യുവജനങ്ങള്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവരാകണം – ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ യുവജനദിനാഘോഷം സംഘടിപ്പിച്ചു. രൂപതാതല യുവജന ദിനാഘോഷം നെല്ലിമൂട് ദിവ്യകാരുണ്യ ദേവാലയത്തില്‍ ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. യുവാക്കള്‍ സഭാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹ്യപ്രതിബദ്ധതയുളള പ്രവര്‍ത്തനങ്ങളിലും സജീവമാകണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു.
ഡിജിറ്റല്‍ മാധ്യമങ്ങളില്‍ യുവാക്കള്‍ അടിമപ്പെടുന്ന കാഴ്ചയാണ് എല്ലായിടത്തും കാണുന്നത്. മാധ്യമങ്ങള്‍ യുവജനതയെ നിയന്ത്രിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
യുവജന ദിനത്തിന്റെ ഭാഗമായി രൂപതാ വിദ്യാഭ്യാസ ശുശ്രൂഷാ സമിതി വൈകിട്ട് 6 മുതല്‍ 9 വരെ കുടുംബങ്ങളില്‍ നടപ്പിലാ
ക്കുന്ന മാധ്യമരഹിത മണിക്കൂര്‍ പരിപാടിയുടെ ഉദ്ഘാടനവും കെസിബിസി യുവജന ദിനത്തിന്റെ ഭാഗമായി കേരള കത്തോലിക്കാ സഭയില്‍ സംഘടിപ്പിച്ച പീസ് വാക്കിന്റെ രൂപതാതല പരിപാടിയുടെ ഫഌഗ്ഓഫും ബിഷപ് നിര്‍വഹിച്ചു.
നെയ്യാറ്റിന്‍കര രൂപത യുവജന കമ്മീഷന് ഡയറക്ടര്‍ ഫാ.ബിനു ടി., കെസിവൈഎം (ലാറ്റിന്‍) രൂപതാ വൈസ് പ്രസിഡന്റ് സതീഷ് ഇടഞ്ഞി, കെസിവൈഎം സംസ്ഥാന സെനറ്റ് മെംബര്‍ അരുണ്‍ തോമസ്, കെഎല്‍സിഎ രൂപതാ ജനറല്‍ സെക്രട്ടറി സദാനന്ദന്, നെല്ലിമൂട് യൂണിറ്റ് പ്രസിഡന്റ് ദിനു, കൗണ്‍സില്‍ സെക്രട്ടറി വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Related
Related Articles
പ്രമേഹബാധിതരിലെ ഹൃദ്രോഗം ദുഷ്കരമാകുന്ന ചികിത്സ
പ്രമേഹരോഗത്തിന്റെ ഏറ്റവും സങ്കീര്‍ണമായ പ്രത്യാഘാതം ഹൃദ്രോഗബാധ തന്നെ. പ്രമേഹരോഗികളില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത ഏതാണ്ട് നാലിരട്ടിയാണ്. 70 ശതമാനം പ്രമേഹബാധിതരും മരണപ്പെടുന്നത് ഹൃദയാഘാതം കൊണ്ടുതന്നെ. പ്രമേഹമില്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്‍സുലിന്‍
ജനാധിപത്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാന്‍
സത്യാനന്തര കാലത്തെ വിരാള്‍പുരുഷനാണ് ഡോണള്‍ഡ് ട്രംപ് എങ്കില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് എന്ന എഴുപത്തേഴുകാരന്‍ മറ്റൊരു സംസ്കാരത്തിന്റെ പ്രതീകമാണ്. സത്യസന്ധത, നീതിബോധം, സാഹോദര്യം,
പുണ്യശ്ലോകനായ ദൈവദാസന് തിയോഫിനച്ചന്
വേദനിക്കുന്ന മനുഷ്യന്റെ തോളില്‍ കയ്യിട്ട് പുഞ്ചിരിയുടെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച കര്‍മയോഗിയാണ് തിയോഫിനച്ചന്. എറണാകുളം വൈറ്റില-പാലാരിവട്ടം റോഡില്‍ പൊന്നുരുന്നിയില്‍ വിശുദ്ധ പത്താം പീയൂസിന്റെ ദൈവാലയത്തിനു സമീപം സ്ഥിതിചെയ്യുന്ന കപ്പൂച്ചിന്‍