യുവജനങ്ങള്‍ തങ്ങളെ സ്വയം കണ്ടെത്തണം – ബിഷപ് ഡോ. അലക്‌സ് വടക്കുംതല

യുവജനങ്ങള്‍ തങ്ങളെ സ്വയം കണ്ടെത്തണം – ബിഷപ് ഡോ. അലക്‌സ് വടക്കുംതല

കണ്ണൂര്‍: ലോകത്തിലെ പ്രമുഖ തത്വചിന്തകന്മാരും മഹാന്മാരും തങ്ങള്‍ ആരാണെന്ന് സ്വയം മനസിലാക്കി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിയതുപോലെ യുവജനങ്ങള്‍ സ്വയം കണ്ടെത്തലുകള്‍ നടത്തി സഭയുടെയും സമൂഹത്തിന്റെയും മുഖ്യധാരാപ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന് ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. യുവജനവര്‍ഷാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ രൂപത സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിലാത്തറ ഫൊറോന വികാരി ഫാ. ജോയ് പൈനാടത്ത് അധ്യക്ഷത വഹിച്ചു. പിലാത്തറ മേഖലാ യുവജന ശുശ്രൂഷാസമിതി പ്രസിഡന്റ് മിഥുന്‍ ദേവസ്യ, ഫാ. ഷിറോന്‍ ആന്റണി, ഫാ. ആരിഷ് സ്റ്റീഫന്‍, ഫാ. സുനീഷ് ജോസഫ്, ലിജീഷ് മാര്‍ട്ടിന്‍, റെന്‍സി ഫ്രാന്‍സിസ്, അലീന ടോമി എന്നിവര്‍ പ്രസംഗിച്ചു.
കണ്ണൂര്‍ രൂപത യുവജനവര്‍ഷാചരണത്തിന്റെ ഭാഗമായി നടന്ന യുവജനവര്‍ഷ സന്ദേശയാത്രയുടെയും മറ്റു പ്രവര്‍ത്തനങ്ങളുടെയുംഭാഗമായി മേഖലാ യുവജന സംഗമം നടന്നു. പിലാത്തറ മേരിമാതാ സ്‌കൂളില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് വൃക്കദാനം നടത്തിയ യുവവൈദികന്‍ ഫാ. സൈമണ്‍ പീറ്റര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
‘ചരിത്ര’യുടെ സംഗീത പരിപാടിയും ഉണ്ടായിരുന്നു. ഇടവകകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സമ്മേളനവും നടന്നു. പിലാത്തറ മേഖല യൂത്ത് ഡയറക്ടര്‍ ഫാ. മനു ജോസഫും മറ്റു വൈദികരുംസിസ്റ്റര്‍മാരും യുവജന നേതാക്കളും നേതൃത്വം നല്‍കി.


Related Articles

ഭാവി-ഭൂത സമ്മേളിത ആഗമനകാലം

സഭയുടെ ആരാധനാക്രമ പഞ്ചാംഗത്തിലെ ആദ്യഘട്ടമാണ് ആഗമനകാലം. ആരാധനാവര്‍ഷത്തെ പല ഘട്ടങ്ങളായി തിരിച്ചിരിക്കുന്നതില്‍ ആഗമനകാലത്തിനും നോമ്പുകാലത്തിനും പെസഹാക്കാലത്തിനും tempus forte- എന്ന വിശേഷണം നല്കിയിരിക്കുന്നു. ഈ ലത്തീന്‍ പ്രയോഗത്തിന്റെ അര്‍ഥം

ജനസംഖ്യാ ഭീതിക്ക് രാഷ്ട്രീയമുണ്ട്

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞത് മൂന്നു കാര്യങ്ങളായിരുന്നല്ലോ. ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ജലനിധി പദ്ധതി, പരിസ്ഥിതി സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ പ്ലാസ്റ്റിക്ക് നിരോധനം, ജനസംഖ്യാ വര്‍ധനയ്‌ക്കെതിരെയുള്ള നിലപാടെടുക്കല്‍.

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ജനുവരി മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ജനുവരി ഒന്ന് മുതല്‍ പുനരാരംഭിക്കും.  ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*