച്ച് നാലു കാര്യങ്ങളാണ് വ്യക്തമാക്കുന്നത്. രക്ഷകന്‍ വിസ്മയനീയനായ ഉപദേഷ്ടാവായിരിക്കും, ശക്തനായ ദൈവമായിരിക്കും, നിത്യനായ പിതാവായിരിക്കും, സമാധാനത്തിന്റെ രാജാവായിരിക്കും (ഏശയ്യ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*